പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

കശ്മീർ: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ നാല് ജവാന്‍മാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ മൂന്നു ഭീകരരെയും സൈന്യം വധിച്ചു. രണ്ടു ഭീകരർ സൈന്യത്തിന്റെ പിടിയിലായെന്നും റിപ്പോർട്ടുകളുണ്ട്. കശ്മീർ താഴ്‌വരയിലെ ലെത്പോറയിൽ സിആർപിഎഫിന്റെ 185–ാം ബറ്റാലിയൻ ക്യാംപിനുനേരെ പുലർച്ചെ രണ്ടോടെയായിരുന്നു ആക്രമണം. സൈനിക വേഷത്തിലാണ് ഭീകരരെത്തിയത്. സിആർപിഎഫ് ഉടൻതന്നെ തിരിച്ചടിച്ചു.

ഭീകരർ അണ്ടര്‍ – ബാരൽ ഗ്രനേഡ് ലോഞ്ചേറുകളും ഓട്ടോമാറ്റിക് തോക്കുകളും ധരിച്ചാണ് ആക്രമണത്തിനെത്തിയത്. ക്യാംപിനകത്തെ ഒരു കെട്ടിടത്തിലാണ് ഭീകരർ ഒളിച്ചിരുന്നത്. കശ്മീർ താഴ്‌വരയിലെ ഭീകരവിരുദ്ധ പോരാട്ടത്തിന് സേനയ്ക്കു പരിശീലനം നൽകുന്ന കേന്ദ്രവും കൂടിയാണ് ഈ ക്യാംപ്. ജമ്മു കശ്മീരിന്റെ പൊലീസ് സേനയും ഈ ക്യാംപിൽ പ്രവർത്തിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുൽവാമയിലെ സിആർപിഎഫിന്റെ ജില്ലാ പൊലീസ് കേന്ദ്രത്തിലേക്കു ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ എട്ടു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. 12 മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ആക്രമണം നടത്തിയ മൂന്നു ഭീകരരെ സൈന്യം വധിച്ചു. രണ്ടുമാസങ്ങൾക്കു ശേഷം ശ്രീനഗർ വിമാനത്താവളത്തിനു സമീപമുള്ള ബിഎസ്എഫ് ക്യാംപിലേക്കുള്ള ആയുധങ്ങളുമായി പോയ വാഹനത്തിനുനേരെ നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. 10 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനുശേഷം മൂന്നു ഭീകരരെയും കൊലപ്പെടുത്തിയിരുന്നു.നിയന്ത്രണരേഖയിലെ റജൗറിയിലും പൂഞ്ചിലുമായി പാക്ക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു സൈനികനും വീരമൃത്യു വരിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു വെടിവയ്പ്. അർധരാത്രി ഒരു മണിയോടെയാണ് വെടിവയ്പ് ആരംഭിച്ചത്. ഇതുപുലർച്ചെവരെ നീണ്ടുനിന്നിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

Top