പുതുച്ചേരിയിൽ അഞ്ച് പേർ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.ബിജെപിക്ക് രണ്ട് മന്ത്രിമാര്‍

കൊച്ചി:പുതുച്ചേരിയില്‍ രംഗസാമി മന്ത്രിസഭയിൽ അഞ്ചു പേർ കൂടി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭ തല്‍ക്കാലത്തേക്ക് നിലവില്‍ വന്നിരിക്കുകയാണ്. അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. രണ്ട് പേര്‍ ബിജെപിയില്‍ നിന്നുള്ളവരാണ്. നേരത്തെ സര്‍ക്കാര്‍ പിടിക്കാന്‍ ബിജെപി നടത്തിയ രഹസ്യ നീക്കങ്ങള്‍ എന്‍ആര്‍ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നത്. അന്‍പത് ദിവസത്തോളം മന്ത്രിസഭാ രൂപീകരണം വൈകിയതും അതുകൊണ്ടാണ്. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് ചര്‍ച്ചകള്‍ക്ക് അവസാനമാണ്.

രണ്ടു ബിജെപി അംഗങ്ങളും മൂന്ന് എൻ ആർ കോൺഗ്രസ് അംഗങ്ങളുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടുമാസത്തിനുശേഷമാണ് അഞ്ച് എം.എല്‍.എ.മാര്‍ കൂടി മന്ത്രിസഭയുടെ ഭാഗമാകുന്നത്.തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പ്​ കോണ്‍ഗ്രസിൽനിന്ന് ബി ജെ പിയിൽ എത്തിയ നമശിവായമാണ്ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ഒരാൾ. സായ്​ ജെ. ശരവണന്‍ കുമാറാണ്​ ബി ജെ പിയുടെ മറ്റൊരു മന്ത്രി. കെ. ലക്ഷ്​മിനാരായണന്‍, സി. ജ്യേകുമാര്‍, ചന്ദിര പ്രിയങ്ക എന്നിവരാണ്​ എന്‍.ആര്‍ കോണ്‍ഗ്രസില്‍ നിന്നു മന്ത്രിസഭയിൽ എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെയ് ഏഴിന് രംഗസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തെങ്കിലും ഇരുപാര്‍ട്ടികളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മന്ത്രിസഭാ രൂപീകരണം നീളുകയായിരുന്നു. ബിജെപി ഉപമുഖ്യമന്ത്രി സ്‌ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും ഒടുവില്‍ സ്‍പീക്കര്‍ സ്‌ഥാനത്തില്‍ സംതൃപ്‌തരാവുകയായിരുന്നു. ജൂണ്‍ 16നാണ് ബിജെപിയുടെ ആര്‍ സെല്‍വത്തെ സ്‍പീക്കറായി തിരഞ്ഞെടുത്തത്.

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതിന് പിന്നാലെ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ മന്ത്രിസഭാ വിപുലീകരണം നീണ്ടുപോയി. അതിനിടെ മുഖ്യമന്ത്രി കോവിഡ് മുക്തനായി തിരികെ എത്തിയെങ്കിലും ബി ജെ പിയും എൻ ആർ കോൺഗ്രസും തമ്മിലുള്ള തർക്കം പുതുച്ചേരിയിൽ രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാക്കി.

നേരത്തെ മൂന്നു ബിജെപി നേതാക്കളെ കൂടി പുതുച്ചേരി നിയമസഭയിലേക്ക് കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്തിരുന്നു. ഇതോടെ പുതുച്ചേരി നിയമസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഒമ്പതായി. 2016ലെ പൂജ്യത്തിൽനിന്നാണ് അഞ്ച് വർഷത്തിനിപ്പുറം പുതുച്ചേരിയിൽ ബിജെപി ഒമ്പത് എന്ന അംഗസംഖ്യയിലെത്തുന്നത്. ഒരു സ്വതന്ത്ര അംഗത്തിന്‍റെ പിന്തുണയും കൂടി ലഭിച്ചതോടെ 33 അംഗ സഭയിൽ ബിജെപിയ്ക്ക് 10 പേരുടെ പിന്തുണയായി.

കെ വെങ്കിടേശന്‍, വിപി രാമലിംഗം, ആര്‍ബി അശോക് ബാബു എന്നിവരെയാണ് എംഎല്‍എമാരായി നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരില്‍ സ്പീക്കറായിരുന്ന വിപി ശിവകൊഴുന്തിന്റെ സഹോദരനാണ്. അശോക് ബാബു പ്രാദേശിക നേതാവും അഭിഭാഷകനാണ്. മൂന്ന് മൂന്ന് അഭിഭാഷകര്‍ കൂറുമാറിയത് കൊണ്ടാണ് നേരത്തെ നാരായണസ്വാമി സര്‍ക്കാരിനെ ബിജെപി വീഴ്ത്തിയത്. മുഖ്യമന്ത്രി രംഗസ്വാമി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്താണ് ഇത്തരമൊരു ഞെട്ടിക്കുന്ന നീക്കം നടന്നത്.

ബിജെപിയുടെ സഖ്യകക്ഷിയായ എൻആർ കോൺഗ്രസിന് പുതുച്ചേരി നിയമസഭയിൽ 10 അംഗങ്ങളാണുള്ളത്. എൻ ആർ കോൺഗ്രസ് നേതാവ് എൻ രംഗസ്വാമി കഴിഞ്ഞ ദിവസം പുതുച്ചേരി മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. കോവിഡ് ബാധിതനായ അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്.

മൂന്നു അംഗങ്ങളെ കൂടി സഭയിലേക്ക് നാമനിർദേശം ചെയ്തതോടെ ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ആവശ്യം ബിജെപി വീണ്ടും ഉന്നയിച്ചേക്കും. പുതുച്ചേരിയിലെ പ്രമുഖ നേതാവ് നമശിവായത്തെ ഉപമുഖ്യമന്ത്രിയാക്കാനാണ് ബിജെപിയുടെ നീക്കം. നോമിനേറ്റ് ചെയ്യപ്പെടുന്ന അംഗങ്ങൾക്ക് പുതുച്ചേരി നിയമസഭയിൽ വോട്ടവകാശം ഉണ്ട്.

Top