കൊച്ചി: കേരളത്തെ പ്രളയ ദുരിതത്തില്‍ നിന്നും കരകയറ്റിയ മത്സ്യത്തൊഴിലാളികള്‍ക്ക് മലയാളത്തിന്റെ ആദരം. പ്രളയക്കെടുതി നേരിടാന്‍ സ്വമേധയാ മുന്നോട്ട് വന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടിന് ചെലവായ ഇന്ധനവും പ്രതിദിനം 3000 രൂപ എന്ന നിരക്കിലും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ ഇടപെടലാണ് നടത്തിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടുകള്‍ക്ക് കേടുപാട് പറ്റുകയോ തകരുകയോ ചെയ്തിട്ടുണ്ട്. ഇതിന് ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. രക്ഷാപ്രവര്‍ത്തനത്തിന് കൊണ്ടുവന്ന ബോട്ടുകള്‍ മടക്കി അയയ്ക്കാനുള്ള ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹോദരങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചവരുടെ സ്‌നേഹത്തെ ആദരവോടെ കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.