ഏഴുമാസം പ്രായമുള്ള മകനെ പിതാവ് ഭിത്തിയിലടിച്ചു കൊന്നു; പിതാവ് ആത്മഹത്യ ചെയ്തു

ജിദ്ദ: ഏഴുമാസം പ്രായമുള്ള സ്വന്തം മകനെ ഭിത്തിയിലടിച്ച് പിതാവ് കൊന്നു. പിന്നീട് പിതാവ് ആത്മഹത്യ ചെയ്തു. ജിദ്ദ സുലൈമാനിയിലാണ് സംഭവം നടന്നത്. സുലൈമാനിയിലെ ഫ്ളാറ്റില്‍ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭര്‍ത്താവ് ശ്രീജിത്തും (30) ഏഴ് മാസം പ്രായമുള്ള മകനുമാണ് മരിച്ചത്.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് ശ്രീജിത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയത്. തലകീഴായി പിടിച്ച് മൂന്ന് തവണ ഭിത്തിയിലടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ കുഞ്ഞിനെ അനീഷ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞ് മരിച്ചതറിഞ്ഞ് ബോധരഹിതയായ അനീഷ ചികിത്സയിലാണ്. വീട്ടില്‍ ബഹളമുണ്ടായതിനെ തുടര്‍ന്ന് സമീപത്തെ പള്ളിയിലെ ഇമാം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പൊലീസ് വന്ന് വാതില്‍തുറന്നപ്പോള്‍ യുവാവ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഞ്ഞിനെ രക്ഷിക്കാന്‍ അടിയന്തര ചികിത്സാ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഒന്നര മണിക്കൂറോളം പരിശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശ്രീജിത്തും അനീഷയും നേരത്തെ ബന്ധുക്കളാണ്. എപ്പോഴും വഴക്കായതിനെ തുടര്‍ന്ന് ഇവരെ നാട്ടിലെത്തിക്കാന്‍ അനീഷ് അടിയന്തര ലീവിന് അപേക്ഷിച്ചിരുന്നു. ഞായറാഴ്ച നാട്ടിലേക്ക് പോവാന്‍ തീരുമാനിച്ചതായിരുന്നുവെന്ന് ഇവരുമായി അടുത്ത ബന്ധമുള്ളവര്‍ പറഞ്ഞു.

Top