കോട്ടയം :കോട്ടയം ജില്ലാ മത്സ്യഫെഡ് എംപ്ലോയീസ് ജില്ലാ കൺവെൻഷൻ ബാങ്ക് എംപ്ലോയീസ് ഹാൾ തിരുന്നക്കരയിൽ വെച്ചു നടന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് .മത്സ്യഫെഡ് തൊഴിലാളികളുടെ എല്ലാ അവകാശങ്ങൾക്കുവേണ്ടിയും കോൺഗ്രസ് പാർട്ടിയുടെ പിന്തുണ ഉണ്ടാകുമെന്നും എ .ഐ .സി സി ജനറൽ സെക്രട്ടറി കൂടിയായ ഉമ്മൻ ചാണ്ടി ഉറപ്പു നൽകി .ചടങ്ങിൽ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അംഗത്വ കാർഡ് വിതരണം ചെയ്തുകൊണ്ട് യൂണിയന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.സ്റ്റേറ്റ് പ്രസഡന്റ് അശോക് മാതു, സ്റ്റേറ്റ് ജനറൽ സെക്രട്ടറി സുമ നടരാജൻ, ട്രഷറർ അജീഷ്‌കുമർ .ടി. ആർ എന്നിവരുടെ വളരെ കാലത്തെ ശ്രമത്തിന്റെ ഫലമായിട്ടാണ് യൂണിന് തുടക്കം കുറിക്കാൻ കഴിഞ്ഞത്.
സംസ്ഥാന പ്രസിഡന്റ് അശോക് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഡിസിസിസ് പ്രസിഡന്റ് കുര്യൻ ജോയി ,ഐഎൻടിയുസി നേതാവ് ശ്രീ തോമസ് കല്ലാടൻ , ജില്ലാ പ്രസിഡന്റ് എസ രാജീവ് ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജെസിമോൾ മനോജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
റെഡി റ്റു ഈറ്റ് വിഭവങ്ങളുമായി മത്സ്യവിപണിയുടെ പുത്തന്‍ മേഖല ലക്ഷ്യമിട്ട് മത്സ്യഫെഡിന്റെ മൂല്യവര്‍ധിത മത്സ്യവിഭവങ്ങള്‍ വിപണയില്‍ അടുത്തകാലത്ത് എത്തിയിരുന്നു . കഴിക്കാന്‍ തയാറായ മല്‍സ്യവിഭവങ്ങളും പാചകത്തിനും തയാറായതുമായ വിഭവങ്ങളാണ് ഓണക്കാലത്ത് വിപണിയിലെത്തിയത്. പത്തോളം വിഭവങ്ങള്‍ മല്‍സ്യഫെഡ് സ്റ്റാളുകളില്‍ നിന്നും പൊതുവിപണിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
പുത്തന്‍ വിപണന തന്ത്രത്തിന്റെ ഭാഗമായാണ് മല്‍സ്യഫെഡിന്റെ റെഡി ടൂ ഈറ്റ് , റെഡി ടൂ കുക്ക് വിഭവങ്ങള്‍ വിപണിയിലെത്തുന്നത്. ചെമ്മീന്‍ റോസ്റ്റും ചെമ്മീന്‍ ചമ്മന്തിപൊടിയും മാത്രമല്ല തേങ്ങ അരച്ച മീന്‍കറിയും മല്‍സ്യം വറക്കുന്നതിനും ആവശ്യമായ മസാലക്കൂട്ടുകളും വിപണിയിലെത്തുന്നു. കേരളത്തിലെ പരമ്പരാഗത മല്‍സ്യതൊഴിലാളികളികളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന മല്‍സ്യമാണ് മല്‍സ്യഫെഡിന്റെ സ്റ്റാളുകള്‍ വഴി വിപണിയിലെത്തുന്നത്.
മത്സ്യതൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികപരവുമായ ഉയർച്ച ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്ന ഫെഡറേഷൻ മത്സ്യ ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവയിൽ നേരിട്ട് ഇടപെടലുകൾ നടത്തുന്നു.ശുദ്ധമായ മത്സ്യം ഉപഭോക്തക്കളിൽ എത്തിയ്ക്കുന്നതിനായി കേരളത്തിലെ ഭൂരിഭാഗം പട്ടണങ്ങളിലും മത്സ്യഫെഡ് “ഫിഷ് മാർട്ട്” കൾ സജ്ജീകരിച്ചിട്ടുണ്ട് .കേരളത്തിലെ പത്ത് ജില്ലകളലായി വ്യാപിച്ചു കിടക്കുന്ന, മത്സ്യബന്ധന മേഖലയിലെ 651 പ്രാഥമിക സഹകരണ സംഘങ്ങളുടെ അപ്പക്സ് ഫെഡറേഷനാണ് മത്സ്യഫെഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ .