ഫിജികാർട്ടിന്റെ വസ്ത്രനിർമ്മാണ ഫാക്ടറി തിരുപ്പൂരിൽ ആരംഭിച്ചു

തിരുപ്പൂർ: ഇന്ത്യയിലെ മുൻനിര ഡയറക്ട് സെല്ലിങ് , ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാർട്ടിന്റെ വസ്ത്രനിർമ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ നിർവ്വഹിച്ചു. മാർക്കറ്റിങ് ജനറൽ മാനേജർ അനിൽ സി പി, ഫിജികാർട്ട് സിഇഒ ജോളി ആന്റണി, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അനീഷ് കെ ജോയ്, വാർഡ് കൗൺസിലർമാരായ എൻ ഗുണശേഖരൻ, രവിചന്ദ്രൻ എന്നിവർ പങ്കെടുത്തു. നെയ്ത്ത്, പ്രോസസിങ്, ഡൈയിങ് യൂണിറ്റുകളിലായി മുന്നൂറോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.

അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങളാണ് ഫാക്ടറിയുടെ മറ്റൊരു പ്രത്യേകത. നിലവിൽ ഇന്ത്യയിലും പുറത്തുമായി 600 ഓളം അഫിലിയേറ്റ്സ് ഉള്ള ഫിജികാർട്ട് 100 കോടി രൂപയാണ് ഇൻഫ്രാസ്ട്രക്ചർ, ലോജിസ്റ്റിക്സ് ഹബ്ബുകൾ, ഫിജിസ്റ്റോറുകൾ, സ്റ്റാർട്ടപ്പുകൾ എന്നീ പ്രോജക്ടുകൾക്കായി മാറ്റി വച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top