രാഹുല്‍ ഗാന്ധിക്ക് നേരെയുണ്ടായ ബി.ജെ.പി. അക്രമം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമെന്ന് വി.എം. സുധീരൻ

ഗുജറാത്തിലെ ബനസ്‌കന്ദയില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കവേ രാഹുല്‍ ഗാന്ധിക്ക് നേരെയുണ്ടായ ബി.ജെ.പി. അക്രമം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷനു പോലും സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന ബി.ജെ.പി ഭരണകൂടഫാസിസത്തിന്റേയും അസഹിഷ്ണുതയുടേയും പാരമ്യത്തിലെത്തിയിരിക്കുന്നു എന്നത് ആവര്‍ത്തിച്ചു വ്യക്തമാക്കുന്ന സംഭവമാണിത്. സി.പി.എം. ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് നേരെയുണ്ടായ അക്രമത്തിന്റെ പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയ്ക്ക് നേരെയുള്ള ഈ പ്രാകൃത പ്രവൃത്തി. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെ പോലും വെറുതെ വിടില്ല എന്നതാണ് ബി.ജെ.പിയും സംഘപരിവാറും ഇത്തരം നടപടികളിലൂടെ വ്യക്തമാക്കുന്നത്. ഒരു ഭാഗത്ത് കാലുമാറ്റ രാഷ്ട്രീയത്തിന്റെ നഗ്‌നമായ നടത്തിപ്പുകാരാവുകയും മറുഭാഗത്ത് ഉന്നത നേതാക്കളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുകയും തങ്ങള്‍ക്കിഷ്ടമില്ലാത്ത സംസ്ഥാനസര്‍ക്കാരുകളെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ബി.ജെ.പിയുടേയും സംഘപരിവാറിന്റേയും അതിനു സര്‍വ്വസംരക്ഷണവും നല്‍കുന്ന മോഡി ഭരണകൂടത്തിന്റേയും ഫാസിസ്റ്റ് ശൈലിക്കെതിരെ ജനാധിപത്യ-മതേതര ശക്തികളുടെ ഒറ്റക്കെട്ടായ മുന്നേറ്റം ഉയര്‍ന്നു വരുന്നതിന് കളമൊരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തിയേ മതിയാകൂ.

Top