
മയിലിന്റെ വായില്‍ നിന്നും തീ പുറത്തേക്ക് വരുന്നത് പോലെ തോന്നിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. insidehistory എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ‘സൂര്യപ്രകാശത്തിന് നന്ദി, ഒരു പുരാണ ജീവിയെപ്പോലെ കാണപ്പെടുന്ന ഈ ‘തീ ശ്വസിക്കുന്ന’ മയിലിനെ പരിശോധിക്കുക. വളരെ ആശ്ചര്യപ്പെടുത്തുന്നു!’ യഥാര്‍ത്ഥത്തില്‍ മയിലിന്റെ വായില്‍ നിന്നും തീ വരുന്നില്ല. മറിച്ച് അത് വൈകുന്നേരത്തെ സൂര്യന് എതിരെ നിന്നാണ് ശബ്ദമുണ്ടാക്കുന്നത്. ഈ സമയം വായില്‍ നിന്നും പുറത്ത് വരുന്ന വായു സൂര്യപ്രകാശത്തില്‍ പ്രകാശിക്കുമ്പോള്‍ അത് തീയായി കാഴ്ചക്കാരന് തോന്നുന്നതാണ്. വീഡിയോ ഇതിനകം 12 ലക്ഷത്തിലേറെ പേരാണ് ലൈക്ക് ചെയ്തത്. നിരവധി പേര് വീഡിയോയ്ക്ക് കുറിപ്പുമായെത്തി.