കരിപ്പൂര്‍ വിമാനത്താവളം വഴി 46 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച രണ്ട് പേരെ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് സംഘം പിടികൂടി. നോട്ടുകള്‍ നേന്ത്രപ്പഴത്തിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു.
കണ്ണൂര്‍ നിര്‍മലഗിരി മല്ലന്നൂര്‍ സ്വദേശി അബ്ദുല്‍ റാസിഖ് (26), കണ്ണൂര്‍ കോട്ടയംപൊയില്‍ മൂക്കണ്ടി വീട്ടില്‍ കെ. റമീസ് (21) എന്നിവരാണ് പിടിയിലായത്. ലഗേജിനകത്തെ നേന്ത്രപ്പഴത്തിനകത്ത് കറന്‍സികള്‍ ഒളിച്ചിച്ച നിലയിലായിരുന്നു. സൗദി റിയാല്‍, യു.എ.ഇ ദിര്‍ഹം അടക്കമുള്ള കറന്‍സികളാണ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെയുള്ള ഇന്‍ഡിഗോ എയറിന്റെയും സ്‌പൈസ് ജെറ്റിന്റെയും വിമാനത്തില്‍ ദുബൈയിലേക്ക് പോകാനാണ് ഇരുവരും കരിപ്പൂരിലത്തെിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ട് നിന്നത്തെിയ ഡി.ആര്‍.ഐ സംഘം യാത്ര തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കറന്‍സികള്‍ കണ്ടത്തെിയത്.