എടിഎം മെഷീനാണെന്ന് കരുതി പാസ്ബുക്ക് പ്രിന്റിങ് മെഷീന്‍ മോഷ്ടിച്ച കള്ളന്മാര്‍

robbers-steal-passbook-machine-instead-of-atm-machine

ഗുവാഹത്തി: മോഷ്ടിക്കാന്‍ പോയ വീട്ടില്‍ കിടന്നുറങ്ങിയ കള്ളന്മാരുടെ വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, അതിലും വലിയ രസകരമായ കാര്യം നടന്നത് അസമിലാണ്. എടിഎം മെഷീനാണെന്ന് നാല് കള്ളന്മാര്‍ പാസ്ബുക്ക് പ്രിന്റിങ് മെഷീന്‍ മോഷ്ടിച്ചു.

നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. എസ്ബിഐയുടെ ഗുവാഹത്തിയിലെ ബിനോവാനഗര്‍ ബ്രാഞ്ചില്‍നിന്നാണ് എടിഎം മെഷീനാണെന്ന് തെറ്റിദ്ധരിച്ച് പാസ്ബുക്ക് പ്രിന്റ് ചെയ്യുന്ന മെഷീന്‍ ഇവര്‍ തട്ടിയെടുത്തത്. ഉപഭോക്താക്കളുടെ പണമിടപാടുകളുടെ വിവരങ്ങള്‍ പാസ്ബുക്കില്‍ രേഖപ്പെടുത്തുന്നതിനുള്ള മെഷീനാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അബന്ധം പിണഞ്ഞതറിയാതെ കാറില്‍ രക്ഷപെടുന്നതിനിടെ പൊലീസ് നാലു പേരേയും പിടികൂടുകയായിരുന്നു. സാഹബ് അലി, സൈഫുള്‍ റഹ്മാന്‍, മെയ്‌നുള്‍ ഹേഗ്, സാദം ഹുസൈന്‍ എന്നിവരാണ് പിടിയിലായത്. വിഐപികള്‍ക്കു നല്‍കുന്ന കാര്‍ പാസ് ഉപയോഗിച്ചാണ് ഇവര്‍ രക്ഷപെടാന്‍ ശ്രമിച്ചത്.

എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബി.മഹേശ്വരി എന്നയാളുടെ പേരില്‍ നല്‍കിയ പാസാണ് ഇവര്‍ ഉപയോഗിച്ചതെന്ന് വ്യക്തമായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, നാലംഗ സംഘത്തിന് എങ്ങനെയാണ് ഇത്തരത്തിലൊരു പാസ് ലഭിച്ചതെന്നു പൊലീസ് അന്വേഷിച്ചുവരികയാണ്.

Top