ജലന്തർ ബിഷപ്പ് കുറ്റകൃത്യം ചെയ്തു എന്ന സത്യവാങ്മൂലത്തിൽ നിന്നും പോലീസ് ഇപ്പോഴെങ്ങനെ മലക്കംമറിഞ്ഞു

കൊച്ചി:കന്യസ്ത്രീപീഡനത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ജലന്തർ ബിഷപ്പ് കുറ്റകൃത്യം ചെയ്തു എന്ന സത്യവാങ്മൂലത്തിൽ നിന്നും പോലീസ് ഇപ്പോഴെങ്ങനെ മലക്കംമറിഞ്ഞു എന്നത് വ്യക്തമാക്കണമെന്ന് വി എം സുധീരൻ .ജലന്തർ ബിഷപ്പ് കുറ്റകൃത്യം ചെയ്തതായി നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ (13.8.2018) ബഹു. ഹൈക്കോടതിയെ ബോധിപ്പിച്ച പോലീസ് ഇപ്പോഴെങ്ങനെ മലക്കംമറിഞ്ഞു.?

സമൂഹത്തിൽ സാർവത്രികമായി ഉയരുന്ന ഈ ചോദ്യത്തിന് ഇതേവരെ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം നൽകാൻ പോലീസിനായിട്ടില്ല.ഐ.ജി.യും എസ്.പിയുമൊക്കെ ‘വൈരുധ്യവാദം’ ആവർത്തിച്ച് സ്വയം പരിഹാസ്യരാവുകയാണ്.കുറ്റകൃത്യം സംബന്ധിച്ച് കൃത്യമായ നിഗമനത്തിൽ നേരത്തെ എത്തിയ പോലീസിൻറെ ഇപ്പോഴത്തെ ‘വൈരുദ്ധ്യാത്മിക വിചിത്രവാദം’ ഏവരെയും അമ്പരപ്പിക്കുന്നതാണ്.

ഈ കേസ് അട്ടിമറിക്കുന്നതിന് സർക്കാരിൻറെ അനുഗ്രഹത്തോടെ ഉന്നത പോലീസ് കേന്ദ്രങ്ങൾ ആസൂത്രിത ശ്രമം നടത്തുന്നു എന്ന ആക്ഷേപം ശക്തിപ്പെടുത്തുന്നതാണ് ഇതെല്ലാം.മുതലാളിമാരുടെയും വൻ സ്വാധീനമുള്ളവരുടെയും കാര്യത്തിൽ നിയമസംവിധാനം വിറങ്ങലിച്ചു നിൽക്കുന്ന ദുരവസ്ഥയാണ് ഈ സർക്കാരിൻറെ കീഴിലുള്ളത്.

പി.വി. അൻവർ, തോമസ് ചാണ്ടി, ജോയ്സ് ജോർജ്, പി.കെ. ശശി എന്നിവരുടെ കാര്യത്തിൽ നിയമ സംവിധാനത്തെ നിഷ്ക്രിയമാക്കിയത് പോലെ തന്നെയാണ് കന്യാസ്ത്രീകൾക്ക് നീതി നിഷേധിക്കുന്ന നിയമപാലകരുടെ ഈ കേസിലെ സമീപനവും.

Top