ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന് ഫിജി കാര്‍ട്ട് ഇ കോമേഴ്‌സ് കമ്പനിയില്‍ പങ്കാളിത്തം

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ജനപങ്കാളിത്തത്തോടെയുള്ള ലോകത്തിലെ ആദ്യത്തെ ഇ-കൊമേഴ്സ് കമ്പനിയായ ഫിജി കാര്‍ട്ടില്‍ ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് മുതല്‍ മുടക്കിയിരിക്കുന്നു. ഫിജികാര്‍ട്ട് വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് പോര്‍ട്ടല്‍ ആണ്. എല്ലാ ബ്രാന്‍ഡുകളുടെയും ഉല്‍പ്പന്നങ്ങള്‍ ഫിജി കാര്‍ട്ടിലൂടെ ലഭ്യമാണ്. മൊബൈല്‍ ആപ്പ് വഴിയും വെബ്സൈറ്റിലൂടെയും ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങാന്‍ സാധിക്കും. ഡിജിറ്റല്‍ ഷോപ്പിംഗിന്റെ ഈ കാലഘട്ടത്തില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കിക്കൊണ്ടാണ് ഫിജികാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. വരും കാലങ്ങളില്‍ ലോകത്താകമാനം ഫിജികാര്‍ട്ടിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.

Top