കുറവിലങ്ങാട്ടെ മഠം 15 തവണ സന്ദര്‍ശിച്ചു, രാത്രി തങ്ങി, അഞ്ചു കോടി രൂപയും കന്യാസ്ത്രീക്ക് സഭയില്‍ ഇഷ്ടമുള്ള പദവിയും വാഗ്ദാനം, ഇടയനോടൊപ്പം ഒരു ദിനം.. ബിഷപ്പ് ഫ്രാങ്കോയെ കുടുക്കിയ തെളിവുകള്‍

ബിഷപ്പ് ഫ്രാങ്കോയെ കുടുക്കിയ തെളിവുകള്‍..
* കന്യാസ്ത്രീ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയ പരാതി.
* ലൈംഗിക പീഡനത്തിന് ഇരയായതായി രേഖപ്പെടുത്തി ഡല്‍ഹി അപ്പസ്‌തോലിക് നുണ്‍ഷ്യോയ്ക്ക് ഇ-മെയില്‍ വഴി നല്‍കിയ പരാതി.
* വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറിക്ക് അയച്ച കത്ത്.
* റോമിലേക്കയച്ച മൂന്നു കത്തുകള്‍.
* മാര്‍പ്പാപ്പയ്ക്കു നല്‍കിയ പരാതി ഒപ്പിട്ടുവാങ്ങിയതായി ഇന്റര്‍നെറ്റിലൂടെ ലഭിച്ച തെളിവ്.
* കുറവിലങ്ങാട് മഠത്തിലെ രണ്ടു കന്യാസ്ത്രീകള്‍ മദര്‍ ജനറലിനു നല്‍കിയ പരാതികള്‍
* ജലന്ധര്‍ രൂപതയ്ക്കു കീഴില്‍ കണ്ണൂരിലെ രണ്ടു മഠങ്ങളില്‍ 2014-16 കാലയളവില്‍ നാലു സന്ദര്‍ശനം. രാത്രി താമസം ഒഴിവാക്കി. കുറവിലങ്ങാട്ടെ മഠം 15 തവണ സന്ദര്‍ശിച്ചെന്നും രാത്രി തങ്ങിയെന്നും സന്ദര്‍ശക ഡയറിയില്‍ വിവരം.
* ആദ്യപീഡനം നടന്നതായി പരാതിയില്‍ പറയുന്ന ദിവസം തൊടുപുഴയിലെ കോണ്‍വെന്റിലായിരുന്നുവെന്ന് ബിഷപ് നല്‍കിയ മൊഴി വ്യാജമെന്ന കണ്ടെത്തല്‍.
* ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാന്‍ അദ്ദേഹത്തിന്റെ ബന്ധു മധ്യസ്ഥന്‍ വഴി സമീപിച്ചെന്നും അഞ്ചു കോടി രൂപയും കന്യാസ്ത്രീക്ക് സഭയില്‍ ഇഷ്ടമുള്ള പദവിയും വാഗ്ദാനം ചെയ്‌തെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ അനേ്വഷണ സംഘത്തിനു നല്‍കിയ മൊഴി
* കന്യാസ്ത്രീയുടെ മാതൃഇടവകയിലെ വികാരി ഫാ. നിക്കോളാസിന്റെ മൊഴി
* കന്യാസ്ത്രീകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമെതിരേ കുറവിലങ്ങാട് പോലീസില്‍ ജലന്ധര്‍ രൂപതാ അധികൃതര്‍ നല്‍കിയ പരാതി വ്യാജമാണെന്ന് കണ്ടെത്തല്‍.
* പത്തേക്കര്‍ ഭൂമി വാഗ്ദാനം ചെയ്ത് സി.എം.ഐ. വൈദികന്‍ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്.
* ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായുള്ള ഫോണ്‍ സംഭാഷണം.
* കന്യാസ്ത്രീയുടെ ബന്ധുവായ യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴികള്‍.
* ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതികാര്യാലയത്തില്‍നിന്നു ലഭിച്ച തെളിവുകള്‍.
* ”ഇടയനോടൊപ്പം ഒരു ദിനം” പ്രാര്‍ഥനയുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരേ കൂടുതല്‍ പരാതികള്‍.

Top