പാചകം ചെയ്ത് തീന്‍മേശയില്‍ വെച്ച കൊഞ്ച് ഇറങ്ങിയോടി 

ബീജിങ്: പാചകം ചെയ്ത് വിളമ്പി പ്ലേറ്റില്‍ വച്ചിരുന്ന കൊഞ്ച് പാത്രത്തില്‍ നിന്നു അതിന്റെ തൊണ്ടു പൊഴിച്ച ശേഷം ഇറങ്ങി ഓടി. ഞണ്ടു വിഭാഗത്തില്‍ പെടുന്ന ക്രെ ഫിഷ് ആണ് തൊണ്ടു പൊഴിച്ച ശേഷം പാത്രത്തില്‍ നിന്ന് ഇറങ്ങി ഓടിയത്. ചൈനക്കാരുടെ ഇഷ്ട വിഭവമാണ് ഇത്. ഓഡര്‍ ചെയ്ത് എത്തിയ വിഭവത്തില്‍ നിന്ന് കൊഞ്ച് ഇറങ്ങിയോടിയതോടെ കഴിക്കാനെത്തിയ ആള്‍ തന്നെ ആ ഞണ്ടിനെ ദത്തെടുത്തു എന്ന് റിപ്പോര്‍ട്ടുണ്ട്. ജീവനോടെയാണ് ക്രെഫിഷിനെ പാചകം ചെയ്യുക. പൊള്ളിയ ഭാഗം പൊഴിച്ചിട്ട ശേഷം കൊഞ്ച് പാത്രത്തിന്റെ വശത്തു പിടിച്ചു കയറി ഡൈനിങ് ടേബിളിലൂടെ ജീവനും കൊണ്ടോടുകയായിരുന്നു.

Top