ഫാ.നിക്കോളാസ് സജിയുടെ പള്ളി വികാരി;മഠത്തിലേക്ക് കൂട്ടിയത് കൊലക്കേസ് പ്രതി എന്നറിഞ്ഞു തന്നെ

കൊച്ചി:ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠത്തിലേക്ക് സജിയെ കൂട്ടിയത് കൊലക്കേസ് പ്രതി എന്നറിഞ്ഞു തന്നെ.അങ്കമാലിയിലെ തൊമ്മി കൊലക്കേസ് പ്രതിയായ സജിയെ വധഭീഷണി നേരിടുന്ന കന്യാസ്ത്രീകളുടെ അടുത്ത് എത്തിച്ച ഫാ. നിക്കോളാസ് മണിപ്പറമ്പലിന്റെ നീക്കം സംശയാസ്പദമാണ് . കൊലക്കേസ് പ്രതി എന്നറിഞ്ഞു തന്നെയാണ് സജിയെ കൂടെ കൂട്ടിയതും .

അങ്കമാലി തൊമ്മി കൊലക്കേസ് പ്രതിയുമായി ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്ത കന്യാസ്ത്രീകളേയും സാക്ഷികളേയും കാണാന്‍ മഠത്തിലെത്തിയ വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ സാക്ഷികളെയും പാരാതിക്കാരിയായ കന്യാസ്ത്രീയെയും ഭീതിയിലാക്കി വരുതിയിലാക്കാൻ ആണോ എന്നും സംശയിക്കുന്നുണ്ട് . തമിഴ്‌നാട്ടില്‍ നിന്ന് ക്വട്ടേഷന്‍ ഗുണ്ടകളെ വരുത്തി കൊലപാതകം നടത്തിയത് 2011ല്‍. കേസില്‍ പ്രതിയായ സജി മൂക്കന്നൂര്‍ സംസ്ഥാനത്ത് പലയിടങ്ങളിലായി ക്വാറികളുള്ള ആളാണ്. കൂടാതെ കോഴി ഫാം ബസ് സര്‍വ്വീസ് എന്നിവയുമുണ്ട്. സമ്പന്നനും ഗുണ്ടാ ഇടപാടുകളുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന ആളുമാണ് സജി. വധഭീഷണി നേരിടുന്ന കന്യാസ്ത്രീകളുടെ പക്കലേക്ക് ഇങ്ങനെ ഒരാളെ കൊണ്ടു പോയതും കോമ്പൗണ്ടില്‍ പ്രവേശിപ്പിച്ചതും അപകടകരമാണ്. ഇത്തരം സന്ദര്‍ശനങ്ങളിലൂടെ ക്രിമിനലുകള്‍ സ്‌കെച്ച് ഇടുകയും ക്രൈം പിന്നീട് നടപ്പാക്കുകയും ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീഡനത്തിനിരയായ കന്യാസ്ത്രീ ആദ്യം പരാതി പറഞ്ഞ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീകളെ കണ്ടതു കൊലക്കേസ് പ്രതിക്കൊപ്പം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സമരം നടത്തിയ കന്യാസ്ത്രീകളെയാണു ഫാ. നിക്കോളാസ് കണ്ടത്. ഒപ്പമുണ്ടായിരുന്നതാകട്ടെ കൊലപാതക കേസിൽ വിചാരണ നേരിടുന്ന സജി മൂക്കന്നൂരും. കർഷകനേതാവായ തോമസ് എന്ന തൊമ്മിയെ 2011ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു സജി.ഫാ. നിക്കോളാസ് മഠത്തിലെത്തിയ വാഹനം ഓടിച്ചിരുന്നത് ഇയാളായിരുന്നു. കേസിൽ റിമാൻഡിലായിരുന്ന സജി ഇപ്പോൾ വിചാരണ നേരിടുകയാണ്. ശനിയാഴ്ചയാണ് ഫാ. നിക്കോളാസ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.FR NICOLAS-SAJI

അവനെ കുറിച്ചു നല്ല അഭിപ്രായമാണ് ഞാന്‍ കേട്ടിരിക്കുന്നത്. കന്യാസ്ത്രീയുടെ ആങ്ങള എന്റെ കൂടെ വരും എന്നു പറഞ്ഞിരുന്നു. അവനോട് പറഞ്ഞിരുന്നു, പാലായില്‍ പോകുന്നുണ്ട്. സിസ്റ്റര്‍മാര് നമ്മുടെ ഇടവകക്കാരല്ലേ, കയറികണ്ടോളാം എന്നു പറഞ്ഞിരുന്നു. അവരെ വിളിച്ചു ചോദിച്ചപ്പോള്‍ കന്യാസ്ത്രീകള്‍ കുഴപ്പമില്ലെന്നു പറഞ്ഞു. അങ്കമാലിയില്‍ അന്വേഷിക്ക്… അവന്റെ ഇടവകയില്‍ അന്വേഷിക്ക്… അവന്‍ കുഴപ്പക്കാരനല്ല. അവനെ എനിക്കറിയാം. എന്റെ മുന്‍ ഇടവകക്കാരനായിരുന്നു. അവന്‍ ഇങ്ങനൊരു കേസില്‍ പെട്ടു എന്നറിയാം. കേസ് നടക്കുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. അങ്കമാലിക്കടുത്ത് പാലിശ്ശേരി മുന്നൂര്‍പ്പിള്ളിയില്‍ ഞാന്‍ വികാരിയായിരുന്നു. അന്ന് കുടുംബയൂണിറ്റിന്റെ ചുമതലയുള്ളയാളായിരുന്നു സജി. മോശമായ പ്രതിച്ഛായയൊന്നും അവനില്ല.

പണ്ടെങ്ങാണ്ടും കേസില്‍പ്പെട്ടു എന്നു കേട്ടിട്ടുണ്ട്. താങ്കളുടെ ഔദ്യോഗികവും ആത്മീയവുമായ ഒരു സന്ദര്‍ശനത്തില്‍ അങ്ങനെ നിസാരമായി സജി വന്നുപെടുമോ? ചിറ്റാറില്‍ ഒരു സ്ഥലത്തു പോണം. അതുകൊണ്ട് സിസ്റ്ററുടെ സഹോദരനോട് ഞാന്‍ എന്റെ വണ്ടിയിലും നീ നിന്റെ വണ്ടിയിലും വരാന്‍ പറഞ്ഞു. പക്ഷെ അവന്റെ വണ്ടിയില്‍ പോകാത്തതുകൊണ്ട് ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ടല്ലോ. ഞാന്‍ വരണ്ട ആവശ്യമില്ലല്ലോ എന്നു പറഞ്ഞു. ഞാന്‍ എന്റെ വണ്ടി ഡ്രൈവ് ചെയ്യാനാണ് സജിയെ വിളിച്ചത് എന്നും മൊത്തമായി നിക്കോളാസ് ന്യായീ കരിക്കുകയാണ് കോലാപക്കേസ് പ്രതിയെ കൂടെ കൂട്ടിയതിനും പിന്നെ കൊലക്കേസിൽ പ്രതിയായ സജി നല്ലവനെന്നും നാരദ ന്യുസിനു നൽകിയ അഭിമുഖത്തിൽ .ഞാനവിടെ ചെന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ച്, പ്രാര്‍ത്ഥിച്ച്, ആശിര്‍വദിച്ചിട്ട് പോന്നതാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കന്യാസ്ത്രീകള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. താങ്കള്‍ ആദ്യം അവര്‍ക്കൊപ്പമായിരുന്നു. പിന്നീട് ഫ്രാങ്കോയ്ക്ക് അനുകൂലമായി മൊഴി നല്‍കിയ ആളാണെന്ന് പരാതിയുമുണ്ടായി? ആ വിഷയവും സംസാരിച്ചു. ബിഷപ്പിന് എതിരെ തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞില്ലേ. എന്നിട്ട് ആ തെളിവുകള്‍ എന്താണ് പൊലീസിന് കൊടുക്കാത്തത് എന്നു ചോദിച്ചു. പൊലീസിനു കൊടുക്കില്ല. കോടതിയിലേ കൊടുക്കൂ എന്നാണ് അവര്‍ പറയുന്നത്. സമരം തെരുവിലേക്ക് വിട്ടപ്പോഴാണ് എതിര്‍ത്തത്. വിജാതീയര്‍ ഏറ്റെടുത്തതിനെയാണ് എതിര്‍ത്തത്.ഞാനവരെ ആക്രമിക്കാനോ. സ്വാധീനിക്കാനോ പോയതല്ലല്ലോ.

ഫാ.നിക്കോളാസ് തങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നു കന്യാസ്ത്രീകൾ ആരോപിച്ചിരുന്നു. മാനസിക സമ്മര്‍ദമുണ്ടാക്കാനായിരുന്നു ശ്രമം. സമരവും പരാതികളും സഭയ്ക്കെതിരാണെന്നു പറഞ്ഞ് കുറ്റബോധമുണ്ടാക്കാനും ഫാ. നിക്കോളാസ് ശ്രമിച്ചതായി കന്യാസ്ത്രീകള്‍ പറഞ്ഞു.നേരത്ത് ബിഷപ്പിനെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത രംഗത്ത് വന്നിരുന്നു .പീഡനക്കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചും സഭയ്ക്കെതിരായ വിമര്‍ശനങ്ങളെ നിശിതമായി വിമര്‍ശിച്ചും ചങ്ങനാശേരി അതിരൂപത. സത്യാവസ്ഥ കണ്ടെത്താതെ ഒരാളെ വിധിക്കുന്നതും ശിക്ഷ നല്‍കാന്‍ സമ്മര്‍ദം ചെലുത്തുന്നതും മനുഷ്യത്വരഹിതമാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശ്വാസികള്‍ക്കയച്ച സര്‍ക്കുലറില്‍ പറഞ്ഞു. സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. സഭയ്ക്ക് അകത്തുനിന്നുള്ള സഭാവിരുദ്ധ പ്രവര്‍ത്തനം വലിയ ഭീഷണിയാണ്.ജനവികാരം ഇളക്കിവിട്ടു കോടതികളെപ്പോലും സമ്മര്‍ദത്തിലാക്കി സത്യവിരുദ്ധമായ വിധി പുറപ്പെടുവിക്കാന്‍ ഇടയാക്കി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഭയെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കി ആക്രമിക്കുന്നതു ദുരുദ്ദേശ്യപരമാണെന്നും ആര്‍ച്ച് ബിഷപ് കുറ്റപ്പെടുത്തി.

Top