Connect with us

Article

വെള്ളമിറങ്ങാന്‍ മണിക്കൂറുകള്‍ മതി; പേടിക്കേണ്ടത് ഉരുള്‍ പൊട്ടലിനെ; വെള്ളമിറങ്ങിയാൽ ഏറെക്കാര്യങ്ങള്‍ ചെയ്യാനുണ്ട്

Published

on

ഒരു ദുരന്തം നേരിടാനുള്ള ധാരാളം സംവിധാനങ്ങള്‍ നമുക്കുണ്ട്. വെള്ളപ്പൊക്കം എന്നാല്‍ സുനാമി പോലെയോ ഭൂമികുലുക്കം പോലെയോ ആയിരങ്ങളെ കൊന്നൊടുക്കുന്ന ദുരന്തമല്ല. കേരളം വളരെ വീതികുറഞ്ഞ ഒരു പ്രദേശമായതിനാല്‍ (മലയില്‍ നിന്നും കടല്‍ വരെ മുപ്പത് തൊട്ടു നൂറ്റി ഇരുപത് കിലോമീറ്റര്‍ ദൂരമേ ഉള്ളൂ). മഴ നിന്നാല്‍ വെള്ളമിറങ്ങാന്‍ മണിക്കൂറുകള്‍ മതി. വടക്കേ ഇന്ത്യയിലും തമിഴ്നാട്ടില്‍ പോലും അങ്ങനെ അല്ല. ഉത്തര്‍പ്രദേശില്‍ യമുനയില്‍ വെള്ളം പൊങ്ങിയാല്‍ കടലിലെത്താന്‍ ആയിരം കിലോമീറ്റര്‍ പോകണം, അപ്പോള്‍ വെള്ളം ഇറങ്ങാന്‍ ദിവസങ്ങളോ ആഴ്ചകളോ എടുക്കും.

ഇനിയിപ്പോള്‍ മഴ നിലനില്‍ക്കുകയോ കൂടുകയോ ചെയ്താലും ആളുകള്‍ പേടിക്കേണ്ട കാര്യമില്ല. കേരളത്തില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ മാറ്റിതാമസിപ്പിക്കേണ്ടത് മിക്കവാറും ഒന്നോ രണ്ടോ കിലോമീറ്ററിനുള്ളിലാണ്, പരമാവധി ഇരുപത് കിലോമീറ്ററില്‍. വടക്കേ ഇന്ത്യയില്‍ ഗംഗാ സമതല പ്രദേശത്ത് അഞ്ഞൂറ് കിലോമീറ്റര്‍ പോയാലും വെള്ളം കയറാത്ത സ്ഥലങ്ങള്‍ ഉണ്ടാകില്ല എന്നോര്‍ക്കണം. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ദശ ലക്ഷങ്ങളെ സുരക്ഷിതരാക്കിയ സൈന്യം ഒക്കെ നമുക്ക് വിളിപ്പുറത്ത് ഉണ്ട്. തീര്‍ച്ചയായും ആവശ്യമെങ്കില്‍ വീട് വിട്ടുമാറി നില്‍ക്കാന്‍ തയ്യാറാകണം. അസൗകര്യങ്ങള്‍ പലതും ഉണ്ടാകും, അതിനപ്പുറമുള്ള പ്രശ്‌നങ്ങള്‍ ഒന്നുമില്ല. സ്വയം അനാവശ്യമായി ഓരോന്ന് ചെയ്ത് മരണം വിളിച്ചു വരുത്താതിരുന്നാല്‍ മതി.

ഞാന്‍ കൂടുതല്‍ പേടിക്കുന്നത് ഉരുള്‍ പൊട്ടലിനെ ആണ്. ഓരോ ദിവസവും മഴ പെയ്യുന്തോറും മലയുടെ ഉള്‍ഭാഗം കുതിര്‍ന്നു നിറയുകയാണ്. വെള്ളം പൊങ്ങിവരുന്നത് നമുക്ക് കാണാമെങ്കിലും ഉരുള്‍ പൊട്ടാന്‍ തുടങ്ങുന്നത് അറിയാന്‍ കേരളത്തില്‍ ഒരു മാര്‍ഗ്ഗവും ഇല്ല. ഇനി ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കാനും സാധ്യമല്ല. അപ്പോള്‍ കുന്നിന്റെ ചെരിവുകളില്‍ താമസിക്കുന്നവര്‍, പ്രത്യേകിച്ചും ക്വാറികള്‍ ഉള്ള മലകളില്‍, മലയുടെ ചെരിവ് വെട്ടി നിരപ്പാക്കി വീടുകളും റിസോര്‍ട്ടും ഉണ്ടാക്കിയ സ്ഥലങ്ങളില്‍, മണ്ണെടുക്കാനോ റോഡുണ്ടാക്കാനോ വേണ്ടി മലഞ്ചെരുവുകള്‍ വെട്ടിയ സ്ഥലങ്ങളില്‍ ഒക്കെ ഉരുള്‍ പൊട്ടല്‍ സാധ്യതയുണ്ട്.

എപ്പോഴാണ് എവിടെയാണ് മരണം ഉരുള്‍പൊട്ടി ഇറങ്ങുന്നത് എന്ന് പറയാന്‍ പറ്റില്ല. ഞാന്‍ ഈ പറഞ്ഞ റിസ്‌ക് ഫാക്ടേഴ്സ് ഉള്ള സ്ഥലങ്ങളിലെ സുഹൃത്തുക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക, സംശയം ഉണ്ടെങ്കില്‍ മഴ കുറയുന്നത് വരെ സുഹൃത്തുക്കളുടെ വീട്ടിലേക്ക് മാറുക, കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ അധികാരികളോട് പറഞ്ഞു ക്യാംപുകള്‍ ഉണ്ടാക്കുക.

ഒന്ന് കൂടി ഞാന്‍ പറയാം. ‘എന്റെ വീട്ടില്‍ മഴക്കാലത്ത് ഒന്നോ രണ്ടോ കുടുംബങ്ങള്‍ക്ക് സ്ഥലം തരാം’ എന്നൊക്കെ കുറച്ചു പോസ്റ്റുകള്‍ നിങ്ങള്‍ കണ്ടുകാണും. അത് മലയാളികളുടെ പൊതു വികാരം ആണ്. കുറച്ചു പേര്‍ പോസ്റ്റിടുന്നു എന്ന് മാത്രമേ ഉള്ളൂ. പോസ്റ്റ് ഉള്ളതും ഇല്ലാത്തതും ഒന്നും നിങ്ങള്‍ നോക്കേണ്ട കാര്യമില്ല. കേരളത്തില്‍ വെള്ളത്തില്‍ മുങ്ങാത്ത ഏതു വീടും, ഉരുള്‍ പൊട്ടലില്‍ നിന്നും സുരക്ഷിതമായ ഏതു വീടും വീട്ടില്‍ സ്വന്തം വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നവരെ സ്വീകരിക്കാന്‍ തയ്യാറായിരിക്കും എന്നതില്‍ എനിക്ക് ഒരു സംശയവും ഇല്ല.

മഴയില്ലാത്ത കാലത്ത് ജാതിയും, മതവും, രാഷ്ട്രീയവും, മമ്മൂട്ടിയും, മോഹന്‍ലാലും, അര്‍ജന്റീനയും, ബ്രസീലും ഒക്കെ പറഞ്ഞു നാം തമ്മില്‍ കലഹിക്കുമെങ്കിലും ദുരന്തകാലത്ത് നാം ഒന്നാണ്. അതുകൊണ്ടു തന്നെ ഒരു കുടുംബവും ഈ വെള്ളപ്പൊക്കക്കാലത്ത് ഒറ്റക്കാണെന്ന് ചിന്തിക്കേണ്ട കാര്യമില്ല. അടുത്ത വീട്ടില്‍ ഭക്ഷണം ഉണ്ടെങ്കില്‍ നിങ്ങള്‍ പട്ടിണി കിടക്കുന്നതിനെ പറ്റി ആലോചിക്കുക പോലും വേണ്ട. നിങ്ങളുടെ വിഷമങ്ങള്‍ മറ്റുള്ളവരെ അറിയിക്കണം എന്ന് മാത്രം. നമ്മള്‍ ഒന്നാണ്, നാളെ എന്റെ വീട്ടിന് മുകളില്‍ മരം വീണാല്‍ ഞാന്‍ ഓടി വരാന്‍ പോകുന്നത് നിങ്ങളുടെ വീട്ടിലേക്കാണ്. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടെങ്കില്‍ അറിയുന്നതോ അറിയാത്തതോ ആയ മറ്റൊരാളുടെ വീട്ടില്‍ പോകാന്‍ ഒട്ടും മടിക്കേണ്ട കാര്യമില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെ വേറെയും ഉണ്ടല്ലോ.

മഴ മാറിയാലും വെള്ളമിറങ്ങിയാലും ഏറെക്കാര്യങ്ങള്‍ ചെയ്യാനുണ്ട്. തൊണ്ണൂറ്റി ഒന്‍പതിലേ വെള്ളപ്പൊക്കക്കാലത്ത് കൂടുതല്‍ ആളുകള്‍ മരിച്ചത് വെള്ളത്തില്‍ പെട്ടല്ല, അതിനു ശേഷം ഉണ്ടായ പനിയിലും പട്ടിണിയിലും ആണ്. അന്നത്തെ കേരളം അല്ല ഇന്നത്തെ കേരളം. അടച്ചുറപ്പുള്ള വീടുകള്‍ ഉണ്ട്, ആരോഗ്യ സംവിധാനങ്ങള്‍ ഉണ്ട്, നാട്ടിലും മറുനാട്ടിലും കേരളത്തിന്റെ ദുരിതമകറ്റാന്‍ വേണ്ടി പണം ചിലവാക്കാന്‍ കഴിവുള്ള മലയാളികള്‍ ഉണ്ട്. ഇതിനൊക്കെ ഉപരി നമ്മള്‍ തിരഞ്ഞെടുത്ത ജനാധിപത്യ സര്‍ക്കാര്‍ ഉണ്ട്. അതിനെ കൃത്യമായി നിരീക്ഷിക്കുകയും വേണ്ടപ്പോള്‍ വിമര്‍ശിച്ചു നേരെയാക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഉണ്ട്. സഹായം നല്‍കാന്‍ കഴിവുള്ള കേന്ദ്ര സര്‍ക്കാരും ഒപ്പമുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം എന്നെ പേടിപ്പിക്കുന്നില്ല.

ജാഗ്രത വേണ്ട എന്നല്ല. ഇന്നലെ പറഞ്ഞതു പോലെ ഓരോ റെസിഡന്റ്‌റ് അസോസിയേഷനും ദുരന്ത നിവാരണ സംവിധാനങ്ങള്‍ തുടങ്ങണം. ഒന്നുകില്‍ ദുരന്തം നേരിടാനും ദുരന്തം ഉണ്ടായവരെ സഹായിക്കാനും. സര്‍ക്കാര്‍ അവരുടെ മുഴുവന്‍ കഴിവും സംവിധാങ്ങളും ഉപയോഗിച്ചാണ് പ്രശ്‌നത്തെ നേരിടുന്നത്. നമുക്ക് ആവുന്ന വിധത്തില്‍ അതിനെ സഹായിക്കണം.

എന്താണ് കേരളം എന്ന് ലോകത്തെ മനസ്സിലാക്കി കൊടുക്കാനുള്ള അവസരമാണ്. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ സമൂഹം എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് കേരളത്തെ നോക്കി പഠിക്കൂ എന്ന് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളും ലോകവും പറയാന്‍ ഇടവരണം. ഇത് നമ്മുടെ സമയമാണ്.

Advertisement
Crime24 mins ago

വ്യാജരേഖ ചമയ്ക്കല്‍,വഞ്ചന- ജാസ്മിന്‍ ഷായ്ക്ക് തിരിച്ചടി!!സാമ്പത്തിക ക്രമക്കേട് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala32 mins ago

യുഎന്‍എ അഴിമതി; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി

Entertainment42 mins ago

മഞ്ജുവാര്യരും സംഘവും സുരക്ഷിതർ !! വൈകിട്ടോടെ സുരക്ഷിത കേന്ദ്രത്തിലെത്തും

Entertainment56 mins ago

കനത്ത മഴ മണ്ണിടിച്ചിൽ : മഞ്ജു വാര്യരടക്കം 30 മലയാളികൾ ഹിമാചലിൽ കുടുങ്ങി

National56 mins ago

കശ്മീർ വിഷയം; കേന്ദ്രസര്‍ക്കാരിനെതിരെ അമര്‍ത്യാസെന്‍; ഇനി ഇന്ത്യക്കാരനെന്ന് പറ‍ഞ്ഞ് അഭിമാനിക്കാനാകാത്ത അവസ്ഥയെന്നും വിമര്‍ശനം

Kerala1 hour ago

കോൺഗ്രസ് തമ്മിലടി ശക്തമാകുന്നു !!മുരളിക്ക് മറുപടിയുമായി മുല്ലപ്പള്ളി ! മുല്ലപ്പള്ളിയെ തെറിപ്പിക്കാൻ ഉമ്മൻ ചാണ്ടി നീക്കം ?കെപിസിസി പുനസംഘടന സുതാര്യമാണെന്ന് -മുല്ലപ്പള്ളി

International1 hour ago

കശ്മീർ പ്രശ്നം; ഇന്ത്യയ്ക്ക് പിന്തുണ; പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് അമേരിക്ക

Kerala1 hour ago

സൈബര്‍ ലോകം കുട്ടികള്‍ക്ക് കെണിയാകുമ്പോള്‍… ഡോ. യാബിസ് സംസാരിക്കുന്നു.

Kerala2 hours ago

ശബരിമല തന്ത്രിയാക്കണം; ഹര്‍ജിയുമായി കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍

National3 hours ago

മഴക്കെടുതി; ഉത്തരേന്ത്യയിൽ മരണം 80 കടന്നു

Featured3 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala2 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation2 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column2 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime3 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News2 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala2 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime2 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Crime2 weeks ago

പര്‍ദ്ദ ധരിച്ച് കടയില്‍ മോഷണം, കൈയ്യോടെ പിടികൂടിയപ്പോൾ പര്‍ദ്ദ ഉയര്‍ത്തി അടിവസ്ത്രം വരെ കാണിച്ചു

Trending

Copyright © 2019 Dailyindianherald