സൗദിയിൽ സമഗ്ര നിതാഖത് തുടങ്ങി; മലയാളികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിൽ‌

റിയാദ്‌: മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് വിദേശികളെ ആശങ്കയിലാക്കി സൗദി അറേബ്യയിലെ വ്യാപാര മേഖലയിൽ സമഗ്ര നിതാഖത്തിന്റെ സുപ്രധാനഘട്ടത്തിന് തുടക്കമായി. ഓട്ടോ മൊബൈൽ, വസ്ത്രം, ഓഫീസ് ഫർണിച്ചർ, ഗാർഹിക ഉപകരണങ്ങൾ എന്നീ മേഖലകളിലാണ് സമഗ്ര നിതാഖാത് നടപ്പാക്കുന്നത്. ഇതോടെ 70 ശതമാനം വിദേശികൾക്ക് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. നിയമംലംഘിച്ച് ജോലിയിൽ തുടർന്നാൽ 20,000 റിയാൽ (ഏകദേശം 3,90,000 രൂപ) വരെ പിഴയും മറ്റു നടപടികളും നേരിടേണ്ടിവരുമെന്ന് തൊഴിൽമന്ത്രാലയം മുന്നറിയിപ്പ് നൽകി.

ആയിരക്കണക്കിന് മലയാളികൾ തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നാണ് സൂചന. സൗദിയിലെ വ്യാപാരമേഖലയിൽ 65 ശതമാനവും വിദേശികളാണ്. ഏകദേശം 12.30 ലക്ഷം വിദേശികളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. ചില്ലറ വ്യാപാര മേഖലയിൽ 3.40 ലക്ഷം സ്ഥാപനങ്ങളും മൊത്തവ്യാപാര മേഖലയിൽ 35000ലേറെ സ്ഥാപനങ്ങളും സൗദിയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാഹനമേഖലയിലെ 95,000 സ്ഥാപനങ്ങളിലായി വിപണി, റിപ്പയറിങ് മേഖലകളിൽ നാലു ലക്ഷത്തിലേറെപ്പേരും ജോലിചെയ്യുന്നു. 70 ശതമാനത്തോളം പേരുടെ ജോലി നഷ്ടമാകുന്നതോടെ ലക്ഷക്കണക്കിന് വിദേശികളാകും മടങ്ങേണ്ടി വരുന്നത്. സൗദിയിൽ 10 ലക്ഷത്തിലേറെ മലയാളികളിൽ 70 ശതമാനം ചെറുകിടസ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്. സ്വദേശിവത്കരണത്തിലും ലെവി പരിഷ്കാരത്തിലും പിടിച്ചുനിൽക്കാൻ കഴിയാതെ ഒട്ടേറെ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂട്ടിയിരുന്നു.

Top