കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസമായ നാളെയും തുടരുമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍. രണ്ട് ദിവസമായി തുടരുന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴികളുടെ സത്യാവസ്ഥ മൂന്ന് സംഘങ്ങളായി രാത്രി തന്നെ പരിശോധിച്ച് വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം ഉണ്ടായിയെങ്കിലും അറസ്റ്റ് എന്നത്തേക്ക് വേണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് അവസാനിച്ചിരിക്കുകയാണ്. ഇന്ന് ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകില്ലെന്നും, ചോദ്യം ചെയ്യാനായി വീണ്ടും വിളിച്ചുവരുത്തുമെന്നും ബിഷപ്പിന്റെ അഭിഭാഷകനാണ് അറിയിച്ചിരിക്കുന്നത്.രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ബിഷപ്പ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്നും മടങ്ങി. പോലീസ് അകമ്പടിയോടെയാണ് ബിഷപ്പിന്റെ വാഹനം കടന്നുപോയത്.
രണ്ടാം ദിവസവും അറസ്റ്റില്ലാതെ വിട്ടയച്ചതിനാല്‍ പ്രതിഷേധം ഉണ്ടായേക്കാം എന്ന സാധ്യതയെ തുടര്‍ന്നാണ് വന്‍ പോലീസ് അകമ്പടി നല്‍കുന്നത്. ചോദ്യം ചെയ്യല്‍ നാളെയും തുടരും. ഇന്നലത്തെ ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്ന് എട്ടുമണിക്കൂറാണ് ചോദ്യം ചെയ്തത്. ബിഷപ്പ് ഒരു ഘട്ടത്തിലും ഒരു കുറ്റസമ്മതം നടത്തിയിട്ടില്ല എന്നതാണ് അന്വേഷണഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം. വളരെ കൃത്യതയോടെ പല ചോദ്യങ്ങള്‍ക്കും പഠിച്ചുവന്നതു പോലെയുള്ള മറുപടിയാണ് ബിഷപ്പില്‍ നിന്ന് ലഭിക്കുന്നതെന്നും വിവരമുണ്ട്.
ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉപദേശം തേടിയിരുന്നു. മധ്യമേഖല ഐജി വിജയ് സാഖറെ ഹൈക്കോടതിയില്‍ എത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. കേസില്‍ പോലീസിന്‍െ്‌റ ഭാഗത്തു നിന്ന് ഒരുഘട്ടത്തിലും പാളിച്ച ണ്ടാകാന്‍ പാടില്ലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം കരുതലോടെ മുന്നോട്ടു പോകുന്നത്.