കടക്കൂ പുറത്തെ’ന്ന് പറ‍ഞ്ഞപ്പോൾ, ‘സൗകര്യമില്ല’ എന്നു പറയാത്തതും പ്രശ്നം:സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത്    മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ആക്രോശിച്ചു പുറത്താക്കിയപ്പോൾ, പ്രതികരണവുമായി ആരും എത്താതിരുന്നതിനെ വിമർശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ രംഗത്ത്. ‘കടക്കൂ പുറത്ത്’ എന്ന് മുഖ്യമന്ത്രി ആജ്ഞാപിച്ചപ്പോൾ, തിരിഞ്ഞുനിന്ന് ‘സൗകര്യമില്ല’ എന്ന് ഉച്ചത്തിൽ ആരും പറഞ്ഞില്ല എന്നുള്ളതും ഒരു പ്രശ്നം തന്നെയാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി.

സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കടക്കൂ പുറത്ത് എന്നു പറഞ്ഞപ്പോൾ തിരിഞ്ഞു നിന്ന് സൗകര്യമില്ല എന്ന് ഉച്ചത്തിൽ ആരും പറഞ്ഞില്ല എന്നുള്ളതും ഒരു പ്രശ്നം തന്നെയാണ്. പലരും പുറത്തിറങ്ങി നിന്ന് അടക്കം പറയുന്നത് കേൾക്കാമായിരുന്നു. അടിയന്തിരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധി കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞവരാണ് തൊണ്ണൂറ്റി ഒൻപതു ശതമാനം മാധ്യമപ്രവർത്തകരും. വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രി ആയിരുന്നു ഇങ്ങനെ പ്രതികരിച്ചിരുന്നതെങ്കിൽ കേരളത്തിലെ സാംസ്കാരിക നായകൻമാർ ഇതിനോടകം ബാക്കിയുള്ള പുരസ്കാരങ്ങൾ കൂടി (പുരസ്കാരങ്ങൾ മാത്രം – പണമില്ല) തിരിച്ചുകൊടുക്കുമായിരുന്നു

Top