പുരുഷന്മാര്‍ അടക്കി വാഴുന്ന മേഖലകളിലേയ്‌ക്കെല്ലാം സ്ത്രീകള്‍ എത്തുന്ന കാലഘട്ടമാണിത്. ആണുങ്ങള്‍ മാത്രം വിലസിയിരുന്ന തൊഴില്‍ മേഖലകളെല്ലാം ഇന്ന് സ്ത്രീകളും കയ്കടത്തുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ എത്തില്ല എന്ന് കരുതിയിരുന്ന തൊഴില്‍ മേഖലകളും ധാറാളം ഉണ്ടായിരുന്നു. അതിലൊന്നാണ് മത്സ്യബന്ധന മേഖല. കടലില്‍ പോയി മീന്‍ പിടിക്കുക എന്നത് സാധാരണക്കാരായ പുരുഷന്മാര്‍ക്കുപോലും തെല്ലൊരു അമ്പരപ്പുണ്ടാക്കുന്നതാണ്. എന്നാല്‍ അവിടെയും വെന്നിക്കൊടി പാറിക്കാന്‍ ഒരാളെത്തിയിരിക്കുകയാണ്.
ചാവക്കാട് സ്വദേശിയായ രേഖയാണ് വള്ളവും വലയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടല്‍ മത്സ്യബന്ധന വനിത തൊഴിലാളിയാണ് രേഖ കടല്‍ തിരമാലകളോട് പോരാടി നാല് മക്കളെ വളര്‍ത്താനുള്ള 45കാരിയായ രേഖയുടെ നെട്ടോട്ടം നേരം വെളുക്കുമ്പോള്‍ തന്നെ തുടങ്ങും. നേരം വെളുക്കുമ്പോള്‍ തന്നെ തന്റെ മത്സ്യബന്ധനത്തിനുള്ള വലയുമായി ചേറ്റുവ കടപ്പുറത്ത് അവര്‍ ഉണ്ടാകും ഭര്‍ത്താവ് കാര്‍ത്തികേയന് ഒപ്പമാണ് തങ്ങളുടെ പഴയ ബോട്ടില്‍ അവര്‍ ആഴക്കടലിലേക്ക് മീന്‍ പിടിക്കാന്‍ പോകുന്നത്. ഒരു ദിശാ സൂചികയുടെയും സഹായമില്ലാതെ 20 മുതല്‍ 30 നോട്ടിക്കല്‍ മൈല്‍ വരെ ഈ ദമ്പതികള്‍ തുഴഞ്ഞ് പോകും. പരമ്പരാഗതമായി കിട്ടിയ അറിവും കടലമ്മയുടെ തുണയുമാണ് തങ്ങള്‍ക്ക് എന്നാണ് രേഖയുടെ മറുപടി.
തന്റെ ഭര്‍ത്താവിനൊപ്പം വള്ളത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ പണി നിര്‍ത്തി പോവുകയും പുതിയ പണിക്കാര്‍ക്ക് കൊടുക്കാന്‍ വേണ്ട ശമ്പളം ഇല്ലാതെ ബുദ്ധിമുട്ടിയതിനെ തുടര്‍ന്ന് 10 വര്‍ഷം മുന്‍പാണ് ഭര്‍ത്താവിനെ സഹായിക്കാന്‍ രേഖ തീരുമാനിച്ചത്. സംസ്ഥാനത്തെ ഫിഷറീസ് ഡിപാര്‍ട്‌മെന്റിന്റെ ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ വനിതയാണ് രേഖ. ഈ അടുത്താണ് കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് രേഖയെ ആദരിച്ചിരുന്നു.
പുഴകളിലും കായലുകളിലുമൊക്കെ മത്സ്യം പിടിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ടെങ്കിലും ഇതുപോലൊരാള്‍ വേറയെുണ്ടാവില്ല. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന ഏക ഇന്ത്യന്‍ വനിത രേഖയാണ്. സാധാരണ സ്ത്രീകള്‍ പോകാത്ത ഈ ജോലിക്ക് പ്രതികൂല കാലാവസ്ഥയെപ്പോലും മറികടന്നാണ് രേഖ കടലിലേക്ക് പോകുന്നത്. മീന്‍പിടിക്കുന്ന കാര്യത്തില്‍ പുരുഷന്മാര്‍ക്കൊപ്പം തന്നെ മിടുക്കും രേഖയ്ക്കുണ്ട്. രേഖയുടെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.