ഉരുകി ഒലിച്ചുതീരുന്ന മത്സ്യങ്ങളെ കണ്ടെത്തി; കടലിന്റെ മുകള്‍ത്തട്ടില്‍ എത്തിയാല്‍ ഉരുകിപ്പോകും

ഉരുകി ഒലിച്ചുപോകുന്ന അപൂര്‍വ്വ ഇനം മത്സ്യങ്ങളെ കണ്ടെത്തി. പസഫിക് സമുദ്രത്തില്‍ നിന്നാണ് പുതിയ സ്പീഷീസിലുള്ള മത്സ്യങ്ങളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. പസഫിക് സമുദ്രത്തിലെ അറ്റ്കാമ ട്രന്‍ജില്‍ 7,500 മീറ്റര്‍ ആഴത്തിലായാണ് മത്സ്യങ്ങളെ കണ്ടത്. മൂന്ന് അപൂര്‍വ മത്സ്യയിനങ്ങളെയാണ് ന്യൂകാസില്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

പ്രത്യക ഉപകരണത്തിന്റെ സഹായത്തോടെ കടലിന്റെ അടിത്തട്ടില്‍നിന്നു പിടിച്ച ഒരു മത്സ്യം കരയിലെത്തിയപ്പോഴേക്കും ഉരുകി അപ്രത്യക്ഷമായെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. ലിപ്‌റൈഡ് കുടുംബത്തില്‍പ്പെട്ടവയാണ് പുതിയ മത്സ്യങ്ങളെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. പിങ്ക്, പര്‍പ്പിള്‍, ബ്ലൂ അറ്റ്കാമ എന്നീ മൂന്നു താത്കാലിക നാമങ്ങളാണ് പുതുതായി കണ്ടെത്തിയ മീനുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിമര്‍ദവും അതിശൈത്യവുമൊക്കെയുള്ള പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കാന്‍ കഴിവുണ്ടെങ്കിലും കടലിന്റെ മുകള്‍ഭാഗത്തേക്ക് അടുക്കുംതോറും ഇവ ഉരുകിയില്ലാതാകുന്നവയാണെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. അതിശൈത്യവും അതിമര്‍ദവുമുള്ള ഈ അടിത്തട്ടില്‍ മറ്റ് സമുദ്ര ജീവികള്‍ക്ക് എത്തിനോക്കാന്‍ പോലും കഴിയില്ല.

കടലിന്നടിത്തട്ടിന് സമാനമായ സാഹചര്യം കൃത്രിമമായി ഒരുക്കിയ ശേഷം ഈ മത്സ്യങ്ങളെ പിടിക്കാനുള്ള ശ്രമത്തിലാണ് ന്യൂകാസില്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍.

Top