വെള്ളിയാഴ്ച്ച ബിരിയാണി കഴിച്ചില്ല …പീഡനക്കേസ് പ്രതി ഫാ റോബിന് ടിപി കേസ് പ്രതികളുടെ വക കൂട്ടയിടി

കൊച്ചി:കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയായ കേസില്‍ അറസ്റ്റിലായ ഫാ. റോബിന്‍ വടക്കാഞ്ചേരിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ വക ക്രൂരമായ മര്‍ദ്ദനം. കേസില്‍ ഒരു വര്‍ഷത്തോളമായി റിമാന്‍ഡില്‍ കഴിയുന്ന റോബിനെ സുരക്ഷാ കാരണങ്ങളാല്‍ സബ് ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയപ്പോഴാണ് ടിപി വധക്കേസ് പ്രതികള്‍ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച ജയിലില്‍ വിതരണം ചെയ്ത ബിരിയാണി കഴിക്കാതിരുന്നപ്പോഴും സംഘം റോബിനെ മര്‍ദ്ദിച്ചതായി വിവരമുണ്ട്.മാനന്തവാടി രൂപതയിൽ കുമ്പസാര രഹസ്യം ചോര്‍ത്തല്‍ സംബന്ധിച്ച ഹെറാൾഡ് വാര്‍ത്തയും ഭൂമി കുംഭകോണവും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഈ വിഷയം ജയിലിലും ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ഫാ റോബിന് ജയിലില്‍ പ്രതികളുടെ വകയായുള്ള ഇടി കിട്ടിയത് എന്നാണ് സൂചന .

2017 ഫെബ്രുവരിയിലാണ് ഫാ. റോബിന്‍ പീഡനക്കേസില്‍ അറസ്റ്റിലാകുന്നത്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തില്‍ വികാരി ആയി ഇരിക്കുമ്പോഴാണ് റോബിന്‍ പള്ളിമേടയിലെത്തിയ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുട്ടിയെ ഇയാള്‍ ഇടപെട്ട് അനാഥാലയത്തിലാക്കിയിരുന്നു. പീഡന സംഭവം മറച്ചുവെയ്ക്കാനും കേസ് ഒതുക്കിത്തീര്‍ക്കാനും ശ്രമിച്ചതിന് മാനന്തവാടി ബിഷപ്പ് ജോസഫ് പൊരുന്നേടത്തിനടക്കം സഭയിലെ പല ഉന്നതര്‍ക്കും നേരെ ആരോപണമുണ്ടായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നു.

Top