റായ്‍പൂർ:രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് അധികാരത്തിലേക്ക് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്.. ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തുകയാണ് .ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കാത്ത് രാഷ്ട്രീയലോകം.എക്സിറ്റ് പോളുകളുടെ പ്രവചനം ശരിവച്ചുകൊണ്ട് ഛത്തീസ്ഗഢിൽ മേൽക്കൈയുമായി കോൺഗ്രസ്. ഇഞ്ചോടിഞ്ച് പോരാട്ടം ഛത്തീസ്ഗഢിൽ നടക്കുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത്. എപ്പോഴും നേരിയ വോട്ട് വിഹിതത്തിൽ അധികാരം മാറുന്ന ഛത്തീസ്ഗഡ് ഇത്തവണയും പതിവ് തെറ്റിച്ചില്ല.അഞ്ച് സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ബിജെപിക്ക് ഏറ്റവുമധികം ആത്മവിശ്വാസമുണ്ടായിരുന്നത് ഛത്തിസ്ഗഡിലായിരുന്നു. ഡോക്ടര്‍ മുഖ്യമന്ത്രിയെന്നും ചാവല്‍ബാവയെന്നുമൊക്കെ വിശേഷണമുള്ള രമണ്‍സിംഗിന്റെ ജനപ്രിയമുഖമായിരുന്നു കാരണം. ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ അധികം ചര്‍ച്ചയാകാത്ത സംസ്ഥാനത്ത് മാവോയിസ്റ്റ് വിഷയങ്ങളും രമണ്‍സിംഗിന്റെ ഭരണത്തോടുള്ള അതൃപ്തിയുമായിരുന്നു അടിയൊഴുക്കിന്‍റെ കാരണം.
രമൺസിംഗിന് തിരിച്ചടി
ബിജെപിയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നവരിൽ ഒരാളാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമൺസിംഗ്. മാവോയിസ്റ്റ് ഭീഷണിയുടെയും പട്ടിണിയുടെയും സംഘർഷങ്ങളുടെയും നാടായ ഛത്തീസ്ഗഡിൽ ഏതാണ്ട് പതിനഞ്ച് വർഷക്കാലമാണ് ബിജെപി പിടിമുറുക്കിയത്. എന്നാൽ ഇത്തവണ ഛത്തീസ്ഗഡിൽ ബിജെപിയുടെ ആ സ്വാധീനം കുറഞ്ഞെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ആകെ 90 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡിൽ സർക്കാർ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം 46 സീറ്റുകളാണ്.
മുന്നണികളുടെ വോട്ടുവിഹിതം എങ്ങനെ?
2003 മുതൽ ഛത്തീസ്ഗഢിൽ ഏതാണ്ട് 73% പോളിംഗ് നടക്കാറുണ്ട്. 2003-ൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ട് വിഹിതത്തിന്‍റെ വ്യത്യാസം 2.6% മാത്രമായിരുന്നു. ആ വ്യത്യാസം ചുരുങ്ങുച്ചുരുങ്ങി ഒടുവിൽ 2013-ൽ വോട്ട് വിഹിതത്തിന്‍റെ വ്യത്യാസം വെറും .75% ത്തിലും താഴെയായി. അതായത് ഒരു ശതമാനം പോലും വ്യത്യാസമില്ല. എങ്കിലും എങ്ങനെ ബിജെപി ഛത്തീസ്ഗഡ് പിടിച്ചു?
ആ ചോദ്യത്തിനുത്തരം ലളിതം. വോട്ട് വിഹിതത്തിൽ കാര്യമില്ല. വോട്ട് ശതമാനത്തെ സീറ്റാക്കി മാറ്റാൻ ബിജെപിയ്ക്കുള്ള പാടവം കോൺഗ്രസിനുണ്ടായിരുന്നില്ല.
എന്നാൽ അന്നത്തെ ആ അബദ്ധം ഛത്തീസ്ഗഡിലെ കോൺഗ്രസ് ആവർത്തിയ്ക്കുന്നില്ല. വോട്ടുകൾ പരമാവധി സ്വരുക്കൂട്ടാൻ ശ്രമിച്ച കോൺഗ്രസിന്‍റെ ശ്രമം പാഴായില്ലെന്ന് വ്യക്തമായിരിക്കുന്നു.
ഇത്തവണ സഖ്യം ഇങ്ങനെ
ബിജെപിയും കോൺഗ്രസും സഖ്യങ്ങളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. 90 സീറ്റുകളിലും ഇരു പാർട്ടികളുടെയും സ്ഥാനാർഥികൾ മത്സരിക്കുന്നു. എന്നാൽ സംസ്ഥാനത്തിന്‍റെ ആദ്യമുഖ്യമന്ത്രിയായ അജിത് ജോഗി ഇത്തവണ സ്വന്തം പാർട്ടിയുമായി ബിഎസ്‍പിയ്ക്ക് ഒപ്പമാണ് കളത്തിലിറങ്ങിയത്. ജനതാ കോൺഗ്രസ് ഛത്തീസ്‍ഗഢ് (ജെസിസി) എന്ന തന്‍റെ പാർട്ടിയും ബിഎസ്‍പിയുമായുള്ള സഖ്യത്തിലൂടെ ജോഗി ലക്ഷ്യമിടുന്നത് ദളിത്, പട്ടികവർഗ, ഗോത്ര വോട്ടുബാങ്കാണ്. ജോഗിയുടെ പാർട്ടിയും അവർ കൊണ്ടുപോകുന്ന വോട്ടും നിർണായകമാവുന്നതും അതുകൊണ്ടു തന്നെ.