പ്രളയത്തെക്കാള്‍ വലിയ ദുരന്തങ്ങള്‍ കേരളത്തില്‍ ജിവിച്ചിരിക്കുന്നെന്ന് ബോധ്യപ്പെടുത്തുന്നതാണ് പ്രശസ്ത ജോതിഷ പണ്ഡിതന് ഹരി പത്തനാപുരത്തിന്റെ പേസ്ബുക്ക് പോസ്റ്റ്. മലയാളികളെ ആകെ വലച്ച പ്രളയ ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ ഒരു എയര്‍ഫോഴ്സ് ഓഫീസറുടെ കഥയാണ് ഹിരി പറയുന്നത്. ദുരിതാശ്വാസ സാധനങ്ങള്‍ ചുമന്ന് പോകുന്ന എയര്‍ഫോഴ്സ് ഓഫാസറുടെ വീഡിയോ കണ്ട വധുവിന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്നും പിന്മാറി. എയര്‍ഫോഴ്സില്‍ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മനുവിന്റെ ജീവിതത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.
ഹരി പത്തനാപുരത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രളയത്തിന്റെ വിഷമതകളെപ്പറ്റി ധാരാളം കഥകള്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും നമ്മള് കേട്ടു.എന്നാല്‍ നിങ്ങളാരും ഇതു വരെ കേള്‍ക്കാത്ത ഒരു പ്രളയകഥ സൊല്ലട്ടുമാ….
എന്നൊടൊപ്പം ചിത്രത്തിലുള്ളത് airforce ഇല് ഉദ്യോഗസ്ഥനായ മനുവാണ് Manu M Nairഡല്‍ഹിയിലെ airforce അഡ്മിനിസ്ട്രേഷന് വിഭാഗത്തിലാണ് മനു സേവനം അനുഷ്ഠിക്കുന്നത്…..തിരുവല്ല കവിയൂര്‍ സ്വദേശിയാണ്…മേജര്‍ ഹേമന്ത് രാജിനും ( Hemant Raj മേജര്‍ റാങ്കിലുള്ള സ്കാഡെന്‍ ലീഡര്‍ അന്‍ഷ.വി.തോമസിനും (Ansha V Thomas)ഒപ്പം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചെങ്ങന്നൂരില്‍ നേതൃത്വം നല്കിയ മനുഷ്യ സ്നേഹിയാണ് മനു….ഓണം ആഘോഷിക്കാനും സ്വന്തം വിവാഹത്തിന്റെ അവശ്യങ്ങള്‍ക്കുമായാണ് അവധിയെടുത്ത് മനു നാട്ടില്‍ എത്തിയത്….നാട്ടിലെ പ്രളയദുരിതം കണ്ടപ്പോള്‍ അവധിക്കു വന്ന അവശ്യങ്ങളൊക്കെ മനു മറന്നു….അവധിയില്‍ നില്ക്കുമ്പോള് ഇത്തരം സഹസികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് എന്തെങ്കിലും സംഭവിച്ചാല്‍ ഔദ്യോഗികമായ പിന്തുണ കിട്ടില്ല എന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും മനു വഴങ്ങിയില്ല…
അവധിയിലാണെന്ന് അറിയിച്ചുകൊണ്ട് തന്നെ അനുഷയോടൊപ്പം ഹെലികോപ്റ്റര്‍ ദുരിതാശ്വാസപ്രവര്‍ത്ഥനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. വിവാഹത്തിനായി വാക്കാല്‍ ചില ഉറപ്പുകള്‍ കിട്ടിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിളിച്ചപ്പോള്‍ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ആണെന്നറിയിച്ചു.
മാധ്യമങ്ങളായ Prince Pangadan..Shammi Shammy Prabhakar..Deepu revathy S Lallu…Syam Devaraj Meppurathu..Renjith Ramachandran..Ajay Ghosh.shajan scaria നിങ്ങള്‍ ചെയ്ത ലൈവ് കണ്ടിട്ടാണോ അതോ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരെങ്കിലും നേരിട്ട് അവിടെ വന്നതാണോ എന്നറിയില്ല,.. എന്തായാലും ആ വിവാഹാലോചന മുടങ്ങിപ്പോയി….പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ ചാക്കുകെട്ടുകള്‍ ചുമന്ന് ഹാളില്‍ വയ്ക്കുന്നതും ,ഹെലികോപ്റ്ററില്‍ തലചുമടായി കൊണ്ട് കയറ്റുന്നതും,മറ്റു കഷ്ടപ്പാടുകളുമൊക്കെ പെണ്ണിന്റെ വീട്ടുകാര്‍ അറിഞ്ഞത്രേ.
Airforce ഇല് അഡ്മിനിസ്ട്രേഷന് വിഭാഗത്തിലാണ് ജോലി എന്നതൊക്കെ വെറുതെയാണെന്നു അവര്‍ കരുതിക്കാണും…. ഈ ചുമടെടുപ്പ് തന്നെയാണ് airforce ഇലെ ഓഫീസിലും മനുവിനുള്ളതെന്ന് അവര്‍ തെറ്റിദ്ധരിച്ചു.
നിങ്ങളുടെ യഥാര്‍ത്ഥ ജോലി അവരെയൊന്നു ബോധ്യപ്പെടുത്തിക്കൂടെ എന്ന് എന്നെ കാണാന്‍ എത്തിയ മനുവിനോട് ഞാന്‍ ചോദിച്ചു………
‘ഞാനൊരു പട്ടാളക്കാരനാണ്.ചിലപ്പോള്‍ ഇത്പോലെയുള്ള
ദുരന്തസ്ഥലങ്ങളിലും യുദ്ധമുഖത്തും ഒക്കെ പോകേണ്ടി വരുകയാണെന്ന് കരുതുക…..ഇപ്പോഴേ
പിന്നില്‍ നിന്നുള്ള ഈ വിളിയാണെങ്കില്‍ പിന്നീടെങ്ങനെ സഹിക്കും ചേട്ടായീ’ എന്നായിരുന്നു പാവം മനുവിന്റെ ഉത്തരം.
ജയ് ഹിന്ദ്.