ആറാം പ്രമാണം ലംഘിച്ച ബിഷപ്പിനെയും വൈദികരെയും ന്യായീകരിക്കുന്ന മാര്‍ തോമസ് തറയില്‍ എങ്ങനെ കുടുംബ നവീകരണത്തെക്കുറിച്ച് പ്രസംഗിക്കും ?

ഡബ്ലിന്‍: സഭയിലെ കന്യാസ്ത്രീയെ അതിക്രൂരമായി നിരവധി തവണ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോയുടെ ‘ഒരു പീഡനം’ ചെറിയ കുറവായി വരച്ചുകാട്ടിയ ബിഷപ്പ് തോമസ് തറയില്‍ എങ്ങനെ കുടുംബങ്ങളെ നവീകരിക്കാന്‍ ധ്യാനിപ്പിക്കാന്‍ കഴിയും എന്ന് കത്തോലിക്കാ സഭയിലെ വിശ്വാസികള്‍ ചോദ്യവുമായി രംഗത്ത് .കന്യാസ്ത്രീകളുടെ സമരത്തെ വെറും കമന്റടിക്കാന്‍ അവസരം ഉണ്ടാക്കി എന്ന് വിചിത്രമായി പ്രഘോഷണം നടത്തി ഫ്രാങ്കോയുടെ പീഡനത്തെ മഹത്വവല്‍ക്കരിച്ച ബിഷപ്പാണ് കുടുംബ നവീകരണധ്യാനം എന്ന പേരില്‍ അയര്‍ലണ്ടില്‍ എത്തി അധരവ്യായാമം നടത്തുന്നത്.

സഭയിലെ പണവും അധികാരവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശക്തിയും എടുത്തുകാട്ടി സഭ പണാധിപത്യത്തില്‍ ഉയരത്തില്‍ നില്‍ക്കുന്നു എന്നാണ് പറഞ്ഞത്. കാവുകാട്ടില്‍ പിതാവിന്റെ അനുസ്മരണത്തില്‍ ബിഷപ്പ് ഫ്രാങ്കോയുടെ നിഷ്ടൂരമായ പീഡനത്തെ മഹത്വല്‍ക്കരിക്കുന്ന തരത്തില്‍ ഇന്ത്യന്‍ നിയമത്തെയും പോലീസിനെയും അധികാരികളെയും അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ച മാര്‍ തോമസ് തറയില്‍ കന്യാസ്ത്രീകളുടെ സമരത്തെ പുച്ഛിക്കുകയും നവമാധ്യമങ്ങളുടെ റേറ്റിങ്ങിനാണ് ഇത്തരം വാര്‍ത്തകള്‍ എന്നും പ്രസംഗിച്ചിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അങ്ങനെയുള്ള ഒരു ബിഷപ്പാണ് കുടുംബ നവീകരണ ധ്യാനം നടത്തുന്നത് എന്നത് വിരോധാഭാസം എന്നും വിശ്വാസികള്‍ ആരോപിച്ച് രംഗത്ത് വന്നു .കുടുബങ്ങളില്‍ ആഹ്‌ളാദവും നര്‍മ്മ ബോധവും ഉണ്ടാകണം എന്നും കുടുംബാംഗങ്ങള്‍ കൂടുതല്‍ സമയവും ഒരുമിച്ചിരിക്കാനും പ്രാര്‍ത്ഥിക്കാനും നര്‍മ്മങ്ങള്‍ പങ്കിടാനും സമയം കണ്ടെത്തണം എന്നും പറഞ്ഞു അയര്‍ലണ്ടില്‍ ധ്യാന പ്രസംഗം നടത്തുന്നത് മാര്‍ തോമസ് തറയില്‍ ആണ് .കേരളത്തിലെ സഭയില്‍ അതിക്രൂരതയും മാരക പാപങ്ങളും സഭയിലെ ബിഷപ്പും വൈദികരും ചെയ്യുമ്പോള്‍ ആറാം പ്രമാണം ലംഗിക്കുമ്പോള്‍ അവരുടെ സ്ത്രീപീഡനവും വ്യഭിചാരവും ‘ഒരു ചെറിയ പാപവും ‘എന്ന് പ്രസംഗിച്ച ബിഷപ്പ് ‘കുടുംബത്തിലെ -സഭയിലെ വിശ്വാസികള്‍ വ്യഭിചാരം ചെയ്താല്‍ മാരക പാപവും ആറാം പ്രമാണ ലംഘനവും എന്നും മാത്രം വരച്ചുകാട്ടുന്നു . വൈദികരും ബിഷപ്പും ചെയ്യുന്ന ആറാം പ്രമാണ ലംഘനം നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പല്ലേ എന്നും വിശ്വാസികള്‍ ചോദിക്കുന്നു .ക്രിസ്തുവിനെ ഒറ്റുകൊടുത്ത പുരോഹിത വര്‍ഗത്തിന് അവരുടെ മ്ലേച്ഛത മറക്കാന്‍ കൊടും കുറ്റവാളിയെ ന്യായീകരിച്ച് ബറാബാസിനെ പിന്തുണച്ച അതെ റോള്‍ തന്നെ കേരളത്തിലെ പുരോഹിതവര്ഗം ചെയ്യുന്നു എന്നും ആരോപണം ഉയര്‍ന്നു .പീഡനം ഒരുകുറവ് മാത്രം എന്ന് ലഘൂകരിച്ച് പ്രസംഗിച്ച ഈ പ്രധാന പുരോഹിതന്‍ കള്ളം പറയുന്നു സഭയുടെ ക്രൂരമായ മാരകപാപങ്ങളെ സഭയുടെ ശുശ്രൂഷകളെ ഉയര്‍ത്തിക്കാട്ടി മാരകപാപങ്ങളെ രാജ്യത്തിന്റെ നിയമങ്ങളെ നിസ്സാരവല്‍ക്കാരിക്കുന്നതായി കാണാമായിരുന്നു .

ചീഞ്ഞളിഞ്ഞ അവരുടെ സ്വകാര്യ ജീവിതം പുറം ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ അത് മാധ്യമ സൃഷ്ടി എന്നും പറഞ്ഞു രംഗത്ത് വരുന്നത് ക്രിസ്തുമത വിശ്വാസികള്‍ക്ക് അപമാനകരം എന്നും ആരോപണം ഉയര്‍ന്നു .ഇങ്ങനെയുള്ള മനോഭാവത്തോടെ ഒരു പ്രധാന പുരോഹിതന് എങ്ങനെ കുടുംബ നവീകരണ ധ്യാനം നടത്താന്‍ കഴിയും എന്ന ചോദ്യം പ്രസക്തമാവുകയാണ് .ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് തോമസ് തറയിലാണ് ഡബ്ലിന്‍ സീറോ മലബാര്‍ സഭ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ കുടുംബനവീകരണ ധ്യാനം നയിക്കുന്നത്.

രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിന്നത്. ഒക്ടോബര്‍ 30 തിങ്കളാഴ്ച്ച ധ്യാനം സമാപിച്ചു .മുട്ടിനു മുട്ടിനു വെക്കുന്ന ദയാനങ്ങൾ പണപ്പിരിവിനാണെന്നും ഇതിനൊന്നും കണക്കില്ല എന്നും ആരോപണം ഉയർന്നിരിക്കുന്നു .ഭീതിയുടെ ധ്യാനത്തിന്റെ പേരിലും ഓട്ടിസം ബാധിച്ച കുട്ടികളെ അപമാനിക്കുകയും ചെയ്യ്ത വാളാംനാളിനെതിരെ ഇന്ത്യയിലും -അടുത്തിയിട്ട ഓസ്‌ട്രേലിയയിലും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു .കേരളത്തിൽ നിന്നും എത്തി വിദേശ രാജ്യത്തെ വിശ്വാസികളെ ‘ഭീതി പരത്തി ഫണ്ട് പിരിക്കുകയും ചെയ്യുന്നതിനെതിരെ അതാത് രാജ്യത്ത് പരാതികളുമായി വിശ്വാസികൾ മുന്നോട്ട് പോകുന്നുണ്ട് .അടുത്തകാലത്ത് ഡൊമിനിക് വാളമനാലിനെതിരെ ഓസ്‌ട്രേലിയായിൽ അതി ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു .വൈദികരുടെ പീഡനത്തെ ‘ദൈവീകമാക്കി വിശ്വാസികളുടെ പീഡനത്തെ ആറാം പ്രമാണം ലംഘനം എന്നും പ്രസംഗിക്കുന്നവരുടെ ലക്‌ഷ്യം വിശ്വാസികളെ ദൈവത്തിലേക്ക് അടുപ്പിക്കൽ അല്ല മറിച്ച് ‘പീഡകരെ ന്യായീകരിക്കലും നിയമത്തെ വെല്ലുവിളികളും ആണെന്ന് വിശ്വാസികളുടെ ഇടയിൽ നിന്നും ആരോപണം ഉയർന്നു .ഡബ്ലിൻ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ പിബ്ബിള്‍സ്ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ധ്യാനത്തിന് സീറോ മലബാര്‍ സഭയുടെ ചാപ്ലൈന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ , ഫാ. രാജേഷ് മേച്ചിറാകത്ത് എന്നിവര്‍ നേതൃത്വം നൽകി .

Top