സെക്സ് വീഡിയോയും ചാറ്റുകളും: പിന്നിൽ ബിജെപി പ്രവർത്തക..!! ദൃശ്യങ്ങൾ പുറത്ത് വരുമെന്ന ഭീതിയിൽ മധ്യപ്രദേശ് രാഷ്ട്രീയം

ഭോപ്പാൽ: രാജ്യം കണ്ട ഏറ്റവും വലിയ ഹണി ട്രാപ്പ് മധ്യപ്രദേശിനെ ആകെ പിടിച്ചുലയ്ക്കുകയാണ്. സംഘത്തിൻ്റെ മുഖ്യസൂത്രധാര ബിജെപി പ്രവർത്തകയാണെന്ന് കോൺഗ്രസ് ആരോപണം ശരിവയ്ക്കുന്ന ചിത്രങ്ങളും പുറത്തുവന്നതോടെ വിവാദം രാഷ്ട്രീയമായിരിക്കുകയാണ്. ഗവർണറും മുഖ്യമന്ത്രിയും അടക്കമുള്ളവർ ഉൾപ്പെട്ടു എന്നുകരുതുന്ന ഹണി ട്രാപ് അന്വേഷണം അപകടം പിടിച്ച മേഖലകളിലൂടെയാണ് മുന്നോട്ട് പോകുന്നത്.

മദ്ധ്യപ്രദേശിലെ ജൂനിയർ ഉദ്യോഗസ്ഥരും മുതിർന്ന രാഷ്ട്രീയ നേതാക്കളും വി.ഐ.പികളും വ്യവസായികളും ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കാൻ നേതൃത്വം നൽകിയ ശ്വേത വിജയ് ജെയ്ൻ ബി.ജെ.പി പ്രചാരകയാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇതുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ശ്വേത പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ അരുണോദയ് ചൗബെ പുറത്തുവിട്ടത്. 2013ലെയും 2018ലെയും മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ താര പ്രചാരകയായിരുന്നു ശ്വേതയെന്നും അരുണോദയ് ചൗബെ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ കെണിയിൽ കുടുങ്ങിയവരുടെ പട്ടിക ഓരോ ദിവസവും നീളുകയാണ്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹണി ട്രാപ്പ് റാക്കറ്റ് പെൺകുട്ടികളെ കണ്ടെത്തുന്നത് സംബന്ധിച്ച വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് സംഘം കൂടുതൽ ലക്ഷ്യം വയ്ക്കുന്നത്. ഇവർക്ക് ആവശ്യമായ സാമ്പത്തിക സഹായവും പഠിക്കാൻ വേണ്ട സ്കോളർഷിപ്പുമാണ് സംഘം വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബർ 18ന് മദ്ധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിൽ എടുത്ത എഴ് പെൺകുട്ടികൾക്ക് പഠിക്കുന്നതിനുള്ള സ്കോളർഷിപ്പ് വാഗ്ദ്ധാനം ചെയ്തെന്നാണ് റിപ്പോർട്ട്.

ഇവരിൽ 18കാരിയായ മോണിക്ക യാദവിന്റെ വീട്ടിലും ഇക്കാര്യം പറ‌ഞ്ഞാണ് സംഘം എത്തിയത്. മോണിക്കയാണെങ്കിൽ സ്കൂളിൽ പഠിക്കാൻ മിടുക്കിയായിരുന്നു. പത്താം ക്ലാസ് പരീക്ഷയിൽ നാലോളം സബ്ജറ്റുകൾക്ക് മോണിക്കയ്ക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചിരുന്നു. കൂടാതെ മോണിക്കയുടെ സ്വകാര്യ വീഡിയോ റെക്കോർഡ് ചെയ്ത് സംഘം ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. നിലവിൽ അറസ്റ്റിലായവരിൽ മോണിക്ക മാത്രമാണ് അന്വേഷണ സംഘത്തോട് സഹകരിക്കുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഘത്തിലെ അംഗങ്ങൾക്കെതിരെ മനുഷ്യക്കടത്ത് കേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം,​ ഇപ്പോൾ മറ്റൊരു സംസ്ഥാനത്ത് ഗവർണറായിരിക്കുന്ന വ്യക്തിമുതൽ മുൻ മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എ.മാർ, ഉന്നത രാഷ്ട്രീയനേതാക്കൾ തുടങ്ങി വമ്പൻസ്രാവുകളെല്ലാം കെണിയിൽപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. 15 വർഷം സംസ്ഥാനം ഭരിച്ച ബി.ജെ.പി. നേതാക്കൾക്കൊപ്പം ഇപ്പോഴത്തെ ഭരണകക്ഷിയായ കോൺഗ്രസിന്റെ നേതാക്കളും കെണിയിൽപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും നേതൃനിരയിലുള്ളവർ കെണിയിൽ കുടുങ്ങിയതോടെ നേതാക്കൾ പരസ്പരം പഴിചാരി രംഗത്തെത്തുകയും ചെയ്തു. കെണിയിൽ കുടുങ്ങിയ ബി.ജെ.പി. നേതാക്കളുടെ വിവരം നൽകാൻ ആർ.എസ്.എസ്,​ ബി.ജെ.പി ദേശീയ നേതൃത്വം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top