സൗദിയിലെ സൈഹാതില്‍ ശിയാ പള്ളിക്കു സമീപം ആക്രമണം-അഞ്ചു മരണം.ഐ.എസ് ഉത്തരവാദിത്തമേറ്റു

ദമാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ സൈഹാത്തില്‍ ഐ.എസ്. ഭീകരന്‍ അഞ്ചുപേരെ വെടിവെച്ച് കൊന്നു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു. ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈഹാതിലെ ഹൈദരിയ്യയില്‍ ശിയാ പള്ളിക്കു സമീപം ആയുധവുമായി പ്രത്യക്ഷപ്പെട്ട അക്രമി അലക്ഷ്യമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് റിയാദില്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. സൈഹാത്തിലെ ഹൈദരിയ്യയില്‍ ഷിയാ വിഭാഗത്തിന്റെ പള്ളിയില്‍ പ്രാര്‍ഥനകഴിഞ്ഞ് ഇറങ്ങുന്നവരാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും.അലി ഹുസൈന്‍ അല്‍ സലീം, അബ്ദുള്ള അല്‍ ജാസിം, റെമാന്‍ അല്‍ ജാസിം, അബ്ദുല്‍ സത്താര്‍ അബു സാലേഹ് എന്നീ പുരുഷന്‍മാരും ബുതൈന അല്‍ അബദ് എന്ന സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദമാമിലെ അല്‍ അനൗദ് ജില്ലയില്‍നിന്ന് ഒരു ഇന്ത്യക്കാരന്റെ വാടകക്കാര്‍ തട്ടിയെടുത്താണ് തീവ്രവാദി സൈഹാത്തിലെത്തിയതെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ പിന്തുടര്‍ന്ന് അല്‍ ഹംസ പള്ളിക്കടുത്തുവെച്ച് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.മുഹറം മാസം പിറന്നതോടെ ഷിയാ ഭൂരിപക്ഷമേഖലയായ ഖതീഫില്‍ ഷിയാ ആഘോഷങ്ങള്‍ തുടങ്ങുന്ന വേളയിലാണ് ആക്രമണം.ഐ.എസ്. സംഘത്തിലെ ഷുജാ അദ്ദൂസരിയാണ് ആക്രമണം നടപ്പാക്കിയതെന്ന് അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.സൗദിയില്‍ ഷിയാവിഭാഗക്കാര്‍ക്കെതിരെ ഐ.എസ്. ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് ഇതെന്ന് സംശയിക്കുന്നു.

Top