യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചാരണാര്‍ത്ഥത്തില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിൽ ഡോ.ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായി

കോഴിക്കോട് : യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചാരണാര്‍ത്ഥത്തില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിൽ ഡോ.ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായി. കോഴിക്കോട് യാസില്‍ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിലാണ് ഡോ.ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായി എത്തിയത് . ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത കളിക്കാരെ അദ്ദേഹം പരിചയപ്പെടുകയും ചെയ്തു . വിവിധ ടീമുകളിലായി എം.എല്‍ .എ. മാരായ കെ.എം. ഷാജി, എന്‍ . ഷംസുദ്ദീന്, ഡോ. എം.കെ. മുനീര്‍ , യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഐ. എം. വിജയന്‍ സമ്മാനദാനം നിര്‍വഹിച്ചു .

Top