ഇനി വിവാഹം കഴിക്കാനുള്ള സാധ്യതയില്ലെന്ന് ലെന; കുട്ടികളില്ലാത്തതിനെക്കുറിച്ച് മറുപടിയിങ്ങനെ

കൈനിറയെ ഒരുപിടി നല്ല സിനിമകളാണ് നടി ലെനയ്ക്ക്. അതിനിടയില്‍ ഒറ്റയ്ക്ക് ജീവിക്കുന്നതിനെ കുറിച്ചും കല്യാണം കഴിക്കാത്തതിനെക്കുറിച്ചും കുട്ടികളില്ലാത്തതിനെ കുറിച്ചുമെല്ലാം ചോദ്യങ്ങളും വരുന്നുണ്ട്. അതിനെല്ലാം മറുപടി പറഞ്ഞിരിക്കുകയാണ് അവര്‍. ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയില്ലെന്നാണ് മറുപടി.

ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു വിവാഹം. ശനി തീര്‍ന്ന സമയത്ത് വിവാഹമോചനവും. ഇപ്പോള്‍ കുറേ കാലമായി നല്ല സമയമാണ്. വരാനിരിക്കുന്നത് ഇതിനെക്കാള്‍ നല്ല സമയവും.

തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ലെന. ജീവിതത്തെക്കുറിച്ച് ലെന പറയുന്നതിങ്ങനെ: ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഭിലാഷും ഞാനും പരിചയപ്പെടുന്നത്. കല്യാണം കഴിക്കുന്നത് 2004ലാണ്. ഞങ്ങള്‍ ലിവിങ് റ്റുഗെദറിലായിരുന്നുവെന്നൊക്കെയാണ് പലരും കരുതിയിരുന്നത്. അങ്ങനെയായിരുന്നില്ല. കുട്ടികള്‍ വേണ്ടെന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ആ തീരുമാനത്തില്‍ വലിയ സന്തോഷമുണ്ട്. കുട്ടികള്‍ ഉണ്ടെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റാകും. അഭിലാഷും ഞാനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുമുണ്ടെന്നും ലെന പറഞ്ഞു.

Top