ബിഷപ്പ് ലൈംഗികമായും മാനസികമായും പീഡിപ്പിച്ചു!..കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച പരാതി പുറത്ത്;ബിഷപ്പ് ഫ്രാങ്കോയ്ക്കുള്ള കുരുക്ക് മുറുകി..

കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രണ്ട് തവണ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു.തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചു.കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച പരാതി പുറത്തതായി .ഇതോടെ ബിഷപ്പ് ഫ്രാങ്കോയ്ക്കുള്ള കുരുക്ക് മുറുകിയിരിക്കയാണ് . ബിഷപ്പിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച രണ്ടു കത്തുകളാണ് പുറത്തായിരിക്കുന്നത് . ഈ വര്‍ഷം ജനുവരി 28നും ജൂണ്‍ 24നുമാണ് പരാതി നല്‍കിയത്. ബിഷപ്പ് തന്നെ മാനസികവും ലൈംഗികവുമായി പീഡിപ്പിച്ചു.രണ്ടു തവണ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. തന്നെയും കുടുംബത്തേയും അപമാനിച്ചു എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരി 28ന് ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തില്‍ വഴി വത്തിക്കാന്‍ നൂണ്‍ഷ്യോയ്ക്ക് അയച്ച കത്തില്‍, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും നേരിട്ട ലൈംഗിക ചൂഷണം, മാനസികമായ പീഡനം, പോലീസ് കേസുകള്‍ എന്നിവയില്‍ വത്തിക്കാന്‍ എന്തു നടപടിയെടുത്തുവെന്നാണ് കന്യാസ്ത്രി വിശദീകരണം തേടിയിരിക്കുന്നത്.

ജനുവരി 28ന് അയച്ച പരാതിയില്‍ മറുപടി ലഭിക്കാതെ വന്നതോടെയാണ് ജൂണ്‍ 24ന് വീണ്ടും പരാതി നല്‍കിയത്. ജനുവരി 28ന് ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തില്‍ വഴി വത്തിക്കാന്‍ നൂണ്‍ഷ്യോയ്ക്ക് അയച്ച കത്തില്‍, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും നേരിട്ട ലൈംഗിക ചൂഷണം, മാനസികമായ പീഡനം, പോലീസ് കേസുകള്‍ എന്നിവയെ കുറിച്ച നല്‍കിയ പരാതിയില്‍ വത്തിക്കാന്‍ എന്തു നടപടിയെടുത്തുവെന്നാണ് കന്യാസ്ത്രി വിശദീകരണം തേടിയിരിക്കുന്നത്.ഫ്രാങ്കോയുടെ പീഡനങ്ങളെ തുടര്‍ന്ന് താന്‍ മാനസികമായി ഏറെ തകര്‍ന്നുപോയെന്നും ഇപ്പോഴും ചികിത്സയിലാണെന്നും കന്യാസ്ത്രീ പറയുന്നു.തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചുവെന്നും കന്യാസ്ത്രീ കത്തില്‍ പറയുന്നു. അതേസമയം, പേടിച്ചിട്ടാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും കന്യാസ്ത്രീ പറഞ്ഞു.

2017 നവംബറില്‍ തനിക്കെതിരെ ഫ്രാങ്കോ കേസ് കൊടുത്തു. ബിഷപ്പ് ഫ്രാങ്കോ രൂപത പി.ആര്‍.ഒ ആയ ഫാ.പീറ്റര്‍ കാവുംപുറം വഴി മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും തനിക്കും കുടുംബത്തിനുമെതിരെ അപവാദ പ്രചരണം നടത്തുന്നു. തന്റെ സഹോദരന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി വ്യാജ പരാതി നല്‍കി. താനുമായി ബന്ധപ്പെട്ടവരെയെല്ലാം ഫ്രാങ്കോ കേസില്‍ കുടുക്കുകയാണ്. തന്റെ ഡ്രൈവര്‍ക്കെതിരെ പോലും ഫ്രാങ്കോയെ ഭീഷണിപ്പെടുത്തി എന്നുകാണിച്ച് കേസില്‍പെടുത്തി. തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെന്നും ഒടുവില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ജനുവരി 28ന് കൈകൊണ്ട് എഴുതിയ പരാതിയാണ് കന്യാസ്ത്രീ മറ്റൊരു ബിഷപ്പ് മുഖാന്തരം വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ചത്. ഇതോടെ വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീ ലൈംഗിക പീഡനത്തെ കുറിച്ച് ഒരിടത്തും പരാതി നല്‍കിയിട്ടില്ലെന്ന സഭയിലെ ചില മേലധ്യക്ഷന്മാരുടെ വാദവും പൊളിയുന്നു. ഇനി ഈ പരാതി ലഭിച്ചോ എന്ന് വത്തിക്കാന്‍ സ്ഥികരീക്കേണ്ട കാര്യം മാത്രമേയുള്ളൂ.

എന്നാല്‍ ഈ പരാതിയുമായി കന്യസ്ത്രീ പോലീസിന് നല്‍കിയ പരാതിക്ക് എന്തുബന്ധമാണുള്ളതെന്നാണ് വിമര്‍ശനം ഉയരുന്നത്. കന്യാസ്ത്രീ സഭയ്ക്കുള്ളില്‍ നല്‍കിയ പരാതി ഒരുതരത്തിലും പോലീസ് അന്വേഷണത്തെ ബാധിക്കുന്നതല്ല. തെളിവായി മാത്രം പരിഗണിക്കാവുന്ന കാര്യങ്ങളാണിവ. പോലീസിന് നേരിട്ട് നല്‍കിയ പരാതിയില്‍ ഇതിനകം വൈദ്യപരിശോധനാ ഫലവും മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴികളും അടക്കം നിരവധി തെളിവുകളും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ഓഡിയോ റെക്കോര്‍ഡ് അടക്കം പുറത്തുവന്നിട്ടും പോലീസ് ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാന്‍ എന്തെങ്കിലും പഴൂതുണ്ടോ എന്ന വിധത്തില്‍ അന്വേഷണം നടത്തുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്.

Top