റിയാദ് :പ്രവാസികള്‍ക്ക് നിതാഗത്തിനു മ്പുറമെ മറ്റൊരു വന്‍ തൊഴില്‍ നഷ്ടഭീക്ഷണി . സൗദ്യ അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകളാണ് പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുന്നത് . രാജകുടുംബാംഗങ്ങളടക്കമുള്ളവരുടെ ചിലവുകള്‍ മൂന്നിലൊന്നായി വെട്ടിക്കുറച്ചിരിക്കുകയാണ് ഇപ്പോള്‍. അനാവശ്യ ധൂര്‍ത്തും ആഡംബരവും കാണിക്കരുതെന്നാണ് സല്‍മാന്‍ രാജാവിന്റ നിര്‍ദ്ദേശം. രാജകുടംബാംഗങ്ങള്‍ വിദേശരാജ്യങ്ങളില്‍പ്പോയി കേസുകള്‍ ഉണ്ടാക്കുന്നതും നിയമനടപടികളിലേക്ക് പോകുന്നതും രാജ്യത്തിന് നാണക്കേടായിട്ടുണ്ട്.
മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ശമ്പളവും ആനുകൂല്യങ്ങളും 20 ശതമാനം വെട്ടിക്കുറച്ചു.
Also Read : മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിക്ക് അനുമതി
യുവരാജാവും ആഭ്യന്തരമന്ത്രിയുമായ മൊഹമ്മദ് ബിന്‍ നയീഫ് പ്രതിരോധമന്ത്രി മൊഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ ശമ്പളവും 20 ശതമാനം കുറച്ചിട്ടുണ്ട്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിളിക്കുന്ന ഫോണ്‍ കോളുകളുടെ ബില്‍ മന്ത്രിമാര്‍ സ്വന്തം കൈയില്‍ നിന്ന് നല്‍കണം. രാജ്യത്തെ ഏറ്റവും വലിയ ഉപദേശകസമിതിയായ ശുറ കൗണ്‍സിലിലെ അംഗങ്ങളുടെ ആനുകൂല്യങ്ങളില്‍ 15 ശതമാനം കുറവുവരുത്തി. മന്ത്രിമാരുടെ വാര്‍ഷിക അവധി 42 ദിവസത്തില്‍ നിന്ന് 36 ദിവസമാക്കി കുറച്ചു.സൗദി സര്‍ക്കാര്‍ ഇത്ര വലിയ ഒരു ചിലവ് ചുരുക്കല്‍ ഇതാദ്യമാണ്. മാത്രമല്ല രാജ്യം കടുത്ത പ്രതിസന്ധിയിലാണെന്നും സല്മാന്‍ രാജാവ് പറഞ്ഞു.
ഇതാദ്യമാണ് സാമ്പത്തിക പ്രതിസന്ധി സൗദി ഭരണകൂടം ഔദ്യോഗികമായി സമ്മതിക്കുന്നത്. ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതത്തേയും ജോലിയേയും, വരുമാനത്തേയും സാരമായി പുതിയ നീക്കങ്ങള്‍ ബാധിക്കും .സൗദി ഗവര്‍മെന്റിന്റെ തീരുമാനം പ്രവാസികള്‍ക്ക് ഇരുട്ടടിയാണ്. പ്രവാസികളുടെ ജീവിതത്തേ സാരമായി ബാധിക്കുന്ന തീരുമാനങ്ങളാണ് പുറത്തുവന്നിരിക്കുന്നത. സൗദിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും വേതനം കുറക്കലും, ചിലവ് ചുരുക്കലും പ്രഖ്യാപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് ഉള്ളതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു കടുത്ത സാമ്പത്തിക നടപടികളാണ് ഗവര്‍മെന്റ് പ്രഖ്യാപിച്ചത്.
70-ശതമാനം ജീവനക്കാര്‍ക്കും വേതനം വെട്ടികുറച്ചിട്ടുണ്ട്. താഴ്ന്ന വരുമാനക്കാര്‍ക്ക് വേതനം കുറയ്ക്കില്ല. എന്നാല്‍ രാജ്യത്തെ എല്ലാ ജീവനക്കാരുടേയും ബോണസ് റദ്ദ് ചെയ്തു. വിമാന യാത്രാ കൂലി നല്കുന്നതും പുനപരിശോധിക്കും.പൊതുമേഖലയില്‍ ജോലിചെയുന്നവര്‍ വര്‍ഷാവര്‍ഷം അവധി അനുവദിക്കപെടത് എടുത്തില്ലേല്‍ അത് നഷ്ടമാകും. ഈ വര്‍ഷത്തേ അവധി അടുത്ത വര്‍ഷത്തേക്ക് കൊടുക്കില്ല.അവധി കാലത്തുള്ള എല്ലാ ജീവനക്കാര്‍ക്കും യാത്രാ അനുകൂലം എടുത്തുകളഞ്ഞു. പുതിയ എല്ലാ നിയമനങ്ങളും നിര്‍ത്തിവയ്ച്ചു. ഒഴിവ് വരുന്ന തസ്തികകള്‍ നികത്താതെ ഇടും.
ഓവര്‍ ടൈം ആനുകൂല്യം കുറച്ചു. ഓവര്‍ടൈം തുക അടിസ്ഥാന ശമ്പളത്തിന്റെ പകുതിയില്‍ കൂടുതലാകാന്‍ പാടില്ല. ഇതുവരെ ജോലിസമയത്തില്‍ കൂടുതല്‍ നേരം ജോലിചെയ്താല്‍ 25 ശതമാനം അധികതുക കിട്ടുമായിരുന്നു. അവധിദിവസങ്ങളില്‍ ജോലിചെയ്താല്‍ 50 ശതമാനം അധികം ശമ്പളവും കിട്ടുമായിരുന്നു. വാര്‍ഷിക അവധി പരമാവധി 30 ദിവസമായി നിജപ്പെടുത്തി. 30 ദിവസത്തില്‍ കൂടുതല്‍ വാര്‍ഷിക അവ്ധി വേണ്ടവര്‍ക്ക് കരിയര്‍ അവധി എടുക്കാം. വേതനം ഉണ്ടാകില്ല. എന്നാല്‍ തിരികെ ജോലിക്ക് വരുമ്പോള്‍ ഒഴിവുണ്ടെങ്കിലേ തിരിച്ചെടുക്കൂ.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/