കണ്ണൂരിൽ 5 ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു.രണ്ട് പേരുടെ നില ഗുരുതരം..

കണ്ണൂർ: കണ്ണൂർ വീണ്ടും രാഷ്ടീയ കലാപത്തിലേയ്ക്ക്. കണ്ണൂർ  മാലൂരിൽ അഞ്ച് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു. ബിജെപി മട്ടന്നൂർ മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് സുനിൽ, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് അനീഷ്, മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ചേലമ്പ്ര രാജൻ, മോഹനൻ, ഗംഗാധരൻ എന്നിവർക്കാണ് വെട്ടേറ്റത്.

ഇവരിൽ ഗംഗാധരന്റെയും സുനിൽ കുമാറിന്റെയും പരുക്ക് ഗുരുതരമാണ്. ഇവർക്ക് തലയ്ക്കും കാലിനുമാണ് ഗുരുതര പരുക്കേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസാവശ്യവുമായി ബന്ധപ്പെട്ട് പേരാവൂർ പോലീസ് സ്റ്റേഷനിൽ പോയി വരുമ്പോൾ ഒരു സംഘം സിപിഎം പ്രവർത്തകർ ഇവരെ തടഞ്ഞു നിർത്തിയാണ് അക്രമിച്ചത്. അഞ്ച് പേരെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഘം ഇവർ സഞ്ചരിച്ച കാർ അടിച്ച് തകർക്കുകയും ചെയ്തു.

പരുക്കേറ്റവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top