ഹൈവേകളിൽ ലിഫ്റ്റ് ചോദിച്ച് മാദക സുന്ദരികൾ !.. കയറ്റി കൊണ്ടു പോകുന്ന യുവാക്കളെ ഹണി ട്രാപ്പിൽ പെടുത്തും ..

മുംബൈ: യുവാക്കളെ ലക്ഷ്യമിട്ട് മാദക സുന്ദരികൾ ഹൈവേകളിൽ ! രാത്രികാലങ്ങളിൽ സുന്ദരികൾ ഒറ്റ ക്ക് പോകുന്നവരെ ലക്ഷ്യം വെച്ച് ലിഫ്റ്റ് ചോദിക്കും .ലിഫ്റ്റ് കൊടുക്കുന്ന യുവാക്കൾക്ക് കിട്ടുന്നത് എട്ടിന്റെ പണിയായിരിക്കും .പൂനെ-ബംഗളൂരു ഹൈവെയില്‍ പുരുഷന്മാരെ ലക്ഷ്യമിട്ട് ഹണിട്രാപ്പ് സംഘങ്ങള്‍ വിലസുകയാണ് . രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് ഹൈവേയിലൂടെ യാത്ര ചെയ്യുന്ന പുരുഷന്മാരെയാണ് സംഘം ഉന്നം വെയ്ക്കുന്നത്. പ്രധാനമായും പൂനെ-ബംഗളൂര്‍ ഹൈവേയിലെ കോലാപൂരിലാണ് പുരുഷന്മാരെ ലക്ഷ്യമിട്ട് ഹണി ട്രാപ്പ് സംഘങ്ങള്‍ സജീവമായുള്ളത്.കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പുരുഷന്മാരെയാണ് സംഘം ഉന്നംവയ്ക്കുന്നത്. ഹൈവേയുടെ വശത്ത് നില്‍ക്കുന്ന സ്ത്രീകള്‍ കാറിന് കൈകാണിച്ച് അടുത്ത സ്ഥലത്തേക്ക് ലിഫ്റ്റ് ആവശ്യപ്പെടും. കാറില്‍ കയറുന്ന യുവതികള്‍ സംഭാഷണത്തിലൂടെ സൗഹൃദം സ്ഥാപിക്കും. പിന്നീട് ഫോണ്‍നമ്പര്‍ നല്‍കും. പിന്നീട് ഇറങ്ങേണ്ട സ്ഥലത്തെത്തുമ്പോള്‍ വീട്ടിലേക്ക് യുവതികള്‍ ക്ഷണിക്കും.

യുവതികളുടെ ക്ഷണം സ്വീകരിച്ച് കൂടെ പോകുന്നവരെ വിജനമായ സ്ഥലത്ത് എത്തിക്കും. തുടര്‍ന്ന് സംഘത്തിലെ പുരുഷന്മാരും എത്തി ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യു. കൈയ്യിലുള്ള പണവും ആഭരണങ്ങളും മൊബൈല്‍ ഫോണുകളും തുടങ്ങി വിലുപിടിപ്പുള്ളതെല്ലാം പിടിച്ചുപറിക്കും. ചിലരുടെ ഫോണില്‍ വിളിച്ച് പിന്നീടും സംഘം ഭീഷണിപ്പെടുത്തി. ലക്ഷങ്ങളാണ് ഇത്തരത്തില്‍ ചിലര്‍ക്ക് നഷ്ടപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. പരാതിക്കാര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

ഹൈവേയില്‍ നടന്ന മോഷണങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഹണി ട്രാപ്പ് സംഘത്തെ കുറിച്ച് സൂചനങ്ങള്‍ പോലീസിന് ലഭിച്ചത്. മോഷണ-പിടിച്ചുപറി പരാതികളില്‍ പത്തെണ്ണത്തിലെ സാമ്യതയാണ് ഹണിട്രാപ്പ് സംഘത്തില്‍ പോലീസിനെ എത്തിച്ചത്. തുടര്‍ന്ന് പരാതിക്കാരെ വിളിച്ചുവരുത്തി വിശദമായി മൊഴിയെടുത്തതോടെ പുറത്തെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

പണക്കാരെ വശീകരിച്ച് ഹണിട്രാപ്പില്‍ പെടുത്തും !സെക്‌സിലും തട്ടിപ്പിലും ഹരം!!!ഷമീന ചില്ലറപ്പുള്ളിയല്ല പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കഥകള്‍ കാറില്‍ ഒറ്റയ്ക്ക് പോകുന്ന യുവാക്കളോട് ലിഫ്റ്റ് ചോദിച്ച് തട്ടിപ്പ് നടത്തി യുവതികള്‍; കെണിയില്‍ വീണത് നിരവധി പേര്‍ കിടപ്പറരംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഹണിട്രാപ്പ് !..കുടുങ്ങിയത് ഉന്നതന്മാര്‍.ലാപ് ടോപ്പ് ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു.യുവതി അറസ്റ്റിൽ ആർമി ഓഫീസറെയും പാകിസ്ഥാൻ ഹണി ട്രാപ്പിൽ കുടുക്കി !..ഇന്ത്യൻ രഹസ്യങ്ങൾ ലീക്ക് ചെയ്‌യപ്പെടുന്നു ? ബ്ലാക്‌മെയില്‍ ജേര്‍ണലിസത്തിന്‍ തിരിച്ചടി !..ഹണി ട്രാപ്പ് സംഭവം കമ്പനിക്ക് നാണക്കേടുണ്ടാക്കി.നാരദയില്‍ നിന്ന് മാത്യുസാമുവലും വിവാദ മാധ്യമ പ്രവര്‍ത്തക എയ്ഞ്ചലും രാജിവച്ചു
Latest
Widgets Magazine