മീനിലെ ഫോര്‍മാലിന്‍ കണ്ടെത്താനുള്ള സ്ട്രിപ്പ് ഉടന്‍ വിപണിയിലെത്തും 

കൊച്ചി: മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നവരുടെ പണി പൂട്ടിക്കാനുള്ള സ്ട്രിപ്പ് ഉടന്‍ വിപണിയിലെത്തും. സെന്‍ട്രന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ രണ്ട് വനിതാ ശാസ്ത്രജ്ഞരാണ് മീനിലെ മായം കണ്ടെത്താനുള്ള സ്ട്രിപ്പിന്റെ ഉപജ്ഞാതാക്കള്‍. ‘ ഓപ്പറേഷന്‍ സാഗര്‍ റാണി’ യുടെ ഭാഗമായി കേരളത്തില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ത്തിയ 22 ടണ്‍ മത്സ്യമാണ് ഭക്ഷ്യവകുപ്പ് അടുത്ത ദിവസങ്ങളിലായി പിടിച്ചെടുത്തത്.

ഈ സാഹചര്യത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ 500 സ്ട്രിപ്പുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു. ഇവ വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് കിറ്റ് വിപണിയിലിറ്കകാന്‍ തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന ഫോര്‍മാലിന്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകും. മുമ്പ് മീനുകളില്‍ കലര്‍ത്തിയിരുന്ന അമോണിയയേക്കാള്‍ വളരെയധികം മാരകമാണ് ഫോര്‍മാലിന്‍. അമോണിയ, ഫോര്‍മാലിന്‍ എന്നിവ കണ്ടെത്തുന്നതിന് രണ്ട് കിറ്റുകളാണ് പുറത്തിറക്കുന്നത്. കിറ്റുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വിപണിയിലിറക്കാന്‍ സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്.

സ്ട്രിപ്പ്,രാസലായനി,നിറം മാറുന്നത് ഒത്തു നോക്കുന്നതിനുള്ള കളര്‍ ചാര്‍ട്ട്, എന്നിവയാണ് കിറ്റിലുണ്ടാകുക. സ്ട്രിപ്പ് മീനില്‍ പതിയെ അമര്‍ത്തിയ ശേഷം അതിലേക്ക് ഒരു തുള്ളി രാസലായനി ഒഴിക്കണം. മീനില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഉടനെ സ്ട്രിപ്പിന്റെ നിറം മാറും. മൂന്നു ദിവസങ്ങള്‍ക്കകം വിവരമറിയാം. സിഫ്റ്റിലെ ശാസ്ത്രജ്ഞരായ എസ്.ജെ ലാലി, ഇ.ആര്‍. പ്രിയ എന്നിവര്‍ ചേര്‍ന്നാണ് ഇത് വികസിപ്പിച്ചെടുത്തത്.

വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ ഒരു സ്ട്രിപ്പിന് പരമാവധി ഒന്നോ രണ്ടോ രൂപ മാത്രമേ ചെലവു വരൂ എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.ക്വിറ്റിന് ഒരു മാസം വരെ കാലാവധിയുണ്ടാകും. കിറ്റ് വരുന്നതോടെ ഫോര്‍മാലിന്‍ മീന്‍ കച്ചവടക്കാരുടെ കച്ചവടം പൂട്ടുമെന്നുറപ്പ്.

Top