കിടപ്പറരംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഹണിട്രാപ്പ് !..കുടുങ്ങിയത് ഉന്നതന്മാര്‍.ലാപ് ടോപ്പ് ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു.യുവതി അറസ്റ്റിൽ

കണ്ണൂർ : ഹണിട്രാപ്പിലൂടെ കിടപ്പറയിലെ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തില്‍പ്പെട്ട യുവതി പിടിയില്‍. ബ്ലാക്ക്മെയിലിംഗ് നടത്തി നിരവധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യസൂത്രധാരിയായ കാസര്‍കോട്ടെ യുവതിയാണ് അറസ്റ്റിലായത് . കാസര്‍കോട് കുഡ്‌ലു കാളിയങ്ങാട് മൈഥിലി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എം അഷിത എന്ന സമീറ (32) ആണ് പിടിയിലായത്. ഈ കേസില്‍ നേരത്തെ നാലു പ്രതികളെ തളിപ്പറമ്പ് ഡി.വൈ.എസ.പി കെ.വി.വേണുഗോപാലും സംഘവും അറസ്റ്റു ചെയ്തിരുന്നു.

കാസര്‍ഗോഡ്‌ കളിയങ്ങാട്‌ കുഡ്‌ലുവിലെ മൈഥിലി ക്വാര്‍ട്ടേഴ്‌സിലെ എം.ഹഷിദ(സമീറ-32)യെയാണ്‌ ആഡംബര ഫ്‌ളാറ്റില്‍നിന്നു തളിപ്പറമ്പ്‌ പ്രിന്‍സിപ്പല്‍ എസ്‌.ഐ: കെ.ദിനേശന്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. കൂട്ടുപ്രതികളായ ചുഴലിയിലെ കെ.പി. ഇര്‍ഷാദ്‌(20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ്‌(22), ചൊറുക്കള വെള്ളാരംപാറയിലെ ടി. മുസ്‌തഫ(65), നെടിയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ്‌(21) എന്നിവരെ കഴിഞ്ഞ ഓഗസ്‌റ്റ്‌ 24 ന്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി പേരെ ഹണിട്രാപ്പില്‍പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് ലക്ഷക്കണക്കിന് രൂപ സംഘം തട്ടിയെടുത്തിരുന്നു. കാസര്‍കോട്ടുകാരായ നിരവധി സമ്പന്ന യുവാക്കളും മധ്യവയസ്‌കരും ഹണിട്രാപ്പില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ അപമാനം ഭയന്ന് പലരും ഇത് പുറത്തു പറഞ്ഞിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമ്പന്നരെ കെണിയില്‍ കുടുക്കാന്‍ കൂട്ടുനിന്ന കുറ്റത്തിനാണു ഹഷിദയെ പ്രതി ചേര്‍ത്തിട്ടുള്ളത്‌. ഈ യുവതിക്കൊപ്പം ഒട്ടേറെപ്പേരുടെ നഗ്നചിത്രവും വീഡിയോയും ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്‌. ബി.എം.എസ്‌. നേതാവായ ചെറുപ്പക്കാരനെ വിവാഹം ചെയ്‌ത്‌ യുവതി ആഡംബര ജീവിതം നയിച്ചുവരുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. ഇവരുടെ വലയില്‍ കുടുങ്ങിയ മാതമംഗലം കുഴിക്കാട്ട്‌ വീട്ടില്‍ ഭാസ്‌കരന്‍ (62), വയനാട്‌ സ്വദേശികളായ അബ്‌ദുള്ള, അന്‍വര്‍ എന്നിവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു കേസെടുത്തത്‌.

വിവാഹവാഗ്‌ദാനം ചെയ്‌ത്‌ മുസ്‌തഫയുടെ ചൊറുക്കള വെള്ളാരംപാറയിലെ വീട്ടില്‍ വച്ച്‌ ഒരു സ്‌ത്രീയോടൊപ്പം ഫോട്ടോ എടുത്തെന്നും അതു കാണിച്ച്‌ 1.80 ലക്ഷം രൂപ തട്ടിയെടുത്തെന്നുമായിരുന്നു ഭാസ്‌കരന്റെ പരാതി. സമൂഹമാധ്യമങ്ങളില്‍ വീഡിയോ ക്ലിപ്പ്‌ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി ഒരുകോടി രൂപ വേണമെന്ന്‌ ആവശ്യപ്പെട്ടതിനാല്‍ ചപ്പാരപ്പടവിലെ അബ്‌ദുള്‍ ജലീലും മന്നയിലെ അലിയും നല്‍കിയ പരാതിയിലാണു സംഘം കുടുങ്ങിയത്‌.തളിപ്പറമ്പിലെ പല ഉന്നതന്‍മാരും സംഘത്തിന്റെ വലയില്‍ കുടുങ്ങിയിരുന്നു. ഇതിന്റെ തെളിവുകള്‍ ലാപ്‌ടോപ്പില്‍ നിന്ന്‌ പോലീസിന്‌ ലഭിച്ചെങ്കിലും പരാതിയില്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ കേസെടുത്തിട്ടില്ല.

നേരത്തെ സമീറക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രമെടുത്ത് ബ്ലാക്ക്‌മെയിലിംഗ് നടത്തിയ സംഘത്തിലെ നാലു പേര്‍ അറസ്റ്റിലായിരുന്നു . സ്‌കൂട്ടര്‍ മോഷണക്കേസില്‍ ഒരു പ്രതി അറസ്റ്റിലായതോടെയാണ് ഇവര്‍ നടത്തിയ ബ്ലാക്ക്‌മെയിലിംഗ് തട്ടിപ്പ് കൂടി പുറത്തുവന്നത്. തളിപ്പറമ്ബ് ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

മുൻപ് സ്‌കൂട്ടര്‍ മോഷണക്കേസില്‍ കുറുമാത്തൂരിലെ റുവൈസ് എന്ന യുവാവിനെ അറസ്റ്റു ചെയ്തിരുന്നു. റുവൈസിന്റെ കൂട്ടുപ്രതിയായ ചുഴലിയിലെ ഇര്‍ഷാദിനെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റു പ്രതികളും കുടുങ്ങിയത്. ചപ്പാരപ്പടവ് കൂവേരിയിലെ അബ്ദുല്‍ ജലീലിന് കാസര്‍കോട് സ്വദേശിനിയായ യുവതിയുമൊത്ത് ലൈംഗീക ബന്ധത്തില്‍ ഏര്‍പെടാന്‍ ചെമ്പൻ തൊട്ടിയിലെ വാടക ക്വാര്‍ട്ടേഴ്സ് ഒരുക്കുകയും ഇവിടെ വെച്ച്‌ പ്രതികള്‍ രഹസ്യമായി ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുകയും ഒരു കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിംഗ് നടത്തി പണം തട്ടാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ അബ്ദുല്‍ ജലീല്‍ പരാതി നല്‍കിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Top