
കുറവിലങ്ങാട്: ജലന്തര്‍ ബിഷപ്പ് 12 തവണ മാനഭംഗപ്പെടുത്തിയതായി കന്യാസ്ത്രീയുടെ രഹസ്യമൊഴി. കുറവിലങ്ങാട്ട് മഠത്തിലെ 20-ാം നമ്പര്‍ മുറിയില്‍ വച്ചായിരുന്നു മാനഭംഗപ്പെടുത്തിയത്. മാനനഷ്ടവും ജീവഹാനിയും ഭയന്നാണു വിവരം നേരത്തെ പറയാതിരുന്നതെന്നും രഹസ്യമൊഴിയില്‍ പറയുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്നു മാത്രമാണ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. രഹസ്യമൊഴിയിലെ വെളിപ്പെടുത്തലോടെ പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും. ക്രൈംബ്രാഞ്ച് ഇതിനായി പഞ്ചാബ് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
രണ്ട് വര്‍ഷം ബിഷപ്പ് തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന് മൊഴിയില്‍ പറയുന്നു. നിരവധി തവണ തന്നെ ബിഷപ്പ് ഫോണില്‍ വിളിക്കുകയും ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും കന്യാസ്ത്രീ വെളിപ്പെടുത്തുന്നു. എന്നാല്‍ താല്‍പര്യമില്ലെന്ന് താന്‍ അറിയിച്ചു. അതിനിടെ ബിഷപ്പ് തന്റെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു. സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയച്ചുവെങ്കിലും ഇത് ഗൗരവമായി എടുത്തിരുന്നില്ല. ളോഹ ഇസ്തിരിയിട്ട് നല്‍കാനെന്ന പേരില്‍ മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് ആദ്യമായി പീഡിപ്പിച്ചതെന്നും മൊഴിയില്‍ പറയുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിഷപ്പ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും തുടര്‍ന്നും പല തവണ പീഡിപ്പിച്ചുവെന്നും കന്യാസ്ത്രീയുടെ മൊഴിയില്‍ പറയുന്നു.
അറസ്റ്റിലേക്കു നീങ്ങുന്നതോടെ ബിഷപ്പ് വത്തിക്കാനിലേക്കു കടന്നേക്കുമെന്നും സുചന ഉണ്ട്. അതിനാല്‍ ബിഷപ്പ് രാജ്യം വിട്ടുപോകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് വ്യോമയാന മന്ത്രാലയത്തിനു കത്തയച്ചു. കുറവിലങ്ങാട് നാടുക്കുന്ന് മഠത്തിലെ കന്യാസ്ത്രീയെ ജലന്തര്‍ ബിഷപ്പ് പീഡിപ്പിച്ചതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്ന് ഡിവൈഎസ്പി അറിയിച്ചു. രണ്ടു ദിവസത്തിനകം ബിഷപ്പിനെ ചോദ്യംചെയ്യും. ജലന്തറിലേക്ക് പൊലീസ് ഉടന്‍ പുറപ്പെടുമെന്നും പറഞ്ഞു.
പീഡനം നടന്നതായി കന്യാസ്ത്രീയുടെ വൈദ്യപരിശോധന നടത്തിയ ഡോക്ടറും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. 2014നും 16നും ഇടയില്‍ കന്യാസ്ത്രീ പീഡനത്തിനിരയായ 12 ദിവസങ്ങളിലും ബിഷപ്പ് മഠത്തില്‍ താമസിച്ചതായി സന്ദര്‍ശക റജിസ്റ്ററില്‍ നിന്നു വ്യക്തമായിരുന്നു. ഈ കാലയളവില്‍ പരാതിക്കാരിയോടൊപ്പം മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും നിര്‍ണായകമായി.