നഗ്നമായ മാറിടത്തില്‍ ‘നിങ്ങളുടെ കാലം കഴിഞ്ഞു’ എന്നെഴുതി യുവതിയുടെ പ്രതിഷേധം; വോട്ട് ചെയ്യാതെ തിരിഞ്ഞു നടന്ന് ബര്‍ലുസ്‌കോനി

സ്ത്രീകളോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ പേരുദോഷം കേള്‍പ്പിച്ചിട്ടുള്ള വ്യക്തിയാണ് മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബുര്‍ലുസ്‌കോനി. എന്നാല്‍ ബര്‍ലുസ്‌കോനിക്ക് മുന്നില്‍ വളരെ വ്യത്യസ്തമായ ഒരു പ്രതിഷേധം നടന്നു. വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയ ബുര്‍ലുസ്‌കോനിക്ക് മുന്നിലേക്ക് അര്‍ധനഗ്‌നയായി മാറിടം കാട്ടി ചാടിവീണ് പ്രതിഷേധമറിയിച്ച യുവതിയെ ഒരുനോക്ക് നോക്കിയശേഷം ബുര്‍ലുസ്‌കോനി തിരിഞ്ഞുനടന്നു.

ഏതാനും മിനിറ്റുകള്‍ മേശപ്പുറത്തുകയറിനിന്ന് കൈകളുയര്‍ത്തി പ്രതിഷേധിച്ച യുവതിയെ പൊലീസ് ബൂത്തില്‍നിന്ന് നീക്കം ചെയ്തശേഷമാണ് ബുര്‍ലുസ്‌കോനി വോട്ട് ചെയ്യാന്‍ തിരികെയെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ച സമാപിച്ച വോട്ടെടുപ്പില്‍ ബുര്‍ലുസ്‌കോനിയുടെ നേതൃത്വത്തിലുള്ള സെന്റര്‍-റൈറ്റ് മുന്നണി സര്‍ക്കാരുണ്ടാക്കാന്‍ വിഷമികക്കുമെന്ന സൂചനകളാണ് എക്സിറ്റ് പോളുകള്‍ നല്‍കുന്നത്. ബുര്‍ലുസ്‌കോനിയുടെയ ഫോഴ്സ ഇറ്റലിയും തീവ്രവലതുപക്ഷ സംഘടനകളായ ലീഗൂം ബ്രദേഴ്സ് ഓഫ് ഇറ്റലിയും ചേര്‍ന്നുള്ള മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാനാവുമോയെന്ന സംശയം എക്സിറ്റ്പോളുകള്‍ ഉയര്‍ത്തുന്നു.

A topless Femen activist protests at a polling station where Italian former premier and leader of Forza Italia (Go Italy) party Silvio Berlusconi was about to vote, in Milan, Italy, Sunday, March 4, 2018.

സര്‍ക്കാര്‍ വിരുദ്ധ പാര്‍ട്ടിയായ 5-സ്റ്റാര്‍ മൂവ്മെന്റ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നും സെന്റര്‍-ലെഫ്റ്റ് മുന്നണി മൂന്നാം സ്ഥാനത്താകുമെന്നും റായ് ടെലിവിഷനും ചാനല്‍ ലാ 7-നും നടത്തിയ എക്സിറ്റ്പോളുകള്‍ സൂചിപ്പിക്കുന്നു. 30 ശതമാനത്തോളം വോട്ടുകള്‍ 5-സ്റ്റാര്‍ സ്വന്തമാക്കുമെന്നാണ് സൂചന. എന്നാല്‍, ബുര്‍ലുസ്‌കോനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലവില്‍ വരാനാണ് സാധ്യതയെന്നും ഫലങ്ങള്‍ പറയുന്നു.

‘ബുര്‍ലുസ്‌കോനി, നിങ്ങളുടെ കാലം കഴിഞ്ഞു’ എന്ന് മാറത്ത് എഴുതിവച്ചുകൊണ്ടാണ് പോളിങ് ബൂത്തിയില്‍ ബുര്‍ലുസ്‌കോനിയുടെ മുന്നിലേക്ക് യുവതി ചാടിക്കയറിയത്. അപ്രതീക്ഷിത നീക്കത്തില്‍ ഒന്നുപകച്ച മുന്‍പ്രധാനമന്ത്രി, ഒരു നോക്ക് നോ്ക്കിയശേഷം പിന്മാറുകയായിരുന്നു. ബുര്‍ലുസ്‌കോനി വോട്ട് രേഖപ്പെടുത്തുന്നത് ചിത്രീകരിക്കാനെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ ഏതാനും മിനിറ്റ് യുവതി നിന്നനില്‍പ്പില്‍ പ്രതിഷേധിച്ചു. ഒടുവില്‍ പൊലീസെത്തി യുവതിയെ എടുത്തുകൊണ്ടുപോവുകയായിരുന്നു.

ഇതാദ്യമായല്ല ബര്‍ലുസ്‌കോനിയുടെ മുന്നിലേക്ക് അര്‍ധനഗ്‌നകളായ യുവതികള്‍ മാറിടം കാട്ടി സമരം നടത്തുന്നത്. അഞ്ചുവര്‍ഷംമുമ്പും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി മിലാനിലെ പോളിങ് ബൂത്തിലെത്തിയ ബര്‍ലുസ്‌കോനിക്ക് മുന്നില്‍ മാറിടം കാട്ടല്‍ സമരം നടത്തിയിരുന്നു. ഫെമെന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സമരത്തില്‍ അന്ന് മൂന്ന് യുവതികളാണ് ഉണ്ടായിരുന്നത്.

Top