ഉമ്മന്‍ ചാണ്ടിസര്‍ക്കാരിനെ വെട്ടിലാക്കിയ ഹണിട്രാപ്പില്‍ അന്വേഷണം; മാത്യുസാമുവലിനെതിരെ പരാതി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വെട്ടിലാക്കിയ ഹണിട്രാപ്പില്‍ പോലീസ് അന്വേഷണം. സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ യുവതിയെ ഉപയോഗിച്ച് ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയ സംഭവത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തെഹല്‍ക്ക മുന്‍ മാനേജിങ് എഡിറ്റര്‍ മാത്യുസാമുല്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷന്‍ വഴി കോടികള്‍ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു.

ഹണിട്രാപ്പ് സംഭവം വിവാദമായതോടെ ഡല്‍ഹി മലയാളിയായ യുവതിയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നിരുന്നു, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ കുടുക്കാന്‍ നടത്തിയ ഗൂഢാലോചനയാണെന്നതിന്റെ കൂടുതല്‍ തെളിവുകളായിരുന്നു ഈ ടെലിഫോണ്‍ സംഭാഷണങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സംഭവമായിരുന്നതിനാല്‍ മുന്‍ സര്‍ക്കാര്‍ സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു. അന്വേഷണത്മക മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഐഎഎസ് ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച ഡല്‍ഹി മലയാളിയായ യുവതി സ്വകാര്യ ദൃശ്യങ്ങളും സംഭാഷണങ്ങളും ഒളിക്യാമറയില്‍ പകര്‍ത്തി ബ്ലാക്മെയിലിങിന് ഉപയോഗിക്കുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തിരുവനന്തപുരത്ത് ക്യാംപ് ചെയ്ത് സാമ്പത്തിക നേട്ടം ലക്ഷ്യം വച്ചാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം മാത്യുസാമുവലിനെതിരെ തൃശൂര്‍ പോലീസും കേസെടുത്തിരുന്നു

Top