മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുടെയും വലതുപക്ഷ നേതാവിൻ്റെയും വീഡിയോ പുറത്തായി..!! ആയിരക്കണക്കിന് വീഡിയോകൾ പുറത്താകുമെന്ന് ഭീതി

ഭോപ്പാൽ: രാജ്യം കണ്ട ഏറ്റവും വലിയ ഹണി ട്രാപ്പ് വിവാദം മദ്ധ്യപ്രദേശിൽ ആഞ്ഞടിക്കുമ്പോൾ ജൂനിയർ ഉദ്യോഗസ്ഥരും മുതിർന്ന രാഷ്ട്രീയ നേതാക്കളും വി.ഐ.പികളും വ്യവസായികളും ഉൾപ്പെടെ ‘പെൺകെണി’യിൽ (ഹണി ട്രാപ്പ്) കുടുങ്ങിയവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സംഘം ചിത്രീകരിച്ച ഉന്നതരുടെ ദൃശ്യങ്ങൾ പുറത്തുവന്നു എന്നാണ് ലഭിക്കുന്ന സൂചന.

മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുടെയും മറ്റൊരു വലതുപക്ഷ നേതാവിന്റെയും വീഡിയോകൾ വ്യാപകമായി പ്രചരിക്കപ്പെടുവെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇക്കൂട്ടത്തിലുള്ള ഒരു വീഡിയോയിൽ ഒരു പെൺകുട്ടിയും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായുള്ള ലൈംഗിക ദൃശ്യങ്ങളാണ് ഉള്ളത്. മറ്റൊരു വീഡിയോ ഒരു പ്രമുഖ വലതുപക്ഷ നേതാവും പെൺകുട്ടിയും ഒന്നിച്ചുള്ളതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേ രീതിയിലുളള ആയിരക്കണക്കിന് വീഡിയോകളും സന്ദേശങ്ങളും കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ, സിനിമാ, സർക്കാർ മേഖലകളിലെ പ്രമുഖർ ഈ വീഡിയോകളിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളെയും ഒരു പുരുഷനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ആരതി ദയാൽ, മോണിക്ക യാദവ്, ശ്വേത വിജയ് ജെയിൻ, ശ്വേത സ്വപ്നിയാൽ ജെയിൻ, ബർഖ സോണി, ഓം പ്രകാശ് കോരി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.

ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് വീഡിയോകളും മറ്റ് വിവരങ്ങളും അടങ്ങിയ ലാപ്ടോപ്പ്, പെൻഡ്രൈവ് എന്നിവയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇൻഡോർ സ്വദേശിയായ ഒരു എൻജിനീയർ നൽകിയ പരാതിയാണ് ഈ വൻ ഹണി ട്രാപ്പിലേക്ക് വെളിച്ചം വീശിയത്. പത്ത് വർഷത്തോളമായി ഈ ഹണി ട്രാപ്പ് സംഘം മദ്ധ്യപ്രദേശിൽ പ്രവർത്തിച്ച് വരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഈ സംഘം കോടികൾ തട്ടിയെടുത്തയായും വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Top