പള്ളിമേടയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ വൈദീകന് ഇരട്ട ജീവപര്യന്തം

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പള്ളി വികാരിക്ക് ഇരട്ട ജീവപര്യന്തം.

ഇരട്ട ജീവപര്യന്തം കൂടാതെ 2,15000 രൂപ പിഴയും എറണാകുളത്തെ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിന്‍ ഫിഗരിസിനാണ് ശിക്ഷ വിധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈദികനെ നാടുവിടാന്‍ സഹായിച്ച സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗാരിസിന് ഒരു വര്‍ഷം തടവും കോടതി വിധിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസിലെ ചട്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇരട്ടജീവപര്യന്തം ശിക്ഷ എഡ്വന്‍ ഫിഗാരസിന് വിധിച്ചത്. കേരളത്തില്‍ ഒരു കത്തോലിക്കാ വൈദികന് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷകളില്‍ ഒന്നാണ് ഇന്നത്തെ കോടതി വിധി. ഏറെ വിവാദമായ ഈ പീഡന കേസ് ഒതുക്കാന്‍ പല കോണുകളില്‍ നിന്നും ശ്രമങ്ങള്‍ ഉണ്ടായിരുന്നു.

പള്ളിമേടയില്‍ വിളിച്ചുവരുത്തി വികാരി 14 വയസുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി കുട്ടിയുടെ മാതാവാണ് പുത്തന്‍വേലിക്കര പൊലീസ് സ്റ്റേഷനില്‍ നല്‍കിയത്. 2015 ജനുവരി മാസം മുതല്‍ പല തവണ പീഡനം നടന്നതായി പരാതിയില്‍ മാതാവ് ആരോപിച്ചിരുന്നു. പീഡനവിവരം പെണ്‍കുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവര്‍ത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തില്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അപ്പോള്‍ മുതല്‍ കേസ് ഇല്ലാതാക്കാന്‍ ശ്രമങ്ങളും ശക്തമായിരുന്നു. പരാതി പിന്‍വലിപ്പിക്കാനും ശ്രമമുണ്ടായി. എന്നാല്‍ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി.
ഓശാന ഞായറിന് തലേന്ന് കുമ്പസാരം കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ പള്ളിയില്‍ ചെന്നപ്പോള്‍ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെണ്‍കുട്ടിയെ അച്ചന്‍ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതര്‍ക്കമുണ്ടായപ്പോഴാണ് ഇടവകക്കാര്‍ വിവരം അറിഞ്ഞത്. ലത്തീന്‍ സഭയുടെ കീഴിലാണ് കുരിശ് ലൂര്‍ദ് മാതാ പള്ളി.

ജനുവരി മാസത്തില്‍ ഒരുതവണ പീഡിപ്പിച്ച ശേഷം പിന്നീട് പള്ളിയില്‍ വിളിച്ചുവരുത്തിയായിരുന്നുവത്രെ ഉപദ്രവം. ധ്യാന ഗുരുരു കൂടിയാണു വികാരി. രണ്ടു മാസക്കാലം ഇതേ തരത്തില്‍ വികാരി പെരുമാറിയിരുന്നതായും പറയപ്പെടുന്നു. പരാതി വന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയില്‍ നിന്നു പൊലീസ് മൊഴിയെടുത്തു. പരാതി രേഖാമൂലം പൊലീസില്‍ എത്തുന്നതിനു മുന്‍പുതന്നെ ഈ വിവരം പള്ളി അധികൃതര്‍ അറിഞ്ഞിരുന്നതായും വികാരിയെ രഹസ്യമായി പള്ളിയില്‍നിന്ന് സ്ഥലം മാറ്റിയതായും ആരോപണം ഉയരുകയുണ്ടായി. സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്വിന്‍ സിഗ്രേസ് സഭയിലെ പുരോഹിതര്‍ക്കുള്‍പ്പെടെ ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആല്‍ബങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. അടുത്തിടെ ഒരു ന്യൂജനറേഷന്‍ സിനിമയ്ക്ക് വേണ്ടി സംഗീതസംവിധാനവും നിര്‍വഹിച്ചിരുന്നു.

കേസില്‍ പെണ്‍കുട്ടിയെ പരിശോധിച്ച വനിതാ ഡോക്ടര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയുണ്ടായാി. 2012ലെ പോക്സോ നിയമപ്രകാരം ഡോ. അജിതയ്ക്കെതിരെ കേസ് എടുത്തിരുന്നു. കേരളത്തില്‍ ആദ്യമായാണ് പീഡനകേസില്‍ പരിശോധിച്ച ഡോക്ടര്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതും ഈ കേസുമായി ബന്ധപ്പെട്ടാണ്. പീഡനവിവരം പൊലീസില്‍ അറിയിക്കാതിരുന്നതിനാണ് കേസ്. മാര്‍ച്ച് 29ന് 14കാരിയായ പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ ഡോക്ടറുടെ അടുത്ത് എത്തിയിരുന്നു. പരിശോധനയില്‍ പീഡനം നടന്നതായി മനസിലായെങ്കിലും, അജിത പൊലീസില്‍ വിവരം അറിയിച്ചില്ല. ഡോക്ടറെ പരിശോധനയ്ക്കായി സമീപിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. വീട്ടില്‍ പോയാണ് ഡോക്ടറെ കണ്ടത്. വനിതാ ഡോക്ടര്‍ നല്‍കിയ ഗര്‍ഭനിരോധന ഗുളിക കുട്ടി കഴിച്ചു. മരുന്ന് കുറിച്ചു നല്‍കിയെന്ന് അമ്മ പുത്തന്‍വേലിക്കര പൊലീസിന് നല്‍കിയ പരാതിയിലും വ്യക്തമാക്കുകയുണ്ടായി. പക്ഷെ പീഡന വിവരം ഡോക്ടര്‍ പൊലീസിനെ അറിയിച്ചില്ല. പോക്സോ നിയമത്തിലെ 19ാം വകുപ്പ് ചേര്‍ത്താണ് ഡോക്ടര്‍ക്കെതിരെ കേസ്.

Top