സിയോന്‍ എന്‍ജിനിയറിംഗ് കോളേജില്‍ വന്‍ ഭക്ഷ്യവിഷബാധ. നാല്‍പ്പത്തിയഞ്ചോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍.

പത്തനംതിട്ട : കടമ്മനിട്ട മൌണ്ട് സിയോന്‍ എന്‍ജിനിയറിംഗ് കോളേജില്‍ വന്‍ ഭക്ഷ്യവിഷബാധ. നാല്‍പ്പത്തിയഞ്ചോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന എന്‍ജിനിയറിംഗ്, നിയമ  വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. പഴകിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. ഇന്നലെ രാത്രി പത്തുമണിയോടെയാണ് മിക്കവര്‍ക്കും ലക്ഷണം കണ്ടത്. വയറിളക്കം, ശര്‍ദ്ദില്‍. തലവേദന, തളര്‍ച്ച, തലകറക്കം തുടങ്ങിയവയായിരുന്നു ലക്ഷണങ്ങള്‍. കേരളാ കോണ്‍ഗ്രസ് നേതാവ് എബ്രഹാം കലമണ്ണിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കോളേജ്. അതുകൊണ്ടുതന്നെ പത്തനംതിട്ടയിലെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത മുക്കുകയായിരുന്നു.

രോഗലക്ഷണങ്ങള്‍ കണ്ടയുടനെ നിരവധി ആംബുലന്‍സുകളിലും കാറുകളിലുമായി ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മുത്തൂറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടുതലും പെണ്‍കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്.  മിക്കവരെയും ഇന്ന് വൈകുന്നേരത്തോടെ പോകാന്‍ അനുവദിച്ചെങ്കിലും തളര്‍ച്ചയും ക്ഷീണവും ഉള്ള ചിലര്‍ ഇപ്പോഴും ആശുപത്രിയിലാണ്.  കോളേജ് ഹോസ്റ്റലില്‍ നല്‍കിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റത്. രാവിലെ അപ്പവും മുട്ടക്കറിയും ഉച്ചക്ക് ഊണും വൈകുന്നേരം പെറോട്ടയും ചിക്കനുമായിരുന്നു. വൈകുന്നേരം നല്‍കിയ ചിക്കന്‍ പഴകിയത് ആയിരുന്നു എന്ന് ആരോപണമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹോസ്റ്റല്‍ കാന്റീന്‍ നടത്തുന്നത് കരാറുകാരന്‍ ആണെന്നും തങ്ങള്‍ നേരിട്ടല്ലെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. 34 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും എല്ലാവരുടെയും രോഗം ഭേദമായി വരുന്നെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഏഴു മാസമായി ചെങ്ങന്നൂര്‍ സ്വദേശി ഷാജി എന്നയാളാണ് കാന്റീന്‍ നടത്തുന്നത്. കാറ്ററിംഗ് സ്ഥാപനവും ഇദ്ദേഹം നടത്തുന്നുണ്ടെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.

Top