
പുതിയ സിമിമയായ ആര്‍ട്ടിക്കിള്‍ 21ന്റെ വിശേഷങ്ങള്‍ ഒരു സ്വകാര്യ മാധ്യത്തോട് പങ്കെടുവെക്കുകയാണ് ലെന. സാജന്‍ ബേക്കറി എന്ന സിനിമയിലെ ബെറ്റ്‌സി എന്ന കഥാപാത്രം ചെയ്തുകഴിഞ്ഞ് അഞ്ച് ദിവസത്തെ മാത്രം ഇടവേളയിലാണ് താമരൈ എന്ന കഥാപാത്രം ചെയ്യേണ്ടി വന്നതെന്നും താമരൈ എന്ന കഥാപാത്രമാകാന്‍ ശരീരഭാരം നന്നായി കുറയ്‌ക്കേണ്ടിവന്നുവെന്നും ലെന പറഞ്ഞു.
ബീഡിവലിയും മുറുക്കലും ശീലമാക്കിയ ഒരു കഥാപാത്രമാണ് താമരൈ. അതുകൊണ്ട് തന്നെ താമരൈയെ അവതരിപ്പിക്കാനും വല്ലാതെ കഷ്ടപ്പെട്ടു. രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ പത്തുപതിനഞ്ച് ബീഡിയാണ് വലിക്കേണ്ടി വന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അടയ്ക്കയും പുകയിലയും കൂട്ടി മുറുക്കി എന്റെ നാല് പല്ലുകളാണ് കേടുവന്നത്. അത് ശരിയാക്കാന്‍ രണ്ടു തവണ എനിക്ക് പല്ലില്‍ റൂട്ട് കനാല്‍ ചെയ്യേണ്ടിവന്നുവെന്നും ലെന പറഞ്ഞു.