ഡിജിപിക്ക് നാണമില്ലേയെന്ന് ജസ്റ്റിസ് കമാല്‍ പാഷ; അച്ചന്മാര്‍ക്ക് കൂത്താടി രസിക്കാനുള്ളതല്ല പെണ്‍കുട്ടികളെന്ന് ബന്യാമില്‍.സഭയ്ക്കും പോലീസിനുമെതിരെ പ്രമുഖര്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തുന്നു. സഭയ്‌ക്കെതിരെയും അന്വേഷണം വൈകിപ്പിക്കുന്ന പോലീസിന്റെ നയത്തിനെതിരയും സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുമുളളവര്‍ രൂക്ഷമായി പ്രതികരിക്കുകയാണ് .

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ അറസ്റ്റ് നടക്കാത്തത് കുറ്റാരോപിതനും പോലീസും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ടാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. അന്വേഷണം അന്തിമ ഘട്ടത്തിലെന്നാണ് ഡിജിപി പറഞ്ഞത്. എന്നിട്ട് പോലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഡിജിപിക്ക് നാണമില്ലേയെന്നും കെമാല്‍ പാഷ ചോദിച്ചു.kamal pasha2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരം കേസുകളില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ലൈംഗികശേഷി പരിശോധന നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് പോലും ഇതുവരെ തയ്യാറായിട്ടില്ല. ഇത്രയും വലിയ പ്രശ്‌നമുണ്ടായിട്ട് ഒരു മുന്‍കൂര്‍ ജാമ്യത്തിന് പോലും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മൂളയ്ക്കല്‍ ശ്രമിച്ചിട്ടില്ല. ഇത് തനിക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്ന് അയാള്‍ക്ക് അറിയാവുന്നത് കൊണ്ടാണ്. കേരളത്തില്‍ നടക്കുന്നത് നാണം കെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടയില്‍ ക്രിസ്തീയ സഭകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്‍. പെണ്‍മക്കളെ തുടര്‍ന്നും ജീവനോടെ കാണണമെന്നുണ്ടെങ്കില്‍ സഭാസനേഹം, ക്രിസ്തു സനേഹം എന്നൊക്കെ പറഞ്ഞ് നില്‍ക്കാതെ അവരെ തിരിച്ചു വിളിക്കണമെന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ ബെന്യാമിന്‍ കുറിച്ചു.

തെമ്മാടികളായ ചില അച്ചന്മാര്‍ക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം പെണ്‍കുട്ടികളെ സൃഷ്ടിച്ചതെന്നും, സഭ രക്ഷിക്കുമെന്ന ചിന്തയൊന്നും ആര്‍ക്കും വേണ്ടെന്നും തുടങ്ങിയ കടുത്ത വിമര്‍ശനമാണ് ബെന്യാമിന്‍ നടത്തിയിരിക്കുന്നത്.

Top