കന്യാസ്ത്രീ പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മാര്‍പാപ്പ..ഞെട്ടലോടെ കേരളസഭ

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയ്ക്കുള്ളിലെ ലൈംഗിക പീഡനം ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നുപറഞ്ഞു. ചില പുരോഹിതര്‍ കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ലൈംഗിക അടിമയാക്കിയ സംഭവമുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.

അത്തരം സംഭവങ്ങള്‍ ഇനി നടക്കാതിരിക്കാനും പ്രശ്‌നം പരിഹരിക്കാനുമുള്ള ശ്രമത്തിലാണെന്നും മാര്‍പാപ്പ വ്യക്തമാക്കി. മുന്‍ഗാമിയായ ബെനഡിക്റ്റ് മാര്‍പാപ്പയുടെ കാലത്ത് ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടിയെടുത്തിരുന്നെന്നും മാര്‍പാപ്പ പറഞ്ഞു. ഇതാദ്യമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സഭയിലെ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറയുന്നത്.മാർപ്പാപ്പയുടെ തുറന്നുപറച്ചിൽ കേരളസഭയിലെ പീഡനത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്ന സഭക്ക് മുന്നറിയിപ്പാണ് .കേരളത്തിൽ ബിഷപ്പ് തന്നെ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ഒതുക്കി തീർക്കാൻ സഭ ശ്രമിക്കുന്നതിനിടയിലാണ് മാർപാപ്പയുടെ തുറന്നു പറച്ചിൽ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top