ഡോ.ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും കുറവിലങ്ങാട് മഠത്തിലെ 20-ാം നമ്പര്‍ മുറിയില്‍; ബിഷപ്പായല്ല, പ്രതിയായി.ഇസ്തിരിയിട്ട വസ്ത്രവുമായി മുറിയിലെത്തിയകന്യാസ്ത്രീയെ ബിഷപ് ബലാത്സംഗം ചെയ്തു

കോട്ടയം : കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഡോ.ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും കുറവിലങ്ങാട് മഠത്തിലെ 20-ാം നമ്പര്‍ മുറിയില്‍ എത്തി .എന്നാൽ ബിഷപ്പായല്ല പ്രതിയായിട്ടാണ് എത്തിയിരിക്കുന്നത് .തെളിവെടുപ്പിനായാണ് ഇവിടെ എത്തിച്ചത് .ഒരുവര്‍ഷവും ഒന്‍പതുമാസവും നീണ്ട ഇടവേളയ്ക്കുശേഷം മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് മഠത്തിലെ 20-ാം നമ്പര്‍ മുറി ഇന്നു തുറന്നത് . കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ മഠത്തിലെത്തിച്ചത് തെളിവെടുക്കുന്നതിന്റെ ഭാഗമായാണ് . 2014 മേയ് അഞ്ചുമുതല്‍ 2016 വരെ 13 തവണ ഈ മുറിയില്‍ ബിഷപ് ഫ്രാങ്കോ തന്നെ പീഡിപ്പിച്ചെന്നാണു കന്യാസ്ത്രീയുടെ പരാതി. കനത്ത പോലീസ് കാവലിലാകും തെളിവെടുപ്പ്.

പീഡനം നടന്നതായി കന്യാസ്ത്രീ മൊഴി നല്‍കിയ 20ാം നമ്പര്‍ മുറിയിലെത്തിച്ച് മഠത്തിലെ പരിശോധനകളും തെളിവടുപ്പും പൊലീസ് പൂര്‍ത്തിയാക്കി.മഠത്തിലെ രജിസ്റ്ററില്‍ സന്ദര്‍ശന സമയത്ത് രേഖപ്പെടുത്തിയ ഒപ്പടക്കമുള്ള തെളിവുകള്‍ ഫ്രാങ്കോയെ കാണിച്ച് ബോധ്യപ്പെടുത്തി. കന്യാസ്ത്രീകളെ മഠത്തിലെ തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയ ശേഷമായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഫ്രാങ്കോയെ കോട്ടയം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിഷണറീസ് ഓഫ് ജീസസ് സഭയുടെ രക്ഷാധികാരി പഞ്ചാബിലെ ജലന്ധര്‍ രൂപത ബിഷപ്പാണ്. ജലന്ധര്‍ രൂപതയ്ക്കു കീഴിലുള്ള മഠങ്ങളില്‍ ബിഷപ്പിന് ഔദ്യോഗികമുറികളുണ്ട്. സന്ദര്‍ശനവേളകളില്‍ ബിഷപ് ഇവിടെയാണു താമസിക്കുക. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരപുത്രന്റെ ആദ്യകുര്‍ബാനച്ചടങ്ങില്‍ പങ്കെടുക്കാനാണു 2014 മേയ് അഞ്ചിനു ബിഷപ് ഫ്രാങ്കോ മഠത്തിലെത്തിയത്. പിറ്റേന്നു നടന്ന ആദ്യകുര്‍ബാനച്ചടങ്ങിന്റെ മുഖ്യകാര്‍മികന്‍ ബിഷപ് ഫ്രാങ്കോ ആയിരുന്നു. തലേന്നു രാത്രി വൈകി മഠത്തിലെത്തിയ ബിഷപ്പിനെ കന്യാസ്ത്രീയും സഹപ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് 20-ാം നമ്പര്‍ മുറിയിലേക്ക് ആനയിച്ച് മടങ്ങുന്നതിനിടെ, പിറ്റേന്നത്തെ ചടങ്ങിനു ധരിക്കാനുള്ള സഭാവസ്ത്രം ഇസ്തിരിയിട്ടു നല്‍കാന്‍ കന്യാസ്ത്രീയോടു ബിഷപ് ആവശ്യപ്പെട്ടു. ഇസ്തിരിയിട്ട വസ്ത്രവുമായി മുറിയിലെത്തിയപ്പോള്‍ ബിഷപ് ബലാത്സംഗം ചെയ്തെന്നാണു കന്യാസ്ത്രീയുടെ പരാതി. പിന്നീടു 2016 വരെ 12 തവണ ഇതേ മുറിയില്‍ പീഡിപ്പിക്കപ്പെട്ടു.

അട്ടപ്പാടിയിലെ ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ ലഭിച്ച ഊര്‍ജമുള്‍ക്കൊണ്ടാണു ബിഷപ്പിന്റെ പീഡനങ്ങള്‍ക്കെതിരേ സഭാ അധികൃതരോടു പരാതിപ്പെടാന്‍ തീരുമാനിച്ചതെന്നു കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. സഭ നീതി നിഷേധിച്ചതോടെ പോലീസില്‍ പരാതി നല്‍കി. ബിഷപ് ഫ്രാങ്കോയെ തെളിവെടുപ്പിന് എത്തിക്കുന്ന പശ്ചാത്തലത്തില്‍ മഠത്തിനു പോലീസ് സുരക്ഷ ശക്തമാക്കി. സമീപ റോഡുകളില്‍ ഇന്നു ഗതാഗതനിയന്ത്രണമുണ്ടാകും. കോട്ടയം പോലീസ് ക്ലബ്ബില്‍നിന്നാണു ബിഷപ് ഫ്രാങ്കോയെ മഠത്തിലെത്തിക്കുക. യാത്രയ്ക്കു കര്‍ശനസുരക്ഷയൊരുക്കാന്‍ കടുത്തുരുത്തി, ഏറ്റുമാനൂര്‍ സി.ഐമാര്‍ക്കു നിര്‍ദേശം ലഭിച്ചു.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധന (പോളിഗ്രാഫ് ടെസ്റ്റ്) നടത്താനായി കോടതിയിൽ അപേക്ഷ നൽകാന്‍ അന്വേഷണസംഘം നടപടി തുടങ്ങി. ബലാത്സംഗ പരാതിയില്‍ നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തിലാണിത്. നേരത്തെ ചോദ്യം ചെയ്യലിലുടനീളം കുറ്റം സമ്മതിക്കാന്‍ ഫ്രാങ്കോ തയ്യാറായിരുന്നില്ല.

തെളിവുകളുടെയും സാഹചര്യത്തിന്‍റെയും അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മൗനം പാലിക്കുകയായിരുന്നു. പല ചോദ്യങ്ങള്‍ക്കും അല്ല എന്ന മറുപടിയാണ് ഫ്രാങ്കോ നല്‍കിയത്. തുടര്‍ന്നാണ് നുണപരിശോധന നടപടികളിലേക്ക് അന്വേഷണസംഘം കടക്കുന്നത്. അതേസമയം കേസിൽ കൂടുതൽ അറസ്റ്റിനും അന്വേഷണസംഘം ഒരുങ്ങുകയാണ്.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ വൈദികനായ ജെയിംസ് എർത്തയിൽ, കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ ഉൾപ്പടെയുള്ളവരാണ് മറ്റു പ്രതികൾ. അന്വേഷണം പൂർത്തിയാക്കാന്‍ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ 17നാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ തന്നെ ബലാത്സംഘം ചെയ്തതായുള്ള പരാതി പൊലീസിന് നല്‍കുന്നത്. തുടര്‍ന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ പഞ്ചാബ് പൊലീസിന്‍റെ സഹായത്തോടെ ജലന്ധറിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്തു.

ഇതിനിടെ കുറുവിലങ്ങാട് മഠത്തിലെ മറ്റ് ചില കന്യാസ്ത്രീകള്‍ പരസ്യമായി സമരരംഗത്തേക്കെത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തു. ഫ്രാങ്കോയ്ക്ക് സെപ്റ്റംബര്‍ 19ന് അന്വേഷണ സംഘം മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകന്‍ നോട്ടീസ് നല്‍കി. ഹാജരായ ഫ്രാങ്കോയെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബിഷപ്പ് കുറ്റകൃത്യം സമ്മതിക്കാത്തതായിരുന്നു നേരത്തെ തന്നെ നടക്കേണ്ടിയുരുന്ന അറസ്റ്റ് വൈകാന്‍ പ്രധാന കാരണം. എന്നാല്‍ കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ലൈംഗിക പീഡനം നടത്തിയതായി അന്വേഷണസംഘത്തിന് ഉറപ്പായതോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.#

Top