ക​രു​ണാ​നി​ധി​ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ…! ത​മി​ഴ്നാ​ട് പോ​ലീ​സ് ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ർ​ന്നു.വീടിന് കനത്ത സുരക്ഷ

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി .തമിഴ് രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖർ ഗോപാലപുരത്തെ വസതിയിലേക്ക് ഒഴുകുന്നു. കരുണാനിധി പാർട്ടി തലവനായുള്ള അൻപതാം വാർഷികം 27ന് ആഘോഷിക്കാനിരിക്കെയാണു ഡിഎംകെ അണികളെ ആശങ്കയിലാക്കി വാർത്ത പുറത്തെത്തുന്നത്. ഡിഎംകെ എംഎൽഎമാരോടും നിർവാഹകസമിതി അംഗങ്ങളോടും അടിയന്തരമായി ചെന്നൈയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കരുണാനിധിയുടെ ആരോഗ്യ നില മോശമായിക്കൊണ്ടിരിക്കുകയാണെന്ന് കാവേരി ആശുപത്രി അധികൃതർ ‌മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു. ഇതോടെയാണ് പ്രമുഖർ കരുണാനിധിയുടെ വസതിയിലേക്ക് എത്തി തുടങ്ങിയത്. രാത്രി 9.45 ന് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം മന്ത്രിമാരായ ഡി. വിജയകുമാർ, പി. തങ്കമണി, എസ്.പി വേലുമണി എന്നിവർ കരുണാനിധിയുടെ വീട്ടിലെത്തി. കമൽഹാസനും കരുണാനിധിയെ കാണാനെത്തി.

കരുണാനിധിയുടെ ആരോഗ്യത്തിൽ ആശങ്കയിലായ ഡിഎംകെ പ്രവർത്തകർ വീടിനു മുന്നിൽ തടിച്ചുകൂടി നിൽക്കുകയാണ്. ചെന്നൈയിൽ തമിഴ്നാട് പോലീസിന്‍റെ ഉന്നതതലയോഗം ചേർന്നു. കരളിലും മൂത്ര നാളിയിലും അണുബാധ ഉണ്ടായതാണ് ആരോഗ്യസ്ഥിതി ഗുരുതരമാകാൻ കാരണമായത്. ചികിത്സയ്ക്കായി നേരത്തെ കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലും വീണ്ടും വീട്ടിലേക്ക് മടക്കിയിരുന്നു.‌ അദ്ദേഹത്തിന് ആശുപത്രിയിൽ ലഭിക്കുന്ന തരത്തിലുള്ള ചികിത്സയാണ് വീട്ടിലും നൽകുന്നത്. ആരോഗ്യസ്ഥിതി മോശമായതിനാൽ ‌ബന്ധുക്കളടക്കം സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറും ഇടവിട്ട് ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ഉൾപ്പെടെയുള്ള മന്ത്രിമാരും നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽഹാസനും വസതിയിലെത്തി സ്റ്റാലിനെ സന്ദർശിച്ചു. കരുണാനിധിയുടെ വീടിനു മുന്നിൽ വൻസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ പേർ ഇവിടേക്ക് എത്തുന്നുണ്ട്. ചെന്നൈ നഗരത്തിലും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. ഡിഎംകെ സ്ഥാപക നേതാവ് സി.എൻ.അണ്ണാദുരൈയുടെ മരണത്തെത്തുടർന്ന് 1969 ജൂലൈ 27നാണ് കരുണാനിധി പാർട്ടി തലപ്പത്തെത്തുന്നത്. ഇതിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്നതിന് അണികളോട് കരുണാനിധിയുടെ മകൻ എം.കെ.സ്റ്റാലിനും ആഹ്വാനം ചെയ്തിരുന്നു. പിതാവിന്റെ മോശം ആരോഗ്യനില മുൻനിർത്തി സ്റ്റാലിൻ പൊതുപരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

Top