തൃശൂര്‍:മന്ത്രി കെഎം മാണിയുടെ വഴിയേ എക്‌സൈസ് മന്ത്രി കെ ബാബുവും.ബാര്‍ കോഴ കേസില്‍ മന്ത്രി ബാബുവിന്റെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു.വിജിലന്‍സ് കോടതിയാണ് എക്‌സൈസ് മന്ത്രിക്കെതിരായി കേസെടുക്കണമെന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലായിരിക്കണമെന്നും ഉത്തരവുണ്ട്.
വിജിലന്‍സിനെതിരായി കോടതി രൂക്ഷവിമര്‍ശനമാണ് കോടതി നടതിയത്.വിജിലന്‍സിന് സത്യസന്ധതയും ആത്മാര്‍ത്ഥത ഇല്ല.ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലന്‍സ് അടച്ച് പൊട്ടണോ?,ബിജു രമേശില്‍ നിന്ന് മൊഴിയെടുകാത്തതെന്തു കൊണ്ട്.ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലന്‍സ് അടച്ച് പൊട്ടണോ?കെ ബാബുവിന്റെ ആസ്ഥി പരിശോദിച്ചോ?ഇങ്ങനെ പോകുന്നു കോടതിയുടെ വിജിലന്‍സിനെതിരായ വിമര്‍ശനം.നിങ്ങളൂടെ വഞ്ചിയുടെ വേഗത കോടതി കൂടി അറിയട്ടെ എന്നും ജഡ്ജി പറഞ്ഞു.അടുത്ത മാസം 20നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വിജിലന്‍സ് കോടതി ഉത്തരവില്‍ പറയുന്നു.അന്വേഷണം പൂര്‍ണ്ണമായും കോടതി നിരീക്ഷണത്തിലായിരിക്കും.പരാതി തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോടതി പരാമര്‍ശത്തോട് പ്രതികരിച്ചില്ല.കൊച്ചി മെട്രൊ റെയില്‍ ട്രയല്‍ റണ്‍ ഉദ്ഘാടനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ അവഗണിച്ച് മുഖ്യമന്ത്രി കടന്ന് പോകുകയായിരുന്നു.കോടതി വിധി കെ ബാബു മാനിക്കണമെന്ന് മന്ത്രി പിജെ ജോസഫ് പറഞ്ഞു.വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ബാബു കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
വിജിലന്‍സ് കോടതിയില്‍ നിന്ന്സമാനമായ രീതിയില്‍ രൂക്ഷ വിമര്‍ശനമാണ് കേഎം മാണിയുടെ കേസിലും ഉണ്ടായത്.പരാമര്‍ശം നീക്കികിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മന്ത്രിക്കെതിരായി കടുത്ത പരാമര്‍ശമാണ് അവിടെ നിന്നും ലഭിച്ചത്.ഏതാണ്ട് അതുപോലെ തന്നെയാണ്ക് മന്ത്രി ബാബുവിന്റെ അവസ്ഥയും ഇപ്പോള്‍.വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടതോടെ ബാബുവിന്റെ രാജിക്കായി മുറവിളി യുഡിഎഫില്‍ നിന്ന് തന്നെ ഉയര്‍ന്ന് കഴിഞ്ഞു.