കോട്ടയം:ഫ്രാങ്കോയുടെ ”സെമിനാരികളില്‍ പഞ്ചനക്ഷത്ര സൗകര്യം.കേരളത്തിലേയ്ക് ഒഴുകുന്നത് സ്‌കൂളുകളിലെ കണക്കില്‍പെടാത്ത കോടികള്‍. ബിഷപ്പ് സിംഫോറിയന്‍ കീപ്രത്തിന്റെ കാലത്ത് മുണ്ടുമുറുക്കിയുടുത്ത് ആര്‍ജിച്ചെടുത്ത സ്വത്ത് ആഡംബരത്തിനായി ഫ്രാങ്കോയും കൂട്ടരും ധൂര്‍ത്തടിച്ചു. സെമിനാരികള്‍ പോലും പൂര്‍ണ്ണമായൂം ശീതികരിക്കുന്ന പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ആയിരുന്നു ആഡംബരം.ജലന്ധര്‍ രൂപതയുടെ പരിധിയില്‍ കഴിഞ്ഞിരുന്ന മറ്റ് സന്യാസ സമൂഹങ്ങള്‍ക്ക് സുവിശേഷവത്കരണത്തിനായി അനുവദിച്ചിരുന്നതും അവര്‍ വിലയ്ക്കു വാങ്ങിയതുമായ വസ്തുവകകള്‍ ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് ആയി എത്തിയതോടെ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നതായി ആരോപണം. രൂപതയുടെ കീഴിലുള്ള സ്‌കൂളുകളില്‍ നിന്നുള്ള വരുമാനം വകമാറ്റി വന്‍തോതില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടാനും ശ്രമം നടത്തി. തര്‍ക്കത്തില്‍ കിടക്കുന്ന സ്ഥലങ്ങള്‍ക്കു വരെ ഇത്തരത്തില്‍ അഡ്വാന്‍സ് നല്‍കി രൂപതയുടെ കോടിക്കണക്കിന് രൂപ പാഴാക്കിയെന്നും ആരോപണം.
തലവരിപ്പണവും സ്‌കൂളുകളുടെ സ്‌റ്റേഷനറി, യൂണിഫോം എന്നിവ വഴിയും കോടികളാണ് ഓരോ സ്‌കൂളില്‍ നിന്നും വര്‍ഷം തോറും രൂപതയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവയെല്ലാം കൈകാര്യം ചെയ്യുന്നത് ഫ്രാങ്കോയുടെ ചുറ്റുമുള്ള ബിസിനസുകാരായ വൈദികരാണ്. ഇതില്‍ നിന്നും കിട്ടുന്ന കോടികളുടെ ലാഭം കണക്കില്‍പെടാത്ത പണമായി മാറ്റിവച്ചിരിക്കുകയാണ്. ഇത് ബാങ്കുകളില്‍ നിക്ഷേപിക്കുന്നില്ല. ഈ പണമാണ് ഇപ്പോള്‍ കേരളത്തിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കുന്നതെന്നും ആരോപണമുണ്ട്.
ജലന്ധര്‍ രൂപതയ്ക്ക് ഏറ്റവും വരുമാനം ഉണ്ടാക്കി നല്‍കുന്നത് സ്‌കൂളുകളാണ്. തലവരിപ്പണവും സ്‌കൂളുകളുടെ സ്‌റ്റേഷനറി, യൂണിഫോം എന്നിവ വഴിയും കോടികളാണ് ഓരോ സ്‌കൂളില്‍ നിന്നും വര്‍ഷം തോറും രൂപതയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവയെല്ലാം കൈകാര്യം ചെയ്യുന്നത് ഫ്രാങ്കോയുടെ ചുറ്റുമുള്ള ബിസിനസുകാരായ വൈദികരാണ്. ഇതില്‍ നിന്നും കിട്ടുന്ന കോടികളുടെ ലാഭം കണക്കില്‍പെടാത്ത പണമായി മാറ്റിവച്ചിരിക്കുകയാണ്. ഇത് ബാങ്കുകളില്‍ നിക്ഷേപിക്കുന്നില്ല. ഈ പണമാണ് ഇപ്പോള്‍ കേരളത്തിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കുന്നതെന്നും ആരോപണമുണ്ട്. ഈ പണം എവിടെയാണ് ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന് ഇവര്‍ക്കല്ലാതെ മറ്റാര്‍ക്കും അറിവുമില്ല.
സ്‌കൂളുകളില്‍ തലവരി പണമായി പിരിക്കുന്ന പണവും കണക്കില്‍ കാണിക്കുന്നില്ല. ചെറിയ തുകയുടെ രസീത് മാത്രമായിരിക്കും പലപ്പോഴും നല്‍കുക. സ്‌കൂളുകളില്‍ ചാരിറ്റിക്കായി കൊണ്ടുവന്ന ‘ഫെയ്റ്റ്’ എന്ന പരിപാടിയും ഫ്രാങ്കോ ധനസമ്പാദത്തിനുള്ള മാര്‍ഗമാക്കി മാറ്റി. സിംഫോറിയന്‍ പിതാവിന്റെ കാലത്തും ഫെയ്റ്റ് ഉണ്ടായിരുന്നുവെങ്കിലും ഇതില്‍ പിരിഞ്ഞുകിട്ടുന്ന പണം കണക്കില്‍പെടുത്തിയ ശേഷം ചാരിറ്റിക്കായി നല്‍കുകയായിരുന്നുവെന്ന് വൈദികര്‍ പറയുന്നു.
പഞ്ചാബിലും ഹിമാചല്‍പ്രദേശിന്റെ കാല്‍ഭാഗത്തോളം വിസ്തൃതമായി കിടക്കുന്ന ജലന്ധര്‍ രൂപത സ്‌കൂളുകളുടെ കാര്യത്തില്‍ സമ്പന്നമാണ്. രൂപതയ്ക്ക് 120 ഓളം സ്‌കൂളുകളാണ് നിലവിലുള്ളത്. കന്യാസ്ത്രീകള്‍ മുഴുവന്‍ അവിടെ ജോലിക്കാരാണ്. ശമ്പളവും മറ്റ് അലവന്‍സും നല്‍കിയാണ് ഓരോ കോണ്‍ഗ്രിഗേഷനും സേവനത്തിന് വിട്ടുനല്‍കിയത്. സിംഫോറിയന്റെ കാലത്ത് രൂപതയുടെ ഏഴ് സ്‌കൂളുകളില്‍ സേവനം ചെയ്യുന്ന സന്യാസിനി കോണ്‍ഗ്രിഗേഷന് സ്വന്തമായി എട്ടാമത് സ്‌കൂള്‍ രൂപതയ്ക്കുള്ളില്‍ തുടങ്ങാമായിരുന്നു. ഫ്രാങ്കോ മുളയ്ക്കലിന്റെ കാലത്ത് ഇത് നാല്-ഒന്ന് എന്ന നിലയില്‍ എത്തി. രുപതയ്ക്കുള്ളില്‍ 20ല്‍ ഏറെ കോണ്‍ഗ്രിഗേഷനുകളാണ് സേവനം ചെയ്യുന്നത്. സ്‌കൂളുകളുടെ ഭരണചുമതല ഏറെക്കുറെ കന്യാസ്ത്രീകള്‍ക്കാണ്. ചില സ്‌കൂളുകളില്‍ ഇവര്‍ പഠിപ്പിക്കുന്നുമുണ്ട്. വരുമാനം മുഴുവന്‍ രൂപതയിലേക്കാണ് എത്തുന്നത്.
രൂപതയില്‍ നിന്നു കിട്ടുന്ന വരുമാനം സ്‌കൂളുകളില്‍ തന്നെ ചെലവഴിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും പലയിടത്തും അതിലേറെ വരുമാനമുണ്ട്. രൂപതയ്ക്കുള്ള ഏക കോളജായ ട്രിനിറ്റി കോളജ് സാമ്പത്തിക പരാധീനതകളാല്‍ ബാധ്യതയുമായി മാറി. രൂപത പണം മുടക്കിയാണ് കോളജ് നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. ഗ്രാമീണ മേലഖയില്‍ ഒരു കോളജ് തുടങ്ങിയെങ്കിലും നിന്നുപോയി. നിലവില്‍ ഒരു സന്യാസിനി സമൂഹം അവിടെ പ്ലസ് ടു സ്‌കൂള്‍ നടത്തുകയാണ്. </p>
<p>ഫ്രാങ്കോ സ്ഥാപിച്ച എഫ്.എം.ജെയ്ക്ക് വേണ്ടി രൂപതയുടെ പേരില്‍ ജലന്ധര്‍ -ചണ്ഡിഗഢ് റോഡില്‍ ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ വാങ്ങിയ ഭൂമിയില്‍ പണിതീര്‍ത്തിരിക്കുന്നത് പഞ്ചനക്ഷത്ര സെമിനാരി. എഫ്.എം.ജെയ്ക്ക് വേണ്ടിയാണ് വാങ്ങിയിരിക്കുന്നതെങ്കിലും രജിസ്‌ട്രേഡ് സംഘടനയല്ലാത്തതിനാല്‍ രൂപതയുടെ പേരിലായിരിക്കും രജിസ്റ്റര്‍ ചെയ്തിരിക്കുക. എഫ്.എം.ജെയുടെ പേരിലായിരുന്നെങ്കില്‍ അതിന്റെ രക്ഷാധികാരി എന്ന നിലയില്‍ സ്വത്ത് സ്വന്തം പേരിലേക്ക് മാറ്റാന്‍ ഭാവിയില്‍ ഫ്രാങ്കോയ്ക്ക് കഴിയുമായിരുന്നു.
അഞ്ച് ഏക്കറോളം വരുന്ന പ്രദേശത്തെ കെട്ടിടങ്ങള്‍ മുഴുവന്‍ സെമിനാരിയാക്കി മാറ്റി മുഴുവന്‍ എ.സിയാക്കി. കിച്ചണില്‍ വരെ ആധുനിക സംവിധാനങ്ങളാണ്. സെമിനാരി വിദ്യാര്‍ത്ഥികളെ മുഴുവന്‍ അവിടേക്ക് മാറ്റാന്‍ ഇരിക്കേയാണ് ഈ കേസ് വരുന്നതും എല്ലാം തകിടംമറിയുന്നതും. സ്വകാര്യ വ്യക്തിയുടെ പഴയ ഒരു സ്‌കൂള്‍ ആണ് വാങ്ങി സെമിനാരിയാക്കിയത്.
ജസ്യൂട്ട് വൈദികരുടെ കുറച്ച് സ്ഥലവും ചണ്ഡിഗഢ് വിമാനത്താവളത്തിന് സമീപം വാങ്ങിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയിലാണ് ഈ സ്ഥലവും. ലോ അക്കാദമിക്ക് വേണ്ടി ഏറെക്കാലമായി ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ എന്തെങ്കിലും നിര്‍മ്മാണം നടന്നതായി അറിയില്ലെന്ന് വൈദികര്‍ പറയുന്നു.
ബംഗലൂരുവിലും നാലേക്കറോളം ഭൂമി വാങ്ങി എഫ്.എം.ജെയ്ക്കു വേണ്ടി എ.സി സെമിനാരി സ്ഥാപിച്ചിട്ടുണ്ട്. ജലന്ധറിലെ പ്രതാപ് പുരയില്‍ 20 ഏക്കറോളം സ്ഥലം വാങ്ങി എഫ്.എം.ജെ ആസ്ഥാനമന്ദിരം കെട്ടിപ്പടുത്തിരുന്നു. പല സെമിനാരികളില്‍ നിന്നും ചാടിപ്പോന്നവരാണ് ഈ സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍. ഭൂമി വാങ്ങിക്കൂട്ടുന്നതില്‍ ഫ്രാങ്കോ ഏറെ ശ്രദ്ധകൊടുത്തിരുന്നു. പലയിടത്തും ഭൂമി വാങ്ങുന്നതിന് വന്‍തോതില്‍ അഡ്വാന്‍സ് നല്‍കിയിരുന്നു. എന്നാല്‍ പല ഭൂമിക്കും മതിയായ രേഖകളോ ഉടമകളുടെ കാര്യത്തില്‍ തര്‍ക്കമോ ഉള്ളതാണ്. അമൃത്സറിനടുത്ത് 150 ഏക്കര്‍ വാങ്ങുന്നതിന് നല്‍കിയ ഒരു കോടിയോളം രൂപയാണ് പാഴായി പോയത്. ഇതിനൊന്നും വ്യക്തമായ രേഖകളും ഇല്ലെന്നും വൈദികര്‍ പറയുന്നു.
സ്‌കൂളുകള്‍ പണയം വച്ചാണ് ഭൂമി വാങ്ങിക്കൂട്ടാന്‍ പണം കണ്ടെത്തിയിരുന്നതെന്നും ആരോപണമുണ്ട്. സ്‌കൂളുകളുടെ മേല്‍വരുന്ന ബാധ്യത അവരുടെ വരുമാനത്തില്‍ നിന്ന് അടഞ്ഞുപോയിരുന്നു. സ്‌കൂളിന്റെ വരുമാനം കടങ്ങള്‍ വീട്ടാന്‍ പോകുന്നതോടെ പിടിച്ചുനില്‍ക്കാന്‍ മാര്‍ഗമില്ലാതെ വരും. വൈകാതെ എല്ലാം എഫ്.എം.ജെയുടെ പേരിലേക്ക് മാറ്റി സ്വന്തമാക്കാനായിരുന്നു പരിപാടിയെന്നും വൈദികര്‍ സംശയിക്കുന്നു.
പല വൈദിക സമൂഹങ്ങളുടെയും ആസ്തി ഫ്രാങ്കോയും കൂട്ടരും പിടിച്ചെടുത്തുവെങ്കിലും സി.എസ്.ടി സമൂഹത്തിന്റെയടുത്ത് ഫ്രാങ്കോയുടെ കളികളൊന്നും നടന്നില്ല. സി.എസ്.ടി വൈദികരെ രൂപതയില്‍ നിന്ന് പൂര്‍ണ്ണമായും ഓടിക്കാനാണ് ഫ്രാങ്കോ നോക്കിയത്. രൂപതയുടെ തെക്കേ അറ്റത്തായി ഹരിയാനയോട് ചേര്‍ന്നുള്ള ഫിറോസ്പുര്‍ മേഖലയില്‍ സി.എസ്.ടിയ്ക്ക് സുവിശേഷവത്കരണത്തിനായി മൂന്നു ജില്ലകള്‍ ബിഷപ്പ് സിംഫോറിയന്‍ വിട്ടുനല്‍കിയിരുന്നു. 1975ല്‍ ജലന്ധറില്‍ എത്തിയ ഇവര്‍ക്ക് 1980കളിലാണ് മേഖല വിട്ടുനല്‍കിയത്. അന്ന് അവിടെ ഒരു സ്‌കൂള്‍ മാത്രമാണ് രൂപതയ്ക്ക് അവിടെയുണ്ടായിരുന്നത്. മറ്റു സ്‌കൂളുകള്‍ എല്ലാം സി.എസ്.ടിയാണ് സ്ഥാപിച്ചത്. ഫ്രാങ്കോ ചുമതലയേറ്റതോടെ എല്ലാം രൂപതയുടെ പേരിലേക്ക് മാറ്റാന്‍ ശ്രമിച്ചു. ഇത് മറ്റു സന്യാസ സമൂഹങ്ങളുമായി വഴക്കിലേക്ക് എത്തിച്ചു. സ്ഥലം വിട്ടുനല്‍കാതെ വന്നതോടെ ”നിങ്ങള്‍ എന്റെ രൂപതയെ കൊള്ളയടിക്കുന്നു… എന്റെ രൂപതയെ നിങ്ങള്‍ ബലാത്സംഗം ചെയ്യുന്നു…എന്നിങ്ങനെ അവര്‍ക്കെതിരെ ആരോപണം അഴിച്ചുവിട്ടു. ഇത് അവരെ ഏറെ വേദനിപ്പിച്ചിരുന്നു.
മേഖലയില്‍ സി.എസ്.ടിയ്ക്കായി ഒരു സീറോ മലബാര്‍ രൂപത നല്‍കാന്‍ സിംഫോറിയന്റെ കാലത്ത് വത്തിക്കാനുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഒരു കോണ്‍ഗ്രിഗേഷന്‍ മാത്രമുള്ള ഒരു മേഖലയില്‍ ഒരു രൂപത അനുവദിക്കാന്‍ പറ്റില്ലെന്നും ലത്തീന്‍ രൂപത വിഭജിച്ച് സീറോ മലബാര്‍ രൂപത അനുവദിക്കുന്നതിലുള്ള സാങ്കേതിക പ്രശ്‌നവും ഉന്നയിച്ച് തള്ളിക്കളയുകയായിരുന്നു.
സി.എസ്.ടിയില്‍ നിന്നുപിടിച്ചെടുക്കുന്ന പള്ളികളില്‍ എഫ്.എം.ജെയെ സ്ഥാപിക്കാനായിരുന്നും ഫ്രാങ്കോയുടെ ലക്ഷ്യം. എന്നാല്‍ അവര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഫ്രാങ്കോയ്ക്ക് കഴിഞ്ഞില്ല. ഫ്രാങ്കോയുടെ ശല്യം രൂക്ഷമായതോടെ സി.എസ്.ടി പ്രൊവിന്‍ഷ്യാള്‍ ജനറല്‍ ഭൂമി ഇടപാട് സംബന്ധിച്ച നിയമം മാറ്റിയെഴുതിയാണ് സ്വന്തം സ്ഥലം സംരക്ഷിച്ചത്. പ്രൊവിന്‍സ് മേധാവിക്ക് ഒറ്റയ്ക്ക് ഇടപാടുകള്‍ നടത്താന്‍ കഴിയാതെ എല്ലാ അംഗങ്ങളുടെയും ചുമതലയിലേക്ക് മാറ്റി. പ്രൊവിന്‍സിലെ ഒരു അംഗം എതിര്‍ത്താല്‍ ഭൂമി ഇടപാടുകള്‍ ഒന്നും നടത്താന്‍ പാടില്ലെന്നാണ് നിയമഭേദഗതി ചെയ്തത്. പ്രൊവിന്‍സിലെ ഏതെങ്കിലും ഒരാള്‍ എതിര്‍ത്താല്‍ ജനറാളിനു പോലും വില്‍പ്പന നടത്താന്‍ കഴിയാത്ത സ്ഥിതിലേക്ക് വന്നതോടെയാണ് അവരുടെ ഭൂമി സംരക്ഷിക്കാന്‍ കഴിഞ്ഞത്.