വിരലില്‍ മോതിരം കുടങ്ങിയപ്പോള്‍ കുട്ടിയുടെ പരിഭ്രമം മാറ്റാനായി അവനെക്കൊണ്ടു തന്നെ പാട്ട് പാടിച്ച് ഫയര്‍മാന്‍ മോതിരെ ഊരിയെടുക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പൊന്നാനി മഖ്ദുമിയ സ്‌കൂളിലെ നാലാംക്ലാസ്സ് വിദ്യാര്‍ഥി നിഹാസും പൊന്നാനി ഫയര്‍സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ ബിജു കെ ഉണ്ണിയുമാണ് വീഡിയോയിലെ താരങ്ങള്‍.
സ്‌കൂളില്‍ വച്ച് സുഹൃത്തിന്റെ മോതിരം ഇട്ടതാണ് നാലാംക്ലാസ്സ് വിദ്യാര്‍ഥിയായ നിഹാസ്. മോതിരം കയ്യില്‍ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ സ്‌കൂളധികൃതരാണ് പൊന്നാനി ഫയര്‍ഫോഴ്‌സിന്റെ അടുത്തെത്തിച്ചത്. ചെവ്വാഴ്ചയായിരുന്നു സംഭവം. കയ്യില്‍ കുടുങ്ങിയ മോതിരം ഊരുമ്പോള്‍ കുട്ടി പരിഭ്രമിക്കാനിടയുണ്ടെന്ന് കരുതി ഡ്രൈവര്‍ ഗംഗാധരനും ഫയര്‍മാന്‍ ബിജു കെ ഉണ്ണിയും ചേര്‍ന്നു കുട്ടിയെ കൊണ്ട് പാട്ടു പാടിച്ചാണ് മോതിരം ഊരിയത്.
കുട്ടി പാടുമ്പോള്‍ ഫയര്‍മാന്‍ ആ മോതിരം ആയുധം ഉപയോഗിച്ച് മുറിക്കുകയായിരുന്നു. മനോഹരമായി കുട്ടി പാട്ട് പാടുന്നതിനിടെ തന്നെ ഫയര്‍മാന്‍ മോതിരം മുറിച്ചെടുക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയില്‍ വൈറലാണ് ഈ ദൃശ്യങ്ങളിപ്പോള്‍.
https://www.facebook.com/salihbinali/videos/10158212901983452/?t=56