
കൊച്ചി: കോട്ടയം ഈരാറ്റുപേട്ടയെ മിനി താലിബാൻ എന്ന് വിശേഷിപ്പിച്ച മാത്യു സാമുവൽ, രാജ്യംവിട്ടെന്ന വാർത്ത നിഷേധിച്ച് പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ മാത്യു സാമുവൽ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഔദ്യോഗിക യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഈരാറ്റുപേട്ടയെ മിനി താലിബാൻ എന്ന് പറഞ്ഞതന്റെ പേരിലാണ് മാത്യു സാമുവലിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ പത്രം മാത്യു സാമുവൽ ഇന്ത്യ വിട്ടെന്ന തരത്തിൽ മാധ്യമം പത്രം വാർത്ത കൊടുത്തിരുന്നു .
മാധ്യമത്തിലെ വാർത്ത ഇങ്ങനെയായിരുന്നു ….
”വർഗീയ- വിദ്വേഷ പരാമർശത്തിൽ കേസെടുത്തതിനെ തുടർന്ന് മുതിർന്ന മാധ്യമപ്രവർത്തകനും തെഹൽക മാഗസിൻ മുൻ മാനേജിങ് എഡിറ്ററുമായ മാത്യു സാമുവൽ ഇന്ത്യ വിട്ടതായി വിവരം. ‘മാത്യു സാമുവൽ ഒഫീഷ്യൽ’ എന്ന യു ട്യൂബ് ചാനലിലൂടെയാണ് വിദ്വേഷ പരാമർശം നടത്തിയത്. കോട്ടയം ഈരാറ്റുപേട്ടയെ മിനി താലിബാൻ എന്ന് വിശേഷിപ്പിച്ച മാത്യു സാമുവൽ, മുനിസിപ്പാലിറ്റിയിലെ ഭൂരിഭാഗം ആളുകളും ഇസ്ലാമിക ഭീകരതയെ പിന്തുണക്കുന്നവരാണെന്നും ആരോപിച്ചതായി പരാതികളിൽ പറയുന്നു. നിരവധി പരാതികൾ ഇതു സംബന്ധിച്ച് പൊലീസിന് ലഭിച്ചിരുന്നു. ഡി.വൈ.എഫ്.ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ആരംഭിച്ചതെന്ന് ജില്ല പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് അറിയിച്ചു.
മാത്യു സാമുവലിനെതിരെ കേസ് എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. നിലവിൽ വിദേശത്താണെന്നാണ് വിവരം. അതിനാൽ അദ്ദേഹത്തിന് നോട്ടീസ് അയക്കും. സഹകരിക്കുന്നില്ലെങ്കിൽ, അടുത്ത നടപടിയിലേക്ക് പോകും- എസ്.പി അറിയിച്ചു. മതവിദ്വേഷം വളർത്തൽ, കലാപത്തിന് പ്രേരിപ്പിക്കൽ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. ഡി.വൈ.എഫ്.ഐക്ക് പുറമെ യൂത്ത് ലീഗ്, പി.ഡി.പി, ജനകീയ വികസന ഫോറം തുടങ്ങിയ സംഘടനകളും പരാതി നൽകിയിരുന്നു.
വാർത്തക്ക് പിന്നാലെ മാത്യു സാമുവലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു …
”എടാ പൊട്ടൻ സുഡാപ്പി, നിന്നെപ്പോലെ ഭയക്കുന്ന ഒരുത്തൻ അല്ല ഞാൻ, ഞാൻ എവിടെയുണ്ട് എന്ന് കേരള പോലീസിനോട് ഞാൻ പറഞ്ഞു കഴിഞ്ഞു, അവർക്ക് എന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാം, അവർക്ക് എന്നെ അറസ്റ്റ് ചെയ്യാം, എന്നെ റിമാൻഡിൽ ആക്കാം, ഇതേപോലെയുള്ള പല കേസുകൾ എനിക്കെതിരെ ഉണ്ട്, അതിലൊരു കേസ് മാത്രമായിട്ട് ഞാൻ ഇതിനെ പരിഗണിക്കുന്നുള്ളൂ, അത് എനിക്ക് കൃത്യമായി നേരിടാൻ അറിയാം. ഞാൻ ഇന്ത്യ എന്ന മഹാരാജ്യത്ത് ഉണ്ട്, എന്റെ രണ്ടു ഫോണിലും ഞാൻ അവൈലബിൾ ആണ് മത തീവ്രവാദി പത്രമേ, നീ വേറെ ആളിനെ നോക്ക്. എന്റെ പാസ്പോർട്ട് ഞാൻ പോലീസിന് കൊടുക്കാൻ തയ്യാറാണ് മാത്യു സാമുവൽ പറഞ്ഞു.